city-gold-ad-for-blogger
Aster MIMS 10/10/2023

പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എം.എസ്.എഫ് സ്‌മൈല്‍ പദ്ധതി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 17.04.2014) നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എം.എസ്.എഫ്  മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സ്‌മൈല്‍ പദ്ധതിയുമായി രംഗത്ത്. സാമ്പത്തിക പ്രയാസം മൂലം പകുതി വഴിയില്‍ പഠനം ഉപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളെ കുറിച്ച് അറിഞ്ഞതോടെയാണ് എം.എസ്.എഫ് സ്‌മൈല്‍ പരിപാടി ആവിഷ്‌ക്കരിച്ചത്.

അര്‍ഹരായ വിദ്യാര്‍ത്ഥികളെ ശാഖ എം.എസ്.എഫ് കമ്മിറ്റിയിലൂടെ തെരഞ്ഞെടുത്ത് അവര്‍ക്ക് പഠനോപകരണങ്ങളും സ്‌കോളര്‍ഷിപ്പും നല്‍കി സഹായിക്കും. ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ കെ.എം.സി.സി കമ്മിറ്റിയുടെ സഹകരണത്തോടെയാണ് സ്‌മൈല്‍ പദ്ധതി നടപ്പിലാക്കുന്നത്. ഖത്തര്‍ കെ.എം.സി.സി നേതാവ് മുഹമ്മദ് കുന്നില്‍ ഫണ്ട് എം.എസ്.എഫ് പഞ്ചായത്ത് ഭാരവാഹികളെ ഏല്‍പ്പിച്ചു.

കോര്‍ഡിനേറ്റര്‍ സയ്യിദ് ബാത്വിഷ, പഞ്ചായത്ത് ഭാരവാഹികള്‍ അര്‍ഷാദ്, സവാദ്, അസീസ്, ഇസ്മാഈല്‍, അന്‍സാഫ്, മാഹിന്‍ കുന്നില്‍, സിദ്ദീഖ് ബേക്കല്‍, എം.എ.നജീബ്, കെ.ബി.അഷ്‌റഫ്, മൂസ ബാസിത്ത് എന്നിവര്‍ സംബന്ധിച്ചു.

പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍  എം.എസ്.എഫ് സ്‌മൈല്‍ പദ്ധതി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോദിയുടെ വിവാഹത്തെ നടി നഗ്മ വിവാദമാക്കുന്നു

Keywords:  Mogral puthur, MSF, Students, helping hands, KMCC, kasaragod, Kerala, Smile Programme, MSF Smile programme for poor students  

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL