Join Whatsapp Group. Join now!
Aster MIMS 10/10/2023
Posts

ബൈക്കില്‍ ലോറിയിടിച്ച് പരിക്കേറ്റ കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍ മരിച്ചു

തൃക്കരിപ്പൂര്‍: ബൈക്കില്‍ ലോറിയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍ മരിച്ചു. തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളജിനടുത്ത പെര്‍ഫെക്റ്റ് ടൈലേഴ്‌സ് Bike Accident, Lorry, Computer, Died, Technician, Trikaripur, Perfect Tailors, Kannur A.K.G Hospital, Computer UPS, Teacher, Medical College, post mortem,
തൃക്കരിപ്പൂര്‍: (www.kasargodvartha.com 23.04.2014) ബൈക്കില്‍ ലോറിയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍ മരിച്ചു. തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളജിനടുത്ത പെര്‍ഫെക്റ്റ് ടൈലേഴ്‌സ് ഉടമയും കമ്പ്യൂട്ടര്‍ ടെക്‌നീഷ്യനുമായ തടിയന്‍ കൊവ്വലിലെ വി.എം. നാരായണന്റെയും പി. പുഷ്പയുടെയും മകന്‍ പി. നൈജു(25) യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലാണ് മരണം.

ഏപ്രില്‍ 16 ന് ഉച്ചക്ക് ദേശീയ പാതയില്‍ പുല്ലൂരില്‍ സിമന്റ് കയറ്റി വന്ന ലോറിയുമായി നൈജു സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ തലക്ക് പരിക്കേറ്റ നൈജു മംഗലാപുരം യൂണിറ്റി ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും ചികിത്സയിലായിരുന്നു.

Bike Accident, Lorry, Computer, Died, Technician, Trikaripur, Perfect Tailors, Kannur A.K.G Hospital, Computer UPS, Teacher, Medical College, post mortem,
കമ്പ്യുട്ടര്‍ യു.പി.എസ് വിതരണ കമ്പനിയുടെ കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ ടെക്‌നീഷ്യനായിരുന്നു . കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്ക് കോളജ് അധ്യാപികയായ ഷാനി ഏക സഹോദരിയാണ് . മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഗിരിരാജ് സിംഗിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

Keywords: Bike Accident, Lorry, Computer, Died, Technician, Trikaripur, Perfect Tailors, Kannur A.K.G Hospital, Computer UPS, Teacher, Medical College, post mortem, 

Advertisement:

Post a Comment