Join Whatsapp Group. Join now!
Aster MIMS 10/10/2023

ആലംകുഡ്‌ലു മഹാലിംഗേശ്വര ക്ഷേത്രം ജീര്‍ണോദ്ധാരണ നിറവില്‍

പുണ്ടൂര്‍ ആലംകുഡ്‌ലു ശ്രീ മഹാലിംഗേശ്വര ക്ഷേത്രം ജീര്‍ണോദ്ധാരണ നിറവില്‍. ലക്ഷങ്ങള്‍ ചെലവു കണക്കാക്കുന്ന Badiyadukka, Temple fest, Committee, Edneer, kasaragod, Kerala, Pundur Alankudlu temple fest, Nekraje
നെക്രാജെ: (www.kasargodvartha.com 17.04.2014) പുണ്ടൂര്‍ ആലംകുഡ്‌ലു ശ്രീ മഹാലിംഗേശ്വര ക്ഷേത്രം ജീര്‍ണോദ്ധാരണ നിറവില്‍. ലക്ഷങ്ങള്‍ ചെലവു കണക്കാക്കുന്ന ഈ സംരംഭത്തിനു എടനീര്‍ മഠം കേശവാനന്ദ ഭാരതി സ്വാമികള്‍ ഗൗരവാധ്യക്ഷനായി 101 അംഗ ജീര്‍ണോദ്ധാരണ സമിതി രൂപീകരിച്ചു പ്രവര്‍ത്തിക്കുകയാണ്.

പൗരാണികമായ ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണെന്ന് വിശ്വസിക്കപ്പെടുന്നു. അഷ്ടചൗകാരത്തിലുള്ള പുഷ്‌കരിണി കുളം ശിവഗംഗ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്. പുഷ്‌ക്കരിണിയുടെ കിഴക്ക് ഉള്ളാക്കുലു ദൈവങ്ങളുടെ ബദിയുണ്ട്. പഡുമലയില്‍ നിന്നു വന്നദൈവങ്ങള്‍ ആദ്യം വന്നത് ഇവിടെയാണെന്ന് പറയുന്നു. 

ശിവരാത്രിയോടനുബന്ധിച്ച് ഇവിടെ അഞ്ച് ദിവസത്തെ ഉത്സവം നടത്തുന്നു. ഇതിനു പുറമെ ശതരുദ്രാഭിഷേകം, രംഗപൂജ എന്നിവയും പണ്ടു മുതലേ നടത്തുന്നു.

Badiyadukka, Temple fest, Committee, Edneer, kasaragod, Kerala, Pundur Alankudlu temple fest, Nekrajeബി. വസന്ത പൈ(പ്രസി.), ആനെമജല്‍ വിഷ്ണു ഭട്ട്( രക്ഷാധികാരി), ആര്‍ട്ടിസ്റ്റ് പി. എസ്. പുണിഞ്ചിത്തായ(മുക്തേശ്വരന്‍, കാര്യാധ്യക്ഷന്‍), ഡോ. ഗണരാജ് ഭട്ട് ബീജന്തടുക്ക( ജന. സെക്ര.), ദേവോജി റാവു(സേവാസമിതി ജന. സെക്ര.), പി. സീതാരാമ റാവു (ട്രഷറര്‍), രവിശങ്കര പുണിഞ്ചിത്തായ (സേവാസമിതി ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
പാന്റ്‌സിന്റെ സിബ്ബില്‍ പൂട്ടിടാന്‍ പറ്റുമോ?

Keywords: Badiyadukka, Temple fest, Committee, Edneer, kasaragod, Kerala, Pundur Alankudlu temple fest, Nekraje

Advertisement:

Post a Comment