Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് കുടിവെള്ളപ്രശ്‌നം രൂക്ഷമാക്കിയത് ഭരണകൂടങ്ങള്‍: ജില്ലാ ജനകീയ വികസനസമിതി

നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളപ്രശ്‌നം രൂക്ഷമാക്കിയത് നഗരസഭയുടേയും സ്ഥലം Janakeeya Vikasana Samithi, Press Conference, Press Meet, Drinking Water, Municipality.
കാസര്‍കോട്: (www.kasargodvartha.com 23.04.2014) നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളപ്രശ്‌നം രൂക്ഷമാക്കിയത് നഗരസഭയുടേയും സ്ഥലം എം.എല്‍.എയുടേയും പിടിപ്പുകേടുകൊണ്ടാണെന്ന് ജില്ലാ ജനകീയ വികസനസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഇപ്പോള്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തില്‍ ഉപ്പിന്റെ അംശം ക്രമാതീതമായി കൂടിയിട്ടുണ്ട്. ഇതിന് പരിഹാരം കാണാന്‍ നഗരസഭയോ എം.എല്‍.എയോ ബന്ധപ്പെട്ട വകുപ്പുകളോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെയാണ് ജില്ലാ കളക്ടര്‍പോലും പ്രശ്‌നത്തില്‍ ഇടപ്പെട്ടത്. നഗരസഭാചെയര്‍മാന്‍ പത്രക്കുറിപ്പിറക്കിയതും അതിന് ശേഷമാണ്.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍എ. എം.എല്‍എയാകുന്നതിന് മുമ്പ് കാസര്‍കോട്ടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള എത്രയോ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. എം.എല്‍.എ. ആയതിന് ശേഷം പത്ര പ്രസ്താവനകളിലൂടെയാണ് അദ്ദേഹം പ്രശ്‌നത്തില്‍ ഇടപെടുന്നത്. ജനകീയാഭിമുഖ്യമുള്ള നേതൃത്വം ഇല്ലാത്തതും ഇച്ഛാശക്തിയുള്ള ഭരണകൂടം ഇല്ലാത്തതും ആണ് കാസര്‍കോട്ടെ കുടിവെള്ളപ്രശ്‌നത്തിന്റെ മുഖ്യ കാരണം.

വാര്‍ഡുതലത്തില്‍ 2011-12 വര്‍ഷങ്ങളില്‍ കുടിവെള്ളം പരിഹരിക്കാന്‍ ആറ് ലക്ഷം രൂപ ചെലവഴിച്ചതായി നഗരസഭ പറയുന്നുണ്ടെങ്കിലും അത് എവിടേയും പ്രാവര്‍ത്തികമാക്കിയിട്ടില്ല. അതിന് പുറമെ കാസര്‍കോട്ട് മാലിന്യപ്രശ്‌നം രൂക്ഷമാണ്. മൂന്ന് വര്‍ഷമായി നഗരത്തില്‍ പ്ലാസ്റ്റിക് ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് വെച്ച് കത്തിക്കുകയാണ്. ഇത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു. നഗരസഭാ പരിധിയില്‍ അനധികൃത കെട്ടിടങ്ങള്‍ തഴച്ചുവളരുന്നു. പാര്‍ക്കിംഗ് സൗകര്യങ്ങള്‍ താളംതെറ്റുന്നു. ഒരു കാര്യത്തിലും അധികൃതര്‍ക്ക് താല്‍പര്യമില്ല. പ്രതിപക്ഷമാകട്ടെ ഒന്നിലും പ്രതികരിക്കുന്നില്ല.

ഈ രീതി തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് വികസനസമിതി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികളായ സൈഫുദ്ദീന്‍ കെ. മാക്കോട്, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത്, അബ്ദുല്‍ ഹമീദ് ചാത്തങ്കൈ, ഇസ്മായില്‍ ചെമ്മനാട്, നൗഫല്‍ ഉളിയത്തടുക്ക, ഫക്രുദ്ദീന്‍ ഉളിയത്തടുക്ക, ഹനീഫ് ഉളിയത്തടുക്ക എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Janakeeya Vikasana Samithi, Press Conference, Press Meet, Drinking Water, Municipality.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തിരഞ്ഞെടുപ്പ്: പിടികൂടിയത് കണക്കില്‍പെടാത്ത 240 കോടി

Keywords: Janakeeya Vikasana Samithi, Press Conference, Press Meet, Drinking Water, Municipality.

Advertisement:

Post a Comment