city-gold-ad-for-blogger
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 23.04.14

സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ അഡ്മിഷന്‍ ആരംഭിച്ചു 

(www.kasargodvartha.com 23.04.2014) കാസര്‍കോട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ അഡ്മിഷന്‍ ആരംഭിച്ചു. 10 വയസ്സ് വരെയുളള കാഴ്ച വൈകല്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ക്ലാസ്സിലും ടി.സിയുമായി വരുന്ന കുട്ടികള്‍ക്ക് അതത് ക്ലാസ്സിലും അഡ്മിഷന്‍ നല്‍കും.  അന്ധത തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്ക്  സൗജന്യ ഭക്ഷണവും താമസ സൗകര്യവും ലഭിക്കും. ഒന്നു മുതല്‍ ഏഴ് വരെയുളള ക്ലാസ്സുകളില്‍ സാധാരണ അക്കാദമിക വിഷയങ്ങളോടൊപ്പം കംപ്യൂട്ടര്‍, കൈത്തൊഴില്‍, സംഗീതം  എന്നിവയിലും വിദഗ്ദ                
പരിശീലനം ലഭിക്കും. രക്ഷാക്കര്‍ത്താക്കള്‍ കാസര്‍കോട്  വിദ്യാനഗറില്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തുളള അന്ധവിദ്യാലയം ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 04994 255128, മൊബൈല്‍ 9446317064, 9446012215.

ആര്‍.ടി.ഒ അദാലത്ത് 29ന് 

കാസര്‍കോട് ആര്‍.ടി. ഓഫീസില്‍ മാര്‍ച്ച് 31 വരെ  വിവിധ സര്‍വീസുകള്‍ക്കായി നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ബാക്കിയുളളവര്‍ക്കായി ഏപ്രില്‍ 29 ന് ഓഫീസില്‍ അദാലത്ത് നടത്തുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.  അപേക്ഷകര്‍  തിരിച്ചറിയല്‍ കാര്‍ഡും അനുബന്ധരേഖകളുമായി അന്നേ ദിവസം ഓഫീസില്‍ എത്തണം. തീര്‍പ്പ്  കല്‍പ്പിക്കാന്‍ ബാക്കിയുളള  അപേക്ഷകളുടെ  സ്ഥിതിയും അന്വേഷിക്കാവുന്നതാണ്.
 
അധ്യാപക നിയമനം 

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എം.സി.എ, സിവില്‍, മെക്കാനിക്കല്‍ എന്നീ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലും ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളിലും  കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ്  പ്രൊഫസര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ എം.ടെക്, എം.സി.എ, എം.എസ്.സി, എം.എ നെറ്റ് യോഗ്യതയുളളവര്‍ക്ക്  അപേക്ഷിക്കാം. വിശദമായ അപേക്ഷ മെയ് 7 സമര്‍പ്പിക്കണം. കൂടുതല്‍  വിവരങ്ങള്‍ക്ക് 04994-250290, 250555 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.  
സര്‍ക്കാര്‍ അറിയിപ്പുകള്‍ 23.04.14

കേന്ദ്രസര്‍വ്വകലാശാല പ്രവേശന പരീക്ഷ ഏപ്രില്‍ 26,27 തീയതികളില്‍ 

കേന്ദ്ര സര്‍വ്വകലാശാലയിലെ വിവിധ യു.ജി. പഠന വകുപ്പുകളിലെ കോഴ്‌സുകളിലേക്കുളള പൊതുപ്രവേശന പരീക്ഷ( സി.യു.സി.ഇ.ടി 2014) ഏപ്രില്‍ 26,27 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷയ്ക്കുളള ഹാള്‍ ടിക്കറ്റ് ംംം.രൗരല2േ014.രീ.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത അപേക്ഷകള്‍ രീിൃേീഹഹലൃ.രൗസ@ഴാമശഹ.രീാ എന്നീ ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 04994257032 എന്ന ഫോണ്‍ നമ്പറിലോ 9447091000 എന്ന മൊബൈല്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.  

സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ ജോലി ഒഴിവ് 

കാസര്‍കോട് വിദ്യാനഗറില്‍ പുതുതായി ആരംഭിക്കുന്ന സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററിലെ വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക്  ഏപ്രില്‍ 25 ന്  രാവിലെ 11.30 ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. കോ-ഓര്‍ഡിനേറ്റര്‍  (ഫുള്‍ടൈം) തസ്തിക യോഗ്യത സാമൂഹ്യ ശാസ്ത്ര-മാനവിക-ശാസ്ത്ര വിഷയങ്ങളില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (എം.ആര്‍) മേഖലയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി.എഡ്. യോഗ്യത നേടിയ ശേഷം മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുളള സ്‌പെഷ്യല്‍ സ്‌കൂളില്‍ മിനിമം 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ആര്‍ സി ഐ രജിസ്‌ട്രേഷന്‍. പ്രതിമാസം 22000 രൂപ ഹോണറേറിയം നല്‍കും.

ഫാക്കല്‍റ്റി ഇന്‍ സൈക്കോളജി (ഫുള്‍ ടൈം) യോഗ്യത  സൈക്കോളജിയില്‍ മാസ്റ്റര്‍ ഡിഗ്രിയും, മെഡിക്കല്‍ അല്ലെങ്കില്‍ സോഷ്യല്‍ സൈക്കോളജിയില്‍ എം.ഫില്‍/എഡ്യൂക്കേഷണല്‍ സൈക്കോളജിയിലോ, ക്ലിനിക്കല്‍ സൈക്കോളജിയിലോ സ്‌പെഷ്യല്‍ പേപ്പറോടുകൂടിയ

സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദവും , മാനസിക  വെല്ലുവിളികള്‍ നേരിടുന്നവരുടെ മേഖലയില്‍ 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കൂടാതെ ആര്‍ സി ഐ രജിസ്‌ട്രേഷന്‍. പ്രതിമാസം 20000 രൂപ ഹോണറേറിയം നല്‍കും.

 ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അറിയിക്കണം 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് (കമ്പല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സീസ്) ആക്ടിലേയും അനുബന്ധ ചട്ടങ്ങളിലേയും വ്യവസ്ഥകള്‍ പ്രകാരം എല്ലാ സ്ഥാപനങ്ങളും ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അറിയിക്കേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ്  ഓഫീസര്‍ അറിയിച്ചു. ചില സ്ഥാപനങ്ങള്‍ ഈ വ്യവസ്ഥകള്‍ക്ക്  വിരുദ്ധമായി നടപടികള്‍  സ്വീകരിക്കുന്നതായി  ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പി.എസ്.സി യുടെ പരിധിയില്‍ വരാത്ത മുഴുവന്‍ ഒഴിവുകളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നികത്തണം.  മൂന്ന് മാസത്തിലൊരിക്കല്‍ സമര്‍പ്പിക്കേണ്ട ഇ.ആര്‍.െഎ. റിട്ടേണിനാവശ്യമായ ഫോറം ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2013 ഡിസംബര്‍ - 2014 മാര്‍ച്ച് മാസങ്ങളിലെ റിട്ടേണുകള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ചെറുവത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം 

ചെറുവത്തൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനത്തിനുളള അപേക്ഷ ഫോറം വിതരണം ആരംഭിച്ചു. ബോധന മാധ്യമം ഇംഗ്ലീഷാണ്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 4 മണി വരെ അപേക്ഷാ ഫോറം 10 രൂപ ഫീസടച്ചാല്‍ ഓഫീസില്‍ നിന്നും ലഭിക്കും്. അപേക്ഷ മെയ് അഞ്ചിനകം സമര്‍പ്പിക്കണം പ്രവേശന പരീക്ഷ മെയ് 7ന് 10 മണിക്ക് നടത്തും. ഫോണ്‍ നം 04672 260210.

മൊഗ്രാല്‍ പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം 

ബദ്രഡുക്ക കെല്ലിന് സമീപത്തുളള മൊഗ്രാല്‍ പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സ് പ്രവേശനത്തിനുളള അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു. അപേക്ഷ മെയ് അഞ്ചിനകം സമര്‍പ്പിക്കണം. കൂടുതല്‍  വിവരങ്ങള്‍ക്ക് 04994-232969 എന്ന നമ്പറിലോ ഓഫീസുമായോ ബന്ധപ്പെടാം.

ഫിഷറീസ് ടെക്‌നിക്കല്‍  ഹൈസ്‌കൂള്‍ പ്രവേശനം  

കാഞ്ഞങ്ങാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍  ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ എട്ടാം ക്ലാസ്സിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത മത്സ്യത്തൊഴിലാളികളുടെ ഏഴാം ക്ലാസ്സ് പാസ്സായ പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക. അപേക്ഷാ ഫോറം മീനാപ്പിസിലുളള സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. അപേക്ഷകള്‍ മെയ് അഞ്ചിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  0467 2203946 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

ശുദ്ധ ജലവിതരണം: ടാങ്കര്‍ വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു  

ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  കാസര്‍കോട,് മഞ്ചേശ്വരം,ഹൊസ്ദുര്‍ഗ്ഗ്, വെളളരിക്കുണ്ട് താലൂക്കുകളില്‍ രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുന്ന പഞ്ചായത്തുകളില്‍, മുനിസിപ്പാലിറ്റികളില്‍ ടാങ്കര്‍ വാഹനത്തിലൂടെ ശുദ്ധജലം വിതരണം നടത്തുന്നതിന്  താല്പര്യമുളള  വാഹന ഉടമകളില്‍ നിന്നും  ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ നോട്ടീസിന്റെ കൂടെ വാഹന ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളുടെ  പകര്‍പ്പുകള്‍ ഹാജരാക്കണം. ടാങ്കര്‍ ഉടമകള്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അംഗീകാരവും ഉളളവരായിരിക്കണം. വാഹന ഉടമകള്‍ പ്രതിദിനം 25000 ലിറ്റര്‍

ശുദ്ധജലം (അഞ്ച് ട്രിപ്പ്) വിതരണം നടത്തണം. പ്രതീക്ഷിക്കുന്ന ചുരുങ്ങിയ തുക സൂചിപ്പിച്ചുകൊണ്ടുളള ക്വട്ടേഷനുകള്‍ മുദ്ര വച്ച കവറില്‍ ജില്ലാ കളക്ടര്‍ മുമ്പാകെ ഏപ്രില്‍ 26 ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ നാല് മണിക്ക് തുറന്ന് പരിശോധിക്കും.

കാസര്‍കോട്, നീലേശ്വരം, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളിലും മധൂര്‍, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള, ബേഡഡുക്ക, ദേലംപാടി, പീലിക്കോട്, അജാനൂര്‍, മടിക്കൈ, കയ്യൂര്‍-ചീമേനി, പുല്ലൂര്‍-പെരിയ, ഉദുമ, പളളിക്കര, വോര്‍ക്കാടി, മീഞ്ച, എന്‍മകജെ, കുമ്പടാജെ, മഞ്ചേശ്വരം മംഗല്‍പ്പാടി, ബേളൂര്‍, ബളാല്‍, കളളാര്‍, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, പനത്തടി, കോടോം- ബേളൂര്‍, ഈസ്റ്റ് എളേരി എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് ടാങ്കര്‍ വാഹനത്തില്‍ വെളളം ലഭ്യമാക്കേണ്ടത്.

സിറ്റിംഗ് മാറ്റി 

വയാഴാഴ്ച കാസര്‍കോട് കളക്ടറേറ്റില്‍ നടത്താനിരുന്ന ജില്ലാ തല പോലീസ് കംപ്ലൈന്റ് അതോറിറ്റിയുടെ സിറ്റിംഗ് മെയ് 17 ലേക്ക് മാറ്റി വച്ചു.                                                              
ഹായം കൈപ്പറ്റണം  

കഴിഞ്ഞ അധ്യയന വര്‍ഷം ഒന്നു മുതല് നാല് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുളള പ്രോത്സാഹന ധനസാഹായത്തിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ലഭ്യമാക്കി. നാളിതുവരെ ധനസഹായം കൈപ്പറ്റാത്ത സ്‌കൂളുകള്‍ ഏപ്രില്‍ 30നകം ധനസഹായം കൈപ്പറ്റണമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
തിരഞ്ഞെടുപ്പ്: പിടികൂടിയത് കണക്കില്‍പെടാത്ത 240 കോടി

Keywords:  Kasaragod, Kerala, Government, Announcements, Information, Government announcements on 23.0414.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL