ഫോണ്‍ ശല്യം: ഓട്ടോഡ്രൈവറെ അയല്‍വാസികള്‍ അടിച്ചു കൊന്നു
Apr 20, 2014, 11:58 IST
ജാല്‍സൂര്‍: (www.kasargodvartha.com 20.04.2014) ഭര്‍തൃമതിയായ യുവതിയെ ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ഓട്ടോഡ്രൈവറെ അയല്‍ക്കാരായ രണ്ടുപേര്‍ ചേര്‍ന്ന് അടിച്ചു കൊന്നു. ജാല്‍സൂര്‍ കടിയടുക്കയിലെ അബ്ദുര്‍ റസാഖ്(38) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ അയല്‍ക്കാരായ ബാപ്പുഞ്ജ എന്ന ബച്ചപ്പ (46), സുലൈമാന്‍ (57) എന്നിവരെ സുള്ള്യ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി കടിയടുക്കയില് വെച്ച് ഇരുവരും ചേര്‍ന്ന് അബ്ദുര്‍ റസാഖിനെ വടികൊണ്ട് തലയ്ക്കടിച്ചു കൊന്നുവെന്നാണ് കേസ്.
അബ്ദുര്‍ റസാഖ്, ബച്ചപ്പയുടെ ഭാര്യയെ ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്നത് പതിവാണെന്നു പറയുന്നു. രാത്രികാലത്തു പോലും പതിവായി ഫോണ്‍ വിളിക്കാറുണ്ടത്രേ. ഇതാണ് കൊലയിലേക്കു നയിച്ചതെന്നു പോലീസ് പറഞ്ഞു.
Keywords : Sullia, Death, Obituary, National, Karnataka, 38-year-old man beaten to death after alleged misbehaviour.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍