Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font

ചൗക്കിയില്‍ വീടും കാറും തകര്‍ത്തു; പോലീസ് അന്വേഷണം തുടങ്ങി

Written By kvarthaksd on Wednesday, 3 April 2013 | 10:47 p.m.

കാസര്‍കോട്: ചൗക്കി പെരിയടുക്കയില്‍ വീടും കാറും തകര്‍ത്തു. പെരിയടുക്കയിലെ ഖാലിദിന്റെ വീടാണ് എറിഞ്ഞു തകര്‍ത്തത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഖാലിദിന്റെ മകന്‍ സ്വാദിഖിന്റ സുഹൃത്ത് കുമ്പളയിലെ ഗിരീഷിന്റെ ആള്‍ട്ടോ കാറാണ് അടിച്ച് തകര്‍ത്തത്.

Attack, Chawki, House, Kumbala, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News.
File photo
ബുധനാഴ്ച പുലര്‍ചെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ മൂന്നുപേര്‍ ഓടി പോകുന്നത് കണ്ടിരുന്നു. സ്വാദിഖിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യകത്മായിട്ടില്ല.

Keywords: Attack, Chawki, House, Kumbala, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:47 p.m. | 0 comments

കൊച്ചിയിലെ നാസാപഠനസംഘത്തില്‍ മേല്‍പറമ്പിലെ ജുമാനയും

കാസര്‍കോട്: നാസയെ കുറിച്ച് അറിയാന്‍ അമേരിക്കയിലേക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥി സംഘത്തില്‍ മേല്‍പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയും. മേല്‍പറമ്പ് സ്‌കൂളിനടുത്ത റഹ്മത്ത് ബാഗിലെ ഉമര്‍ നിസാര്‍- റാഹില ദമ്പതികളുടെ മകള്‍ ജുമാന ഫാത്വിമയാണ് നാസാ സംഘത്തിലുള്ളത്. കൊച്ചിയിലെ ഇന്‍കാല്‍ വെഞ്ചേഴ്‌സ്, ദുബൈയിലെ അറബ്കാല്‍ എന്നീ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ ഡയറക്ടറാണ് ജുമാന ഫാത്വിമയുടെ പിതാവ് ഉമര്‍ നിസാര്‍. കൊച്ചി തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ജുമാന ഫാത്വിമ.

Student, School, Melparamba, Girl, Kasaragod, Kerala, Kerala News, International News, National News, Gulf News.
Jumana Fathima
പത്താം ക്ലാസുവരെ ഷാര്‍ജയില്‍ പഠിച്ച ജുമാന കഴിഞ്ഞ വര്‍ഷമാണ് തിരുവാണിയൂര്‍ ഗ്ലോബല്‍ സ്‌കൂളില്‍ പ്ലസ് വണ്ണിന് ചേര്‍ന്നത്. പഠനത്തിനും കായിക മത്സരങ്ങളിലും മിടുക്കിയായ ജുമാനയ്ക്ക് നാസയെ കുറിച്ച് പഠിക്കാനുള്ള സംഘത്തില്‍ ഉള്‍പെടാന്‍ കഴിഞ്ഞത് വലിയ സന്തോഷം പകരുന്നു. അതേ സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന ലിയാനയ്ക്കും ചേച്ചിയുടെ ആകാശ യാത്ര സന്തോഷം നല്‍കുന്നു.

തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ 25 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും ട്രാവല്‍ ഏജന്‍സിയിലെ രണ്ട് ഗൈഡുകളും അടങ്ങുന്ന സംഘം ബുധനാഴ്ച പുലര്‍ചെ നാല് മണിക്ക് ഖത്തര്‍ എയര്‍വേയ്‌സില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് അമേരിക്കയിലേക്ക് പറന്നത്. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം എട്ടു മണിയോടെ സംഘം ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ ഇറങ്ങും. ഏപ്രില്‍ 13നാണ് ഇവരുടെ നാട്ടിലേക്കുള്ള മടക്കയാത്ര.

സ്‌കൂളിലെ എട്ടു മുതല്‍ പ്ലസ് വണ്‍ വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് ലോക രഹസ്യങ്ങളുടെ വാതില്‍ തുറന്നുകാണാനായി അമേരിക്കയിലേക്ക് പറന്നത്. വിദ്യാര്‍ത്ഥികളില്‍ സ്‌പേസ് സയന്‍സില്‍ കൂടുതല്‍ അഭിരുചി വളര്‍ത്താനും വിഷയത്തില്‍ കൂടുതല്‍ അവഗാഹം ഉണ്ടാക്കാനുമാണ് ഈ യാത്ര.
Keywords: Student, School, Melparamba, Girl, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
9:38 p.m. | 1 comments

SYS: പള്ളങ്കോട് പ്രസിഡന്റ്, കരിവെള്ളൂര്‍ സെക്രട്ടറി, ചിത്താരി ഹാജി ട്രഷറര്‍

Pallangod Abdul Kadher
Pallangod Abdul Kadher
കാസര്‍കോട്: സമസ്ത കേരള സുന്നി യുവജന സംഘം 2013-16 വര്‍ഷത്തെ കാസര്‍കോട് ജില്ലാ സാരഥികളെ തെരെഞ്ഞെടുത്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (പ്രസിഡന്റ്), സുലൈമാന്‍ കരിവെള്ളൂര്‍ (ജന.സെക്ര.), ചിത്താരി അബ്ദുല്ല ഹാജി (ട്രഷറര്‍) എന്നിവരാണ് പ്രാധാന ഭാരവാഹികള്‍.

ചിത്താരി സുന്നി സെന്ററില്‍ നടന്ന എസ്.വൈ.എസ് കാസര്‍കോട് ജില്ലാ വാര്‍ഷിക പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. ജില്ലാ നിരീക്ഷകന്‍ പി.കെ അബൂബക്കര്‍ മൗലവി നരിക്കോട്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
Sulaiman karivellur
Sulaiman karivellur

മറ്റുഭാരവാഹികള്‍: അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി (സംഘടനാ കാര്യ വൈസ് പ്രസി.), പാത്തൂര്‍ മുഹമ്മദ് സഖാഫി (അഡ്മിനിസ്‌ട്രേഷന്‍ വൈ. പ്രസി.), മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി (ദഅ്‌വാ വൈ. പ്രസി), അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ (സാമൂഹ്യ ക്ഷേമ വൈ. പ്രസി), അശ്രഫ് കരിപ്പൊടി (സംഘടനാ സെക്ര.) ബഷീര്‍ പുളിക്കൂര്‍, (അഡ്മിനിസ്‌ട്രേഷന്‍ സെക്ര.), ഹസ്ബുല്ലാഹ് തളങ്കര (ദഅ്‌വാ സെക്ര), നൗഷാദ് മാസ്റ്റര്‍ (സാമൂഹ്യ ക്ഷേമ സെക്ര).

Chithari Abdulla Haji
Chithari Abdulla Haji 

സംസ്ഥാന കൗണ്‍സിലിലേക്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കു പുറമെ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, ബി.എസ്
അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, സി. അബ്ദുല്ല ഹാജി ചിത്താരി, എ.ബി അബ്ദുല്ല മാസ്റ്റര്‍, യൂസുഫ് മദനി ചെറുവത്തൂര്‍, അശ്‌റഫ് കരിപ്പൊടി, ബശീര്‍ പുളിക്കൂര്‍ എന്നിവരെ തെരെഞ്ഞെടുത്തു.

Keywords: Kerala, Kasaragod, SYS, Pallangod Abdul Khader, Sulaiman Karivellur, Chithari Abdulla Haji, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:30 p.m. | 0 comments

സ്വപ്‌നങ്ങള്‍ക്ക് ചിറക് വിരിഞ്ഞു; മംഗലാപുരം ദമാം ഫ്‌ളൈറ്റ് പറന്നുപൊങ്ങി

മംഗലാപുരം: ആയിരക്കണക്കിന് വിമാന യാത്രക്കാരുടെ സ്വപ്‌നസാക്ഷാത്ക്കാരമെന്നോണം എയര്‍ ഇന്ത്യയുടെ മംഗലാപുരം-ദമാം ദഹ്‌റാന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് ഫ്‌ളൈറ്റ് പറന്നുപൊങ്ങി. 165 യാത്രക്കാരാണ് വിമാനത്തില്‍ ഉള്ളത്. വിമാനം നാലര മണിക്കൂറിനകം ദഹ്‌റാനില്‍ എത്തും.

കോഴിക്കോട്ടുനിന്നുള്ള 109 പേരും മംഗലാപുരത്തുനിന്നുള്ള 56 പേരുമാണ് വിമാനത്തിവെ യാത്രക്കാര്‍. കോഴിക്കോട്ട് നിന്ന് 03.05 ന് പുറപ്പെട്ട വിമാനം മംഗലാപുരം വിമാനത്താവളത്തില്‍ 4 മണിക്കാണ് ലാന്റ് ചെയ്തത്.

വിമാനം പറന്നുയരുന്നതിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആന്‍സ്പര്‍ട്ട് ഡിസൂസ, എയര്‍പോര്‍ട്ട് ഡയറക്ടര്‍ രാധാകൃഷ്ണ, എയര്‍പോര്‍ട്ട് മാനേജര്‍ സുധീര്‍ ഭട്ട് തുടങ്ങിയവര്‍ സാക്ഷ്യം വഹിച്ചു.

Damam, Air India Express, Flight, Dhahran International Airport, Mangalore International Airport

Damam, Air India Express, Flight, Dhahran International Airport, Mangalore International Airport

Damam, Air India Express, Flight, Dhahran International Airport, Mangalore International Airport

Damam, Air India Express, Flight, Dhahran International Airport, Mangalore International Airport

Damam, Air India Express, Flight, Dhahran International Airport, Mangalore International Airport

Mangalore, Airport, Damam, Air India Express, Flight, Dhahran International Airport, Mangalore International Airport

Photos: Dayanand Kukkaje

Keywords: Mangalore, Airport, Damam, Air India Express, Flight, Dhahran International Airport, Mangalore International Airport, Passengers, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:30 p.m. | 0 comments

എന്‍ഡോസള്‍ഫാന്‍: സര്‍ക്കാറിന്റെ ഉറപ്പുകള്‍ ഉത്തരവുകളായി

കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്‍പത് പുതിയ ഉത്തരവുകള്‍ പുറത്തിറക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 25ന് മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സമരസമിതി അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവുകള്‍.

ദുരിതബാധിതര്‍ക്ക് അനുവദിച്ചിട്ടുളള പെന്‍ഷന്‍ അടക്കമുളള സഹായങ്ങള്‍ അഞ്ചുവര്‍ഷത്തിനുശേഷവും തുടരാന്‍ ഉത്തരവായി. 2012 ജനുവരി 12ന് പുറത്തിറക്കിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചുവര്‍ഷം കഴിഞ്ഞ് ധനസഹായം തുടരില്ലെന്ന ഉത്തരവ് റദ്ദാക്കുന്നതായും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ദുരിതബാധിത പട്ടികയില്‍ 1318 പേര്‍കൂടി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2011 ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ കണ്ടെത്തിയ 1318 ദുരിതബാധിതര്‍കൂടി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉത്തരവായി. സൗജന്യ ചികിത്സ, സൗജന്യ റേഷന്‍, ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ബിപിഎല്‍ കാര്‍ഡ്, സാമൂഹ്യ സുരക്ഷാ മിഷന്റെ ആശ്വാസകിരണം പദ്ധതി പ്രകാരം പൂര്‍ണമായി കിടപ്പിലായവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരേയും പരിചരിക്കുന്ന ഒരാള്‍ക്ക് പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ എന്നീ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.

കാന്‍സര്‍ രോഗികള്‍ക്ക് മൂന്നു ലക്ഷം നഷ്ടപരിഹാരം

ദുരിതബാധിതരായി കിടപ്പിലായ രോഗികള്‍ക്ക് അഞ്ചു ലക്ഷം രൂപാ വീതവും മറ്റു രോഗികള്‍ക്ക് മൂന്നു ലക്ഷം രൂപാ വീതവും എന്‍ഡോസള്‍ഫാന്‍മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപാ വീതവും എന്‍ഡോസള്‍ഫാന്‍ തളിച്ചു തുടങ്ങിയതിനു ശേഷം ജനിച്ച ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപാ വീതവും നഷ്ടപരിഹാരം നല്‍കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ശുപാര്‍ശയിലുള്‍പ്പെടാത്ത കാന്‍സര്‍ രോഗികള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവായി.

നേരത്തേ നിലവിലുണ്ടായിരുന്ന പട്ടികയിലും 2011 ഓഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിലും കണ്ടെത്തിയ കാന്‍സര്‍ രോഗികള്‍ക്കും കൂടി മൂന്നു ലക്ഷം രൂപാ വീതം ഗഡുക്കളായി നഷ്ടപരിഹാരം നല്‍കും. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകളില്‍ ശാരീരിക വൈകല്യമുളള രോഗികള്‍ക്ക് കൊടുക്കുന്ന മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്ന മാതൃകയിലാണിത്.

ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ വിദഗ്ധ മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ 1318 പേരില്‍ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മൂന്നു വിഭാഗങ്ങളില്‍പ്പെട്ട പൂര്‍ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും അഞ്ച് ലക്ഷം രൂപയും മറ്റു വൈകല്യമുളളവര്‍ക്ക് മൂന്നു ലക്ഷം രൂപയും നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവായി.

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഇതിനകം ഉള്‍പ്പെട്ടിട്ടില്ലാത്തവരും എന്നാല്‍ പ്രഥമ ദൃഷ്ട്യാ ദുരിതബാധിതരെന്ന് കണ്ടെത്തിയിട്ടുളള രോഗികളില്‍ അടിയന്തിര ചികിത്സ ആവശ്യമുളളവരുമായ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ അനുവദിക്കുന്നതിനുളള കമ്മിറ്റി രൂപീകരിച്ചു. കാസര്‍കോട് ജില്ലാകളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍(സ്‌പെഷല്‍സെല്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ വികിടിംസ്) ജില്ലാ മെഡിക്കല്‍ ഓഫീസര്‍,എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാംമാനേജര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി.

കടബാധ്യതകള്‍ക്ക് ആറ് മാസത്തേക്ക് മോറട്ടോറിയം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ക്ക് ആറ് മാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. കടം എഴുതിതളളുന്ന വിഷയം പഠിക്കുന്നതിന് കാസര്‍കോട് ജില്ലാകളക്ടര്‍, ലീഡ് ബാങ്ക് മാനേജര്‍, ജില്ലാ സഹകരണബാങ്ക് ജോയിന്റ് രജിസ്ട്രാര്‍, ഡെപ്യൂട്ടികളക്ടര്‍(എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പുനരധിവാസ സെല്‍)എന്നിവര്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി. ഈ കമ്മിറ്റി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും.

രോഗികളുടെ അര്‍ഹത തീരുമാനിക്കും

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ധനസഹായത്തിന് അര്‍ഹരായ വിഭാഗങ്ങളില്‍പെടാത്ത മറ്റു രോഗികള്‍ക്ക് പരിശോധനയ്ക്ക് വിധേയമായി അവരുടെ അര്‍ഹതാ തീരുമാനിക്കാനും കാറ്റഗറി നിശ്ചയിക്കാനുമായി അഞ്ചു വിദഗ്ദ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

ആലപ്പുഴ ടി.ഡി മെഡിക്കല്‍കോളേജ് ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഡോ.കെ.പി.അരവിന്ദന്‍ പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഡോ.ജയശ്രീ കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.റ്റി.ജയകൃഷ്ണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഓഫ് മെഡിസിന്‍ ഡോ.തുളസീധരന്‍, എന്‍ഡോസള്‍ഫാന്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അഷീല്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി. ഈ കമ്മിറ്റി നാല് മാസത്തിനകം രോഗികളെ പരിശോധിച്ച് ശുപാര്‍ശ സഹിതം റിപോര്‍ട്ട് ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന്
Endosulfan, Victims, Compensation, Ommenchandy, CM, Government, Order, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഉത്തരവില്‍ പറയുന്നു.

ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ പഠനസമിതി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന ആവശ്യത്തെപറ്റിയും കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് സംബന്ധിച്ചും പരിശോധിക്കാന്‍ നിയമ സെക്രട്ടറി കണ്‍വീനറായും അഡ്വക്കേറ്റ്ജനറല്‍, ഡയറക്ടര്‍ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ എന്നിവര്‍ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.
സൗജന്യ ചികിത്സയ്ക്കായി നാല് ആശുപത്രികള്‍കൂടി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എന്‍.ആര്‍.എച്ച്.എം പ്രൊജക്ടില്‍ സൗജന്യ ചികിത്സയ്ക്കായി നാലു ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തി ഉത്തരവായി. കസ്തൂര്‍ബാ മെഡിക്കല്‍കോളേജ് മംഗലാപുരം, മണിപാല്‍, ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രി അങ്കമാലി, ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജ് പരിയാരം, ഗവ.ഹോമിയോ മെഡിക്കല്‍ കോളേജ് കോഴിക്കോട് എന്നിവയാണ് ഉള്‍പ്പെടുത്തിയത്.

Keywords: Endosulfan, Victims, Compensation, Ommenchandy, CM, Government, Order, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Endosulfan: Govt. promises become orders
7:18 p.m. | 0 comments

ആറ് പദ്ധതികള്‍ക്ക് 36.25 ലക്ഷം രൂപ എം.പി. ഫണ്ട് അനുവദിച്ചു

കാസര്‍കോട്: ജില്ലയില്‍ ആറു വികസന പദ്ധതികള്‍ക്ക് പി. കരുണാകരന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 36.25 ലക്ഷം രൂപ അനുവദിച്ചു.

ബളാല്‍ ഗ്രാമപഞ്ചായത്തില്‍ വലിപുഞ്ച-കാപ്പിത്തട്ട് റോഡ് കള്‍വര്‍ട്ട് നിര്‍മാണത്തിനു 11.250 ലക്ഷവും വെങ്കല്ല് വലിയപാമതട്ട് റോഡ് ടാറിംഗിനു ലക്ഷവും വെസ്റ്റ് എളേരി പഞ്ചായത്തിലെ ബെഡൂര്‍ ഗ്രാമീണ വായനശാല കെട്ടിടത്തിനു അഞ്ച് ലക്ഷവും കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പരപ്പ-മുണ്ടത്തടം റോഡ് ടാറിംഗിനു അഞ്ച് ലക്ഷവും ചെങ്കള പഞ്ചായത്തിലെ ബേര്‍ക്ക-മെധുവില്‍ നടപ്പാത കോണ്‍ക്രീറ്റ്
ചെയ്യുന്നതിന് നാലു ലക്ഷവും മുളിയാര്‍ പഞ്ചായത്തില്‍ ഇരിയണ്ണി-കുട്ട്യാനം ബേപ്പ്-നിട്ടൂര്‍മൂല റോഡ് ടാറിംഗിനു ആറ് ലക്ഷം രൂപയുമാണ് അനുവദിച്ചത്.

MP,P.Karunakaran, Fund, Allow, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsഅതാത് ബ്ലോക്ക് പഞ്ചായത്തുകളാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പദ്ധതിക്കും ജില്ലാകളക്ടര്‍ ഭരണാനുമതി നല്‍കും.

Keywords: MP,P.Karunakaran, Fund, Allow, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:15 p.m. | 0 comments

ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിന്‍ ഓഫായി

കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിന്‍ ഓഫായതിനെതുടര്‍ന്ന് കുശാല്‍നഗര്‍ റെയില്‍വെ ഗേറ്റില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം കുടുങ്ങി. ബുധനാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന മെയില്‍ എക്‌സ്പ്രസിന്റെ എഞ്ചിനാണ് കുശാല്‍ നഗര്‍ റെയില്‍വെ ഗേറ്റിനടുത്ത് ഓഫായത്.

കമ്പാര്‍ട്ട്‌മെന്റിന്റെ അവസാന ഭാഗം നില്‍ക്കുന്നത് അടച്ചിട്ട ഗേറ്റിലെ പാളത്തിലായിരുന്നതിനാല്‍ ഗേറ്റ് തുറക്കാന്‍ കഴിയാതെ പോയി. ഇതാണ് ഗതാഗത തടസത്തിന് കാരണമായത്. ഗെയ്റ്റിന്റെ ഇരുഭാഗത്തും നിരവധി വാഹനങ്ങള്‍ കുടുങ്ങി കിടന്നു. അരമണിക്കൂര്‍ വൈകിയാണ് തീവണ്ടി കാഞ്ഞങ്ങാട് സ്‌റ്റേഷനിലെത്തിയത്.

Train, Engine, Off, Kushalnagar, Kanhangad, Traffic block, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsഎഞ്ചിന് നേരത്തെ തന്നെ തകരാര്‍ ഉണ്ടായിരുന്നുവെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. ട്രെയിന്‍ എത്തുന്നതിനാല്‍ കുശാല്‍നഗറിന് പുറമെ കോട്ടച്ചേരിയിലെയും ഗേറ്റ് അടച്ചിട്ടിരുന്നു. ഈ ഗേറ്റ് അരമണിക്കൂറിന് ശേഷം താല്‍ക്കാലികമായി തുറന്നുകൊടുത്തു. കാസര്‍കോട് ഭാഗങ്ങളിലേക്ക് പോകേണ്ടുന്നവര്‍ ചെന്നൈ എക്‌സ്പ്രസില്‍ നിന്നിറങ്ങി ബസില്‍ യാത്ര തുടരുകയായിരുന്നു.

Keywords: Train, Engine, Off, Kushalnagar, Kanhangad, Traffic block, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:13 p.m. | 0 comments

സര്‍ക്കാര്‍ അറിയിപ്പുകള്‍ 03.04.2013

കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു

കുടുംബശ്രീ നടപ്പാക്കുന്ന ദേശീയ ഉപജീവന മിഷന്റെ ഉപപദ്ധതിയായ മഹിളാ കിസാന്‍ സശാകതീകരണ്‍ പദ്ധതിയില്‍ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ബ്ലോക്ക് ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്ന തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൃഷി, അനുബന്ധ മേഖലകളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് വിജയിച്ച 18നും30നും മദ്ധ്യേ പ്രായമുളള യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും കുടുംബശ്രിയുടെ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഇതു സംബന്ധിച്ച മറ്റു വിവരങ്ങളും അപേക്ഷ ഫോമും കുടുംബശ്രീ വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.kudumbashree.org അപേക്ഷക ജില്ലാമിഷന്‍ ഓഫീസുകളില്‍ ഏപ്രില്‍ 15നകം ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ 04994-256111 ഫോണില്‍ ലഭിക്കും.


ആട്ഗ്രാമം പദ്ധതി സബ്‌സിഡിയും ബഡ്‌സ് സ്‌ക്കൂള്‍ സഹായവും മന്ത്രി വിതരണം ചെയ്യും

കുടുംബശ്രീയുടെ കീഴില്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലും പിലിക്കോട് ഗ്രാമപഞ്ചായത്തിലും നടപ്പിലാക്കുന്ന ആട് ഗ്രാമം പദ്ധതികള്‍ക്കുളള 21 ലക്ഷം രൂപയുടെ സബ്‌സിഡി ഏപ്രില്‍ അഞ്ചിന് രാവിലെ
Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
11.30 മണിക്ക് ചെങ്കള പഞ്ചായത്ത് സി.എച്ച്.മുഹമ്മദ്‌കോയ കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ വിതരണം ചെയ്യും. പുല്ലൂര്‍-പെരിയ എണ്‍മകജെ ബഡ്‌സ് സ്‌ക്കൂളുകളില്‍ തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് 9.35 ലക്ഷം വീതം മൊത്തം 18.70 ലക്ഷം രൂപയും ചടങ്ങില്‍ വിതരണം ചെയ്യുന്നതാണ്.

ജില്ലയില്‍ ആട്ഗ്രാമം പദ്ധതി വെസ്റ്റ് എളേരി, പിലിക്കോട് ഗ്രാമപഞ്ചായത്തുകളില്‍ 41 ഗ്രൂപ്പുകളില്‍ 205 പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക. പദ്ധതി ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും നഗരസഭകളിലും ഉടനെ നടപ്പിലാക്കുമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക അറിയിച്ചു.

കുടംബശ്രീ കശുവണ്ടി സംഭരണം ആരംഭിച്ചു

കുടുംബശ്രീ ജില്ലാമിഷന്റെ സഹായത്തോടെ ചട്ടംചാല്‍ വ്യവസായ കേന്ദ്രത്തില്‍ സഫലം കശുവണ്ടി സംസ്‌ക്കരണ സൊസൈറ്റിയുടെ കീഴില്‍ എന്‍മകജെ, കാറഡുക്ക, കുറ്റിക്കോല്‍, ബേഡഡുക്ക, ചെമ്മനാട് പളളിക്കര, അജാനൂര്‍, കോടോംബേളൂര്‍, കളളാര്‍, പനത്തടി, പിലിക്കോട്, പുല്ലൂര്‍-പെരിയ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സംസ്‌ക്കരണ യൂണിറ്റുകള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് കശുവണ്ടി സംഭരിക്കുമെന്ന് ജില്ലാമിഷന്‍ കോഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക അറിയിച്ചു. കശുവണ്ടി സംഭരണത്തിനാവശ്യമായ തുക യൂണിറ്റുകള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ അനുവദിച്ചിട്ടുണ്ട്.

ഒന്നാം വിളയ്ക്കുളള നെല്‍വിത്തുകള്‍

ഒന്നാം വിള സമയത്ത് ഉപ്പുരസമുളള കൈപ്പാട് നെല്‍പ്പാടങ്ങളിലും ഉപ്പില്ലാത്ത സാധാരണ നെല്‍പ്പാടങ്ങളിലും ഒരുപോലെ അനുയോജ്യമായ ഏഴോം1,ഏഴോം2 എന്നീ നെല്ലിനങ്ങളുടെ വിത്തുകള്‍ കിലോഗ്രാമിന് 37 രൂപാ നിരക്കില്‍ പടന്നക്കാട് കാര്‍ഷിക കോളേജില്‍ വില്‍പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുളള കര്‍ഷകര്‍ ഫാം ഓഫീസുമായി ബന്ധപ്പെടണം. ഇവയ്ക്ക് പുറമെ നെല്‍ക്കതിര്‍ കൊണ്ട് ഉണ്ടാക്കിയ ആയികതിര്‍ 300 രൂപാ നിരക്കിലും, കൈപ്പാട് നെല്‍കൃഷിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സംസ്ഥാന അവാര്‍ഡ് നേടിയ കായല്‍കണ്ടം ഡോക്യുമെന്ററി 100 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഫോണ്‍-0467-2282737.

ഐ. ടി. ഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ നീലേശ്വരം,ചെറുവത്തൂര്‍, ബേള എന്നിവ ഉള്‍പ്പെട്ട ഉത്തരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 23 ഐടിഐകളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടറുടെ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ബി.എയാണ് യോഗ്യത. ഒരു മാസത്തേക്കാണ് നിയമനം. പ്രതിമാസം 10000 രൂപ വേതനം നല്‍കുന്നതാണ്. താല്‍പര്യമുളളവര്‍ കൂടിക്കാഴ്ചയ്ക്കായി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ 11ന് രാവിലെ 11മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഉത്തരമേഖലാ ട്രെയിനിംഗ് ഇന്‍സ്‌പെക്ടറാഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍-0495-2371451.

വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് 110 കെ.വി സബ് സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഏപ്രില്‍ നാലിന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ ഈ സബ് സ്റ്റേഷനുകളില്‍ നിന്നുളള 11 കെ.വി ഫീഡറുകളില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

വിജ്ഞാന്‍ ജ്യോതി പദ്ധതി-ഇവാല്യുവേഷന്‍ ആരംഭിച്ചു

ജില്ലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ വിജ്ഞാന്‍ ജ്യോതിയുടെ സംസ്ഥാനതല ഇവാല്യുവേഷന്‍ ആരംഭിച്ചു. സ്റ്റേററ് റിസോഴ്‌സ് സെന്ററാണ് ഇവാല്യുവേഷന്‍ നടത്തുന്നത്. ഇവാല്യുവേഷന്‍ പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഇന്ത്യയിലെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിക്കുന്ന രണ്ടാമത്തെ ജില്ലയായി കാസര്‍കോട് മാറും. സ്റ്റേററ് റിസോഴ്‌സ് സെന്ററിലെ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.ടി.സുന്ദരേശ്വരന്‍ നായര്‍, എസ്.ഹരീഷ്, ആര്‍.ജയശ്രീ, ഇ.ബി.ബൈജു തുടങ്ങിയവരാണ് ഇവാല്യുവേഷന്‍ ടീമിലുള്ളത്. ഇവാല്യുവേഷന്‍ നാലിന് സമാപിക്കും. സമ്പൂര്‍ണ നാലാം തരം തുല്യതാ പ്രഖ്യാപനത്തിന് ശേഷം സമ്പൂര്‍ണ എട്ടാംതരം തുല്യതാ പദ്ധതി ഏറെറടുക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ നാലിന് രാവിലെ 10.30 ന് ഇവാല്യുവേഷനുമായി ബന്ധപ്പെട്ട് വിജ്ഞാന്‍ ജ്യോതി പ്രവര്‍ത്തകരുടേയും 11.30 ന് ജനപ്രതിനിധികളുടേയും പ്രത്യേക യോഗം കലക്‌ട്രേററ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

രേഖകള്‍ ഹാജരാക്കണം

കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ നിന്ന് വിവിധ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ മൂന്ന് ദിവസത്തിനകം പഞ്ചായത്താഫീസില്‍ ഹാജരാക്കണം. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നേരിട്ട് ഹാജരാകാന്‍ കഴിയാത്തവരും അവശത അനുഭവിക്കുന്നവരും വിഭിന്നശേഷിയുളളവരുമായ ഗുണഭോക്താക്കള്‍ ആ വിവരം രേഖാമൂലം പഞ്ചായത്തിനെ അറിയിക്കണം. ഏപ്രില്‍ മുതലുളള പെന്‍ഷന്‍വിതരണം അക്കൗണ്ട് മുഖേന ആയതിനാല്‍ സമയപരിധി പാലിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

മത്സ്യകര്‍ഷക സംഗമം ആറിന്

ജില്ലാ ഫിഷറീസ് വകുപ്പ് മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആറിന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ മത്സ്യകര്‍ഷക സംഗമവും പരിശീലനപരിപാടിയും സംഘടിപ്പിക്കുന്നു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ മുഖ്യാതിഥിയായിരിക്കും.

ജില്ലയില്‍ 1,04,064 കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കി വരുന്ന സമഗ്രാരോഗ്യഇന്‍ഷൂറന്‍സ് പദ്ധതിയില്‍ (ആര്‍.എസ്.ബി.വൈ-ചിസ്)രജിസ്റ്റര്‍ചെയ്തകുടുംബങ്ങള്‍ ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റണമെന്ന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ ജില്ലയിലെ വിവിധ അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്ത 1,04,064 കുടുംബങ്ങള്‍ക്കാണ് കാര്‍ഡുകള്‍ നല്‍കുന്നത്.നിര്‍ദ്ദിഷ്ട പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ കുടുംബാംഗങ്ങളോടൊപ്പം ഹാജരായി ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റേണ്ടതാണ്.

അക്ഷയകേന്ദ്രങ്ങളില്‍ നിന്നും രജിസ്റ്റ്രേഷന്‍ സമയത്ത് ലഭിച്ച സ്ലിപ്പ് കുടുംബശ്രീ മൂഖാന്തിരംവിതരണം ചെയ്യുന്ന സ്ലിപ്പ് എന്നിവയിലേതെങ്കിലുമായി നിര്‍ദിഷ്ട തീയ്യതികളില്‍ഫോട്ടോ എടുക്കല്‍ കേന്ദ്രങ്ങളില്‍ ഹാജരാക്കണം. ഒരു കുടുംബത്തിലെ പരമാവധി അഞ്ചു പേര്‍ക്കു മാത്രമാണ് കാര്‍ഡിലുള്‍പ്പെടാന്‍ സാധിക്കുന്നത്. ഫോട്ടോ എടുക്കല്‍ കേന്ദ്രങ്ങളില്‍ 30രൂപയാണ് ഫീയായി നല്‍കേണ്ടത്. നിലവില്‍ ആര്‍ എസ് ബി വൈ പദ്ധതിയില്‍ അംഗത്വമുള്ള എപി.എല്‍ കാര്‍ഡ്ഉടമകള്‍ക്ക് അതു പുതുക്കി നല്‍കുന്നതിനായി ജില്ലാ തലത്തില്‍ എന്റോള്‍മെന്റ് കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെട്ട കേന്ദ്രത്തില്‍ കുടുംബത്തോടൊപ്പം ഹാജരായി കുടുംബ ഫോട്ടോ എടുത്ത് പുതിയ കാര്‍ഡ് കൈപ്പറ്റാവുന്നതാണ്. 594 രൂപയാണ് ഇത്തരത്തില്‍ കാര്‍ഡ്‌കൈപ്പറ്റുന്നതിനായി പ്രീമിയം തുകയായി കേന്ദ്രങ്ങളില്‍ ഇവര്‍ ഒടുക്കേണ്ടത്.

്ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിലവില്‍ രജിസ്റ്റ്രേഷന്‍ നടത്തുകയും, എന്നാല്‍ ചികിത്സാര്‍ഥം ഇപ്പോള്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി ഉള്‍പ്പെടുന്നതുമായ കുടുംബങ്ങള്‍ക്ക് അടിയന്തിരമായി ഫോട്ടോയെടുത്ത സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാക്കും. ഇവര്‍ക്ക് കാര്‍ഡ് ലഭ്യമാക്കാനും ചികിത്സ മുടക്കം കൂടാതെ തുടരുന്നതിനും ജില്ലയിലെ പ്രമുഖ ആസ്പത്രികളില്‍ ഫോട്ടോ എടുക്കല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും, കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഫോട്ടോ എടുക്കല്‍ സൗകര്യങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു വിവിധ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തുന്ന തരത്തില്‍ സാങ്കേതികമായി വിപുലീകരിച്ച 64 കെ ബി കാര്‍ഡാണ് ഇത്തവണ വിതരണം ചെയ്യുന്നത്.

കാര്‍ഡ് ലഭിക്കുന്ന കുടുംബത്തിന് സര്‍ക്കാര്‍, സ്വകാര്യ, സഹകരണ ആശുപത്രികള്‍ മുഖേന 30,000 രൂപയുടെ ചികിത്സാ സഹായം ഓരോ വര്‍ഷവും ലഭിക്കുന്നതാണ്. കൂടാതെ, ഗുരുതരമായ രോഗങ്ങള്‍ക്ക് 70,000 രൂപയുടെ ചിസ്പ്ലസ് അധിക ചികിത്സാ സഹായവും നല്‍കുന്നു. ഇതിനു പുറമേ കുടുംബനാഥനോ നാഥയ്‌ക്കോ സംഭവിക്കുന്ന അപകടമരണത്തിനും, ഗുരുതരമായ പൊള്ളലിനും, 2 ലക്ഷം രൂപ ധനസഹായവും നല്‍കി വരുന്നുണ്ട്. ഇതോടൊപ്പം ഈ വര്‍ഷം മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് അംഗത്വം ഉള്ള 100 വ്യക്തികള്‍ക്ക് വൃക്കമാറ്റിവെയ്ക്കല്‍ ആവശ്യത്തിനായി രണ്ട് ലക്ഷം രൂപ വരെ നല്‍കുന്ന പുതിയ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫോട്ടോ എടുക്കല്‍ സംബന്ധമായ വിവരങ്ങള്‍ക്ക് അതത്ഞ്ചായത്ത് മുനിസിപ്പല്‍ കുടുംബശ്രീ പ്രവര്‍ത്തകരുമായി ബന്ധപ്പെടാവുന്നതാണ്. പദ്ധതിസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 200 2530 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ജോലിപരിശീലനം ഏപ്രില്‍ 15നു ആരംഭിക്കും

അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്‌സ് ആകാന്‍ കാമ്പസ് ഇന്റര്‍വ്യൂവില്‍ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കുളള ട്രെയിനിംഗ് ഏപ്രില്‍ 15ന് ആരംഭിക്കും. കേരളത്തിലെ 190 കോളേജുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തിലധികം അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് ട്രെയിനിംഗില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ 47 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും 45 ഐഎച്ച്ആര്‍ഡി കോളേജുകളിലും ഏപ്രില്‍ 15 മുതല്‍ ജുലായ് 31വരെ പല ബാച്ചുകളിലായി ക്ലാസ്സുകള്‍ നടക്കും. ഇരുപത്തി ഒന്ന് ദിവസത്തെ താമസിച്ചുളള പഠനമാണ് ഒരുക്കിയത്. ഒരു ബാച്ചില്‍ 30 കുട്ടികളാണ് ഉണ്ടാവുക. ഏപ്രില്‍ അഞ്ച് മുതല്‍ 15വരെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക്
http://tss.ssdp.kerala.gov.in/asap/security/login.jsp എന്ന വെബ്‌സൈറ്റില്‍ നിന്ന് ഏറ്റവും അനുയോജ്യമായ സ്ഥാപനവും ട്രെയിനിംഗ് തീയതിയും തിരഞ്ഞെടുക്കാം. കേരളത്തിലെ ഏതു സ്ഥാപനത്തിലും ട്രെയിനിംഗ് സ്വീകരിക്കാന്‍ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ ട്രെയിനിംഗിനായി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പ്രോഗ്രാം മാനേജര്‍ ജയ്‌സണ്‍ ജയിംസുമായി ബന്ധപ്പെടാം. ഫോണ്‍-9497884956. Email: jzisonkainikkara@gmail.com.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
7:12 p.m. | 0 comments

ഭര്‍തൃമതിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു

ബേക്കല്‍: ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌ക്കനെ പോലീസ് അറസ്റ്റുചെയ്തു.പൂച്ചക്കാട് എരോലിലെ അമൃതേശ്വര(50) നെയാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്.

പത്തുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൈലാട്ടിയിലെ ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോയി പയ്യന്നൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാള്‍ ചൊവ്വാഴ്ച മടങ്ങിയെത്തിയപ്പോഴായിരുന്നു പോലീസ് അറസ്റ്റു ചെയ്തത്.
Woman, Kidnap, Rape, Arrest, Bekal, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
Keywords: Woman, Kidnap, Rape, Arrest, Bekal, Police, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
6:54 p.m. | 0 comments

അമ്മയോടൊപ്പം ഉത്സവത്തിന് പോവുകയായിരുന്ന ടെമ്പോ ഡ്രൈവര്‍ക്ക് തലക്കടിയേറ്റു

കാസര്‍കോട്: അമ്മയോടൊപ്പം ഉത്സവത്തിന് പോവുകയായിരുന്ന ടെമ്പോ ഡ്രൈവറെ തലക്കടിയേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈവളിഗെ കയര്‍ക്കട്ടയിലെ യു. പ്രശാന്തി (30) നാണ് അടിയേറ്റത്.

]Attack, Driver, Temple Fest, paivalika, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.ബുധനാഴ്ച രാത്രി അമ്മയോടൊപ്പം ചൗക്കി ബെദ്രഡുക്കയിലെ ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക്  പോകുമ്പോള്‍ ബന്ധുക്കളായ മൂന്നു പേര്‍ ചേര്‍ന്ന് കടം കൊടുത്ത പണം ചോദിച്ച വിരോധത്തില്‍ അക്രമിക്കുകയായിരുന്നു.

Keywords: Attack, Driver, Temple Fest, paivalika, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:49 p.m. | 0 comments

അടുക്കത്തുപറമ്പ് ചതുരക്കിണറിലെ ടി. അമ്പു നിര്യാതനായി

Ambu Nileshwaram
നീലേശ്വരം: അടുക്കത്തുപറമ്പ് ചതുരക്കിണറിലെ ടി. അമ്പു (60) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: അഭിലാഷ്, അനുമോദ്. സഹോദരങ്ങള്‍: നാരായണി (കാസര്‍കോട്), ജാനകി (മാങ്ങാട്), കാര്‍ത്ത്യായനി (കക്കാട്).

Keywords: Kerala, Nileshwaram, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:48 p.m. | 0 comments

ചിറപ്പുറത്തെ അപ്പാട്ടില്ലത്ത് ബീഫാത്വിമ നിര്യാതയായി

Beefathima Nileshwaram
നീലേശ്വരം: പരേതനായ നാലുപുരപ്പാട്ടില്‍ അബ്ദുര്‍ റഹ്മാന്റെ ഭാര്യ ചിറപ്പുറത്തെ അപ്പാട്ടില്ലത്ത് ബീഫാത്വിമ (73)  നിര്യാതയായി. മക്കള്‍: സഫിയ (ചായ്യോം), മുഹമ്മദ് കുഞ്ഞി പിലാത്തറ (പിഎഫ്എസ്ആര്‍ഒ, കണ്ണൂര്‍), അബ്ദുര്‍ റഹീം (വ്യാപാരി), സുഹറ (ചിറപ്പുറം).

മരുമക്കള്‍: കെ.പി. ഖദീജ (പെരുവാമ്പ), ആഇഷ (കല്ലിങ്കാല്‍), രസാഖ് (ബഹറിന്‍), പരേതനായ അബൂബക്കര്‍ (പാലാത്തടം).

Keywords: Kerala, Kasaragod, Nileshwaram, Obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
6:47 p.m. | 0 comments

2 മണല്‍ ലോറികള്‍ പിടികൂടി; ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കാസര്‍കോട്: നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ വിദ്യാനഗര്‍ എസ്.ഐ ടി. ഉത്തംദാസും സംഘവും പിടികൂടി. ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. നെല്ലിക്കട്ടയിലെ പി.പി അബ്ദുല്‍ ജാബിറി (28) നെ കെ.എ. 21. എ. 1931 നമ്പര്‍ ലോറിയില്‍ മണല്‍ കടത്തുമ്പോള്‍ ബേവിഞ്ചയില്‍ വെച്ച് അറസ്റ്റ് ചെയ്തു.

Arrest, Sand-Lorry, Driver, Vidya Nagar, Bevinja, Kasaragod, Kerala, Kerala News, International News.
മൈലാട്ടിയിലെ എം.വി ബൈജു (32) വിനെ കെ.എല്‍ 60 എ. 4737 നമ്പര്‍ ലോറിയില്‍ മണല്‍ കടത്തുമ്പോള്‍ ബേവിഞ്ചിയില്‍ വെച്ച് അറസ്റ്റ് ചെയ്തു.

Keywords: Arrest, Sand-Lorry, Driver, Vidya Nagar, Bevinja, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

6:43 p.m. | 0 comments

കാണാതായ സഹോദരിമാരെയും മകളെയും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി

ചെറുവത്തൂര്‍: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കാണാതായ സഹോദരിമാരെയും ഏഴുവയസുള്ള അവരുടെ   മകളെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃക്കരിപ്പൂര്‍ പേക്കടം പെരിയോത്തെ പി. നബീസയുടെ മക്കളായ താഹിറ(30), നസീമ(26), നസീമയുടെ മകള്‍ നാജിത(7) എന്നിവരെയാണ് മാര്‍ച്ച് 29  മുതല്‍ കാണാതായത്.

 ഇതു സംബന്ധിച്ച് നബീസ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചന്തേര പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. വീടുവിട്ടതിനുശേഷം ബന്ധുക്കളുമായി ഇവര്‍ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്.  നേരത്തെ വിളിച്ച ഫോണിന്റെ ടവര്‍ പരിശോധനയില്‍ നിന്നും ഇവര്‍ വടകരഭാഗങ്ങളില്‍ നിന്നുമാണ് വിളിച്ചിരുന്നതെന്ന് പോലീസ് മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ വടകര ഭാഗങ്ങളിലായാണ് പോലീസ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ബ്ലേഡ് ഇടപാടില്‍ കുടുങ്ങിയ ഇവര്‍ക്ക്  ഒരുപാട് സാമ്പത്തിക
ബുദ്ധിമുട്ടുകള്‍  നേരിടേണ്ടി വന്നിട്ടുണ്ട്. ഇതാണ് ഇവരെ നാടുവിടാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന എഴുത്തും ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.വിവിധ ആവശ്യങ്ങള്‍ക്കായി പലരില്‍ നിന്നും  എട്ടുലക്ഷത്തോളം രൂപയാണ് ഇവര്‍ പലിശക്ക് കടം വാങ്ങിയത്.

Cheruvathur, Blade mafia, Missing, Sisters, Police, Arrest, Chandera, Kerala,Kerala News, International News, National News,ഒരു മാസം മുമ്പ് തൃക്കരിപ്പൂരില്‍ നിന്നും പോലീസ് അറസ്റ്റുചെയ്ത  ബ്ലേഡുകാരനില്‍ നിന്നും ഇവര്‍ 2.75 ലക്ഷം രൂപ കടംവാങ്ങിയതായി തെളിഞ്ഞിട്ടുണ്ട്.ബ്ലേഡുകാരനില്‍ നിന്നും പിടിച്ചെടുത്ത ചെക്ക് ലീഫുകളില്‍ കാണാതായ സഹോദരിമാരില്‍ ഒരാളുടെ ചെക്ക്‌ലീഫ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്.

ബ്ലേഡുകാരനെ പോലീസ് അറസ്റ്റുചെയ്തതോടെ പണം കടം വാങ്ങിയവരോട് പണം തിരിച്ചു വാങ്ങാനായി ബ്ലേഡ് മാഫിയാ സംഘങ്ങള്‍ ക്രൂരമായ സമീപനം നടത്തുന്നതില്‍ പേടിച്ചാണ് സഹോദരിമാര്‍ മകളെയും കൊണ്ട് നാടുവിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.

Keywords: Cheruvathur, Blade mafia, Missing, Sisters, Police, Arrest, Chandera, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
6:42 p.m. | 0 comments

വോളിബോള്‍ കളി സ്ഥലത്ത് നിന്നും ഓട്ടോ കവര്‍ന്നു

കാസര്‍കോട്: കോളിയടുക്കത്ത് നടക്കുന്ന വോളിബോള്‍ കളി കാണാനെത്തിയ ചെമ്മനാട് സ്വദേശിയുടെ ഓട്ടോ കവര്‍ന്നു. ചെമ്മനാട്ടെ അബ്ദുല്‍ റഷീദിന്റെ കെ.എല്‍ 14 എല്‍. 9542 നമ്പര്‍ ഓട്ടോയാണ് കവര്‍ന്നത്.

 Auto-Robbery, Vollyball, Koliyadukkam, Chemnad, Kasaragod, Kerala, Kerala News, International News.ചൊവ്വാഴ്ച രാത്രി 8.30 മണിക്ക് ഓട്ടോ പാര്‍ക് ചെയ്ത് കളികാണാന്‍ പോയതാണ്. പുലര്‍ചെ 2.30 മണിയോടെ കളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഓട്ടോ മോഷണം പോയതറിയുന്നത്.

Keywords: Auto-Robbery, Vollyball, Koliyadukkam, Chemnad, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:40 p.m. | 0 comments

കടയിലെ ജീവനക്കാരിക്ക് മര്‍ദനം

കാസര്‍കോട്: കടയിലെ ജീവനക്കാരിയെ മര്‍ദനമേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസബ കടപ്പുറത്തെ മാധവന്റെ ഭാര്യ സാവിത്രിക്കാണ് (70) മര്‍ദനമേറ്റത്.

Attack, Shop, Injured, General-Hospital, Case, Nellikunnu, Women, Youth, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.31 ന് വൈകിട്ട് 3.30 മണിക്ക് നെല്ലിക്കുന്നിലെ കടയിലിരിക്കുമ്പോള്‍ മദ്യപിച്ചെത്തിയ യുവാവ് കാരണമില്ലാതെ തളളിയിടുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.

Keywords: Attack, Shop, Injured, General-Hospital, Case, Nellikunnu, Women, Youth, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

6:40 p.m. | 0 comments

സുപ്രീംകോടതി നിര്‍ദേശിച്ച വേതനം മുഴുവന്‍ പ്രീപ്രൈമറി ടീച്ചര്‍മാര്‍ക്കും നല്‍കണം

കാസര്‍കോട്: പ്രീപ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും സുപ്രീം കോടതി നിര്‍ദേശിച്ച ശമ്പളം മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കണമെന്ന് പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വര്‍ധിപ്പിച്ച ശമ്പളം നല്‍കുന്നത്.

അസോസിയേഷന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ടീച്ചര്‍മാര്‍ക്ക് 5,000 രൂപയും ഹെല്‍പ്പര്‍ക്ക് 3,500 രൂപയും നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇത് നടപ്പാക്കുന്നതിന് പകരം സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ കീഴ്‌ക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ശക്തമായ താക്കീത് നല്‍കുകയാണ് സുപ്രീം കോടതി ചെയ്തത്. 

കോടതി ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സാമ്പത്തിക സഹായം മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാക്കുക, ടീച്ചര്‍മാരെയും ആയമാരെയും സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, ജോലി സ്ഥിരത ലഭ്യമാക്കുക, പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന്‍ നേതൃത്വത്തില്‍ സെക്രട്ടറിയറ്റ് പടിക്കല്‍ ഏപ്രില്‍ ഒന്നു മുതല്‍ സമരം ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള 25 പ്രതിനിധികള്‍ 11, 12 തീയതികളിലെ സമരത്തില്‍ പങ്കെടുക്കും.

അധ്യാപികമാര്‍ക്കും ആയമാര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച വേതനം മുഴുവനും നല്‍കാതെ ചില പി.ടി.എ കമ്മിറ്റികളുടെ നിര്‍ദേശ പ്രകാരം ഹെഡ്മാസ്റ്റര്‍മാര്‍ തടഞ്ഞ് വെക്കുകയാണെന്നും ഭാരവാഹികള്‍ പരാതിപ്പെട്ടു. തുച്ഛമായ വേതനത്തില്‍ നിന്നും കൈയ്യിട്ട് വാരുന്ന പി.ടി.എ കമ്മിറ്റികളുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും നടപടിതിരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ രക്ഷാധികാരി വി.പി. ജാനകി, ജില്ലാപ്രസിഡന്റ് പി. നിമ്മി, സെക്രട്ടറി കെ.വി ആശ, ട്രഷറര്‍ ഇ.വി. ഗീത എന്നിവര്‍ പങ്കെടുത്തു.

Press Meet, Teachers, Headmaster, Strike, High-Court, Kasaragod, Kerala, Kerala News, International News, National News.

Keywords: Press Meet, Teachers, Headmaster, Strike, High-Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:23 p.m. | 0 comments

ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.ശാരദ നിര്യാതയായി

കുറ്റിക്കോല്‍: ഐ.സി.ഡി.എസ് സൂപ്പര്‍ വൈസറായിരുന്ന കുറ്റിക്കോല്‍ തൊട്ടിയിലെ കെ. ശാരദ (48) നിര്യാതയായി. ദീര്‍ഘകാലം അംഗണ്‍വാടി അധ്യാപികയായിരുന്നു. മികച്ച അംഗണ്‍വാടി അധ്യാപികയ്ക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ആറുവര്‍ഷത്തോളമായി ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ്. ബേഡഡുക്ക, കുറ്റിക്കോല്‍, മുളിയാര്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുളിയാറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതല കൂടി വഹിച്ചു. മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്കുള്ള അംഗീകാരവും ലഭിച്ചിരുന്നു.

പരേതനായ ഗോവിന്ദന്റെയും പാര്‍വതിയമ്മയുടെയും മകളായ ശാരദ അവിവാഹിതയാണ്. സഹോദരങ്ങള്‍:
 ICDC, Supervisor, K.Saradha, Obituary, Kuttikol, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ലക്ഷ്മി, കെ. ബാലകൃഷ്ണന്‍ (റിട്ട. സെക്രട്ടറി, കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്ക്), അച്യുതന്‍, കെ. പ്രഭാകരന്‍ (കൃഷി അസിസ്റ്റന്റ്, കുറ്റിക്കോല്‍ കൃഷിഭവന്‍), കെ ദേവകി (റിട്ട. അധ്യാപിക, കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), രത്‌നാവതി (തൃക്കരിപ്പൂര്‍).

Keywords: ICDC, Supervisor, K.Saradha, Obituary, Kuttikol, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:22 p.m. | 0 comments

നിതാഖത് നിയമം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് OICC നിവേദനം നല്‍കി

ദമാം: സൗദിയില്‍ നിതാഖാത് നിയമം ശക്തമാക്കിയ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെട്ട് ഈ വിഷയത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിടണമെന്ന് ആവശ്യപ്പെട്ട് ഒ. ഐ. സി. സി ദമാം സോണ്‍ രക്ഷാധികാരി സി .അബ്ദുല്‍ ഹമീദ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിവേദനം നല്‍കി. ആശങ്ക പരത്തുന്ന വാര്‍ത്തകള്‍ക്കപ്പുറം ക്രിയാത്മകമായ നയതന്ത്ര ഇടപെടലുകളാണ് ഉണ്ടാവേണ്ടതെന്ന് നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, കേന്ദ്ര പ്രവാസികാര്യ
Nitaqat, Saudi Arabia, Dammam, OICC, Memorandum, Submit, State, Central, Government, Gulf, C.Abdul Hameed, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
മന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ. അഹ്മദ്, സംസ്ഥാന മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി, പ്രവാസികാര്യ വകുപ്പുമന്ത്രി കെ. സി. ജോസഫ് എന്നിവരെ കൂടാതെ എ. ഐ. സി. സി പ്രസിഡന്റ് സോണിയാഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, കെ. പി. സി. സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവര്‍ക്കും നിവേദനം അയച്ചു.

നിതാഖത്തില്‍ പെടുന്ന പ്രവാസി കുടുംബങ്ങളുടെ ബാങ്ക് ലോണ്‍, വിദ്യാഭ്യാസ വായ്പ എന്നിവയ്ക്ക് മൊറൊട്ടോറിയം പ്രഖാപിക്കുക, ഇന്ത്യന്‍ എംബസി ഹെല്‍പ് ഡസ്‌ക് ആരംഭിക്കുക എന്നീ നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനമാണ് സമര്‍പിച്ചത്.

Keywords: Nitaqat, Saudi Arabia, Dammam, OICC, Memorandum, Submit, State, Central, Government, Gulf, C.Abdul Hameed, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:20 p.m. | 0 comments

പരലോക മോക്ഷത്തിനായി വിശ്വാസികള്‍ സമസ്ത പാതയില്‍ അണിനിരക്കണം: കബീര്‍ ബാഖവി

മനാമ: പരലോക മോക്ഷം നേടാന്‍ മഹാന്മാരും സൂക്ഷ്മ ജ്ഞാനികളും നേതൃത്വം നല്‍കിയ സമസ്തയുടെ പാതയില്‍ വിശ്വാസികള്‍ അണിനിരക്കണമെന്ന് വാഗ്മിയും യുവ പണ്ഡിതനുമായ ഹാഫിസ് അഹ്മദ് കബീര്‍ ബാഖവി ഉദ്‌ബോധിപ്പിച്ചു.

മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടന്ന ത്രിദിന മത പ്രഭാഷണ പരമ്പര സമാപനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസികള്‍ക്ക് വരദാനമായി ലഭിച്ചതാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും പാണക്കാട് തങ്ങള്‍ കുടുംബവും. പ്രതിസന്ധിഘട്ടങ്ങളില്‍ തനിക്ക് പോലും അവര്‍ തുണയായിട്ടുണ്ട്.

ഒരു വിശ്വാസിക്ക് അവന്റെ മരണവും അനന്തര ജീവിതത്തിലെ മോക്ഷവുമാണ് പ്രദാനം. എങ്ങിനെയെങ്കിലും ജീവിച്ച് നന്നായി മരിക്കാന്‍ സാധ്യമല്ല, നന്നായി മരിക്കണമെങ്കില്‍ എപ്രകാരം ജീവിക്കണമെന്ന് കാണിച്ചു തന്നവരാണ് സമസ്ത നേതാക്കള്‍. തിരുവചനങ്ങളിലൂടെ നാം മനസിലാക്കിയ മരണ സമയത്തെ ശുഭ സൂചകങ്ങള്‍ മാത്രമല്ല, മരണാനന്തരം അവരുടെ മോക്ഷത്തിനു വേണ്ടി തടിച്ചു കൂടിയവരും ഘട്ടം ഘട്ടമായി നിരവധി തവണയായി നടന്ന മയ്യിത്ത് നമസ്‌കാരങ്ങളും അതിന് സാക്ഷിയാണ്.

Manama, Kerala sunni jamaath, Pakistan club, Islam speech, Kabeer Baqavi, Samastha, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

മഹാന്മാരായ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍, കണ്ണിയത്ത് അഹ്മദ് മുസ്ല്യാര്‍, മാനു മുസ്ലിയാര്‍, കാളമ്പാടി ഉസ്താദ് എന്നിവരുടെ മരണ സന്ദര്‍ഭങ്ങള്‍ എടുത്തുദ്ധരിച്ചു കൊണ്ട് അദ്ദേഹം ഓര്‍മപ്പെടുത്തി.
ബഹ്‌റൈനിനെ സംബന്ധിച്ചിടത്തോളം ബഹ്‌റൈന്‍ സമസ്തയും കെ.എം.സി.സിയും വിശ്വാസികള്‍ക്ക് അത്താണിയാണെന്നും പരസ്പര പൂരകങ്ങളായ അവക്ക് രണ്ടിനും ശക്തിപകര്‍ന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മുഴുവന്‍ വിശ്വാസികളും തയ്യാറാവണമെന്ന് പ്രത്യേകം ഉപദേശിച്ചു കൊണ്ടാണ് ത്രിദിന പ്രഭാഷണ പരമ്പരക്ക് അദ്ദേഹം സമാപനം കുറിച്ചത്.

Manama, Kerala sunni jamaath, Pakistan club, Islam speech, Kabeer Baqavi, Samastha, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ബഹ്‌റൈന്‍ സമസ്ത സംഘടിപ്പിച്ച ത്രിദിന മത പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത ഹാഫിസ് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാറിനുള്ള ബഹ്‌റൈന്‍ സമസ്തയുടെ ഉപഹാരം എടവണ്ണപ്പാറ മുഹമ്മദ് മുസ്ല്യാര്‍ നല്‍കുന്നു.
ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ സയ്യിദ് ഫക്‌റുദ്ദീന്‍ കോയ തങ്ങള്‍ അധ്യക്ഷനായിരുന്നു. ഗുദൈബിയ ഏരിയയിലെ സമസ്ത മദ്‌റസാ വിപുലീകരണ ഫണ്ട് ഹാഷിം വില്യാപ്പള്ളിയില്‍ നിന്ന് ആദ്യ ഗഡു സ്വീകരിച്ച് ബാഖവി നിര്‍വഹിച്ചു. തൊട്ടു മുന്‍ ദിവസങ്ങളിലെ പ്രഭാഷണ സിഡികള്‍ യഥാക്രമം ശിഫ ജസീറ ഡയരക്ടര്‍ ഹബീബ് വേങ്ങൂര്‍, അറേബ്യന്‍ ഹോം ഡയരക്ടര്‍, അബൂബക്കര്‍ എന്നിവര്‍ക്ക് കൈമാറി അഷ്‌റഫ് കാട്ടില്‍ പീടികയും വി.കെ.കുഞ്ഞഹമ്മദ് ഹാജിയും നിര്‍വഹിച്ചു.

Manama, Kerala sunni jamaath, Pakistan club, Islam speech, Kabeer Baqavi, Samastha, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

അഹ്മദ് കബീര്‍ ബാഖവിക്കുള്ള ബഹ്‌റൈന്‍ സമസ്തയുടെ ഉപഹാരം സമസ്ത  അ­ഡൈ്വസറിബോര്‍ഡംഗം എടവണ്ണപ്പാറ മുഹമ്മദ് മുസ്ല്യാര്‍ സമര്‍പിച്ചു. ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് പ്രസി. മുഹമ്മദലി ഫൈസി സ്വാഗതവും, ഏരിയ സെക്രട്ടറി നൂറുദ്ദീന്‍ മുണ്ടേരി നന്ദിയും പറഞ്ഞു.

Manama, Kerala sunni jamaath, Pakistan club, Islam speech, Kabeer Baqavi, Samastha, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Also Read: 
മരണാനന്തര ലോകത്തെ കുറിച്ചുള്ള ചിന്ത ധാര്‍മിക ജീവിതത്തിന് പ്രേരകം: കബീര്‍ ബാഖവി


Keywords: Manama, Kerala sunni jamaath, Pakistan club, Islam speech, Kabeer Baqavi, Samastha, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:19 p.m. | 0 comments

കെ.എം.സി.സി ഖത്തര്‍-കാസര്‍കോട് കുടിവെള്ള വിതരണോദ്ഘാടനം 5ന്

ദോഹ: ഖത്തര്‍-കാസര്‍കോട് മണ്ഡലം കെ. എം. സി. സി കുടിവെള്ള വിതരണോദ്ഘാടനം എപ്രില്‍ അഞ്ചിന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ത്രൈമാസ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ള വിതരണം നടത്തുന്നത്.

കാസര്‍കോട് മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ സൗജന്യ കുടിവെള്ളം എത്തിക്കുന്നത് ലാവില്ല പ്രോപ്പര്‍ട്ടീസിന്റെയും, ദീനാര്‍ ബ്രദേഴ്‌സ് കള്‍ചറല്‍ സെന്ററിന്റെയും സഹകരണത്തോടെയാണ്. ഖത്തര്‍ കെ. എം. സി. സി, കാസര്‍കോട് ജില്ല, മണ്ഡലം മുസ്ലിം ലീഗ്, മറ്റു പോഷക സംഘടന നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

 Qatar-Kasaragod KMCC, Drinking water, Project, Doha, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsയോഗത്തില്‍ പ്രസിഡന്റ് ലുക്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. ബഷീര്‍ ചാലക്കുന്ന്, ഹമീദ് മാന്യ, ബഷീര്‍
ചെര്‍ക്കള, ഡി.എസ്. അബ്ദുല്ല, ഷാനിഫ് പൈക്ക, അഹമ്മദ് അലി ചേരൂര്‍, മൊയ്തീന്‍ ആദൂര്‍, ഹമീദ്, ബാവ ആലംപാടി, ഹസന്‍. കെ. എന്‍, സലാം പുത്തൂര്‍, ഷാഹീന്‍. എം. പി, ശംസുദ്ദീന്‍ തളങ്കര, മാഹിന്‍ അസാദ് നഗര്‍, കരീം പുളിക്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Qatar-Kasaragod KMCC, Drinking water, Project, Doha, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Hameed Manya
6:17 p.m. | 0 comments

ഭര്‍ത്താവ് മരിച്ചതിന്റെ പതിനൊന്നാം നാള്‍ ഭാര്യയും മരിച്ചു

നീലേശ്വരം: ഭര്‍ത്താവ് മരിച്ചു പതിനൊന്നാം നാള്‍ ഭാര്യയും മരിച്ചു. ബിരിക്കുളം മേലാഞ്ചേരിയിലെ പരുന്തുംകുഴിയില്‍ മറിയാമ്മ (77)യാണു മരിച്ചത്.

ഭര്‍ത്താവ് പരുന്തുംകുഴിയില്‍ പൗലോസ് (87) മാര്‍ച്ച് 23 നാണു മരിച്ചത്. മക്കള്‍: ജോയി പൗലോസ് (ഡയറക്ടര്‍, ബിരിക്കുളം സര്‍വീസ് സഹകരണ ബാങ്ക്, സിപിഎം മേലാഞ്ചേരി ബ്രാഞ്ച് അംഗം), ഏലിയാമ്മ, മോളി ജെയിംസ്, ലീലാമ്മ. മരുമക്കള്‍: ബീന (നര്‍ക്കിലക്കാട്), ഷൈനി (വിലങ്ങന്‍), ജെയിംസ് (കാലിച്ചാനടുക്കം), സി.ടി. കുര്യാക്കോസ് (നര്‍ക്കിലക്കാട്). സഹോദരങ്ങള്‍: ജോസഫ്, തങ്ക, ഏലമ്മ, ശോശാമ്മ
Obituary, Mariyama, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
(എല്ലാവരും തൃശൂര്‍).

Keywords: Obituary, Mariyama, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News


6:17 p.m. | 0 comments

കരുവാച്ചേരിയിലെ പറങ്കി നാരായണന്‍ നിര്യാതനായി

നീലേശ്വരം: കരുവാച്ചേരിയിലെ പറങ്കി നാരായണന്‍ (87) നിര്യാതനായി.

ഭാര്യ: പരേതയായ കല്യാണി. മക്കള്‍: പി. ബാലകൃഷ്ണന്‍, കരുണാകരന്‍ (എല്‍.ഐ.സി ഏജന്റ്, നീലേശ്വരം), തങ്കമണി, നളിനി, സാവിത്രി (അധ്യാപിക, കാഞ്ഞങ്ങാട് തെരു ജി.യു.പി.എസ്). സുരേന്ദ്രന്‍ (ഹോട്ടല്‍ രാംസണ്‍സ്, നീലേശ്വരം). മരുമക്കള്‍: കെ.വി. സരോജിനി, എന്‍.കെ. രേണുക, സി. ഗോവിന്ദന്‍, കെ.വി. ബാലകൃഷ്ണന്‍, ജയകുമാര്‍, പി.പി. വല്‍സല

Obituary, Karuvachery, Narayanan, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Keywords: Obituary, Karuvachery, Narayanan, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:16 p.m. | 0 comments

കരിന്തളത്തെ കുഞ്ഞിക്കണ്ണന്‍ നായര്‍ നിര്യാതനായി

നീലേശ്വരം: കരിന്തളം വട്ടക്കല്ല് ചേടിക്കുണ്ടിലെ സി.എം. കുഞ്ഞിക്കണ്ണന്‍ നായര്‍ (62) നിര്യാതനായി.

ഭാര്യ: വി.കെ. തമ്പായി അമ്മ. മക്കള്‍: ധരിത്രി, രാജേഷ് (ഗള്‍ഫ്), ജയന്‍. മരുമക്കള്‍: രാധാകൃഷ്ണന്‍, സജിന.
സഹോദരങ്ങള്‍: സി.എം. കുഞ്ഞമ്പു നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍, നാരായണി അമ്മ, ശ്രീദേവി അമ്മ. സഞ്ചയനം വ്യാഴാഴ്ച.

Obituary, Kunhikannan Nair, Karinthalan, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold NewsKeywords: Obituary, Kunhikannan Nair, Karinthalan, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
6:14 p.m. | 0 comments

കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപക പീഡനം: വിദ്യാര്‍ത്ഥിയെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപകനും സഹഅധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ഇന്റേണല്‍ പരീക്ഷയുടെ പേരിലും മറ്റും മാനസികമായി പീഡിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതായി പരാതി. തങ്ങള്‍ക്ക് താല്‍പര്യമില്ലാത്ത വിദ്യാര്‍ത്ഥികളെ പല രീതിയിലും അധ്യാപകര്‍ പീഡിപ്പിക്കുന്നതായാണ് പരാതി.

ഹാജറില്ലെന്ന് പറഞ്ഞ് ഗവേഷണ വിദ്യാര്‍ത്ഥിയെ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കാസര്‍കോട് കേന്ദ്രസര്‍വകലാശാല എംഫില്‍ വിദ്യാര്‍ത്ഥി കോഴിക്കോട് ഏലത്തൂരിലെ എ. അരുണിനാണ് സര്‍വകലാശാല അധികൃതര്‍ പരീക്ഷക്കുള്ള അവസരം നിഷേധിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ബുധനാഴ്ചയാണ് എംഎഫില്‍ പൊതു പരീക്ഷ തുടങ്ങിയത്. പരീക്ഷയെഴുതാനെത്തി പരീക്ഷ ഹാളില്‍ ഇരിക്കുമ്പോഴാണ് ഹാജര്‍ കുറവുള്ള കാരണത്താല്‍ പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന് വകുപ്പ് മേധാവിയുടെ അറിയിപ്പ് ലഭിച്ചതെന്ന് അരുണ്‍ പറയുന്നു. വകുപ്പ് മേധാവിയുടെ അനുമതിയോടെ തിരുവനന്തപുരത്തു നടന്ന ഫിലിംഫെസ്റ്റ് പങ്കെടുക്കാന്‍ പോയെങ്കിലും പിന്നീട് ഈ ദിവസങ്ങളിലെ അവധി അനുവദിക്കാതെ ഹാജറില്ലെന്ന് പറഞ്ഞ് പരീക്ഷയെഴുതുന്നതില്‍ നിന്ന് വിലക്കുകയായിരുന്നു.

ഇതിന് പിന്നില്‍ വകുപ്പിലെ അധ്യാപകന് തന്നോടുള്ള വ്യക്തിവിരോധമാണെന്ന് അരുണ്‍ പറഞ്ഞു. അസോസിയേറ്റ് പ്രൊഫസര്‍ പ്രസാദ് പന്ന്യന്റെ നേതൃത്വത്തില്‍ സര്‍വകലാശായില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ സെമിനാറില്‍ സഹകരിച്ചില്ലെന്നും സെമിനാറിനെ കുറിച്ച് ഫേസ്ബുക്കില്‍ മോശമായ കമന്റ് പോസ്റ്റ് ചെയ്‌തെന്നും ആരോപിച്ച് അധ്യാപകന്‍ എല്ലാവരുടെയും മുന്നില്‍വെച്ച് മോശമായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇന്റേണല്‍ മാര്‍ക്ക് മറ്റുള്ള വിദ്യാര്‍ത്ഥികളെക്കാള്‍ കുറയ്ക്കുകയും ചെയ്തിരുന്നു.

Press Meet, Central University, Teachers, Examination, Case, Protest, Student, Kasaragod, Kerala, Kerala News, International News.
അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ശാലിനിയും അധ്യാപകന്റെ പ്രേരണയില്‍ തനിക്ക് ഇന്റേണല്‍ മാര്‍ക്ക് കുറച്ചതായും അരുണ്‍ പരാതിപ്പെട്ടു. സിനിമയുമായി ബന്ധപ്പെട്ടാണ് താന്‍ ഗവേഷണ പ്രവര്‍ത്തനം നടത്തുന്നതെന്ന് അരുണ്‍ പറയുന്നു. അതുകൊണ്ടു തന്നെ മേലധികാരിയുടെ അനുമതിയോടെ പങ്കെടുത്ത ഫിലിം ഫെസ്റ്റിവലിന്റെ പത്ത് ദിവസം ഹാജര്‍ കൂട്ടി നല്‍കാന്‍ വിരോധം കാരണം അധ്യാപകനും മേലധികാരികളും തയ്യാറായില്ലെന്നും അരുണ്‍ വ്യക്തമാക്കി.

പി.ജി കോഴ്‌സും നേരത്തെ കേന്ദ്ര സര്‍വകലാശാലയില്‍ തന്നെയാണ് നടത്തിയത്. കമ്പാരിറ്റി ലിറ്ററേച്ചര്‍, കള്‍ച്ചറല്‍ തീയ്യറി എന്നീ വിഷയങ്ങളിലെ ഇന്റേണല്‍ മാര്‍ക്കാണ് മറ്റ് വിദ്യാര്‍ത്ഥികളേക്കാള്‍ കുറച്ചു നല്‍കിയത്. പരീക്ഷയെഴുതാന്‍ അനുവദിക്കാത്തത് മൂലം തനിക്ക് തന്റെ പി.ജി കോഴ്‌സും എംഫിലും ഉന്നത പഠനവും വെറുതെയായെന്ന് അരുണ്‍ പറയുന്നു. ഇതിന് തുടര്‍ പരീക്ഷയോ മറ്റോ സാധ്യമല്ലാത്തത് കൊണ്ട് വിദ്യാര്‍ത്ഥിയുടെ ഭാവി തന്നെ ഇരുളടയുകയാണ് ചെയ്തിരിക്കുന്നത്.

അധ്യാപകരുടെ എല്ലാ കൊള്ളരുതായ്മകളും സഹിക്കുന്നവര്‍ക്ക് മാത്രമെ ഇവരുടെ പ്രീതിയും മാര്‍ക്കും ലഭിക്കുകയുളളൂവെന്നും പരീക്ഷയുടെ നടത്തിപ്പും മൂല്യനിര്‍ണയവും മറ്റു കാര്യങ്ങളും നടത്തേണ്ടത് ഇതേ അധ്യാപരാണെന്നും അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ ഓച്ചാനിച്ച് കഴിയേണ്ട സാഹചര്യമാണ് ഉള്ളതെന്നും പ്രതികരിക്കുന്നവരെ പരീക്ഷയില്‍ തോല്‍പിക്കുന്ന രീതിയാണ് നിലവിലുളളതെന്നും അരുണ്‍ പറഞ്ഞു.

മറ്റ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗോവ ഫിലിം ഫെസ്റ്റിവലിലടക്കം പങ്കെടുക്കാന്‍ സറ്റൈപെന്റും അവധിയും അനുവദിക്കുമ്പോഴാണ് ക്ലാസിലെ മൂന്നാം റാങ്കുകാരനായ തനിക്ക് അവധി നല്‍കാതിരിക്കുകയും വിരോധം കാരണം മാര്‍ക്ക് കുറയ്ക്കുകയും ചെയ്തിരിക്കുന്നതെന്ന് അരുണ്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

പരീക്ഷയെഴുതാന്‍ സമ്മതിക്കാത്തതിനെതിരെ വൈസ് ചാന്‍സിലര്‍ ജാന്‍സി ജെയിംസിന് പരാതി നല്‍കിയതായും തീരുമാനം അനുകൂലമായില്ലെങ്കില്‍ നിയമ നടപിടി സ്വീകരിക്കുമെന്നും അരുണ്‍ പറഞ്ഞു. വേണ്ടത്ര യോഗ്യത ഇല്ലാതെയാണ് ഡോക്ടര്‍ പ്രസാദ് പന്ന്യന്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലിചെയ്യുന്നതെന്നും ഇദ്ദേഹത്തിനെതിരെ സര്‍വകലാശാല നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അരുണ്‍ വെളിപ്പെടുത്തി.

Keywords: Press Meet, Central University, Teachers, Examination, Case, Protest, Student, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

4:39 p.m. | 0 comments

അന്യ പുരുഷനുമായി കിടപ്പറ പങ്കിട്ടുവെന്നാരേപിച്ച് യുവതിയെ വീട്ടില്‍ നിന്നും അടിച്ചിറക്കി


കാസര്‍കോട്: അന്യ പുരുഷനുമായി കിടപ്പറ പങ്കിട്ടുവെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും അടിച്ചിറക്കിയതായി പരാതി. അണങ്കൂരിലെ കൃഷ്ണന്റെ മകള്‍ റോസ്‌ലി (30) യുടെ പരാതിയില്‍ ഭര്‍ത്താവ് മന്നിപ്പാടി വിവേകാനന്ദ നഗറിലെ കിഷോറി (31) നെതിരെയാണ്   പോലീസ് കേസെടുത്തത്.

 House, Women, Husband, Case, Police, Marriage, Father, Kasaragod, Kerala, Kerala News, International News.2004 ഒക്ടോബര്‍ 28 നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ സമയം സ്ത്രീധനമായി 25 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും നല്‍കിയിരുന്നു. ഇതിനുശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും റോസ്‌ലിയുടെ പിതാവ് നിര്‍മിച്ചു കൊടുത്ത വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം കിഷോര്‍ അടിച്ചിറക്കുകയും ചെയ്തുവെന്നാണ് പരാതി.

Keywords: House, Women, Husband, Case, Police, Marriage, Father, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
1:46 p.m. | 0 comments

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

പുത്തിഗെ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന  മുന്നൂരിലെ മുഹമ്മദ് (50) മരിച്ചു. എസ്. വൈ.എസ് കുമ്പള സോണ്‍ എക്‌സിക്യുട്ടീവ് അംഗവും മുഹിമ്മാത്ത് ഖദമുല്‍ അഹ്ദലിയ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് മുന്നൂര്‍  പാമ്പുകടിയേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവാഴ്ച വൈകീട്ടാണ്  മരണം സംഭവിച്ചത്. പരേതനായ ഫക്രുദ്ദീന്‍ മുന്നൂറിന്റെ മകനാണ്. മറിയം നെക്രാജയാണ് ഭാര്യ.
 
അംഗടിമുഗര്‍ സെക്ടര്‍ ഐ ടീം ചീഫും സെക്ടര്‍ കള്‍ചറല്‍ സെക്രട്ടറിയുമായ അബ്ദുൽ സലീം, മുജീബ് (സൗദി), അബ്ദുര്‍ റഷീദ് (തുര്‍ക്കി), സുബൈര്‍ (വിദ്യാര്‍ത്ഥി) എന്നിവര്‍ മക്കളാണ്. മയ്യിത്ത്  മുന്നൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. സയ്യിദ് ശിഹാബൂദ്ദീന്‍ തങ്ങള്‍ ബാപ്പാലിപ്പൊനം മയ്യിത്ത് നിസ്‌കാരത്തിനു നേത്യത്വം നല്‍കി.

Death, Puthige, Kumbala, Mangalore, Snake bite, Hospital, Wife, Son, Prayer meet, President, Secretary, House, Obituary, Kerala News, International News,
Muhammad Munnoor

പരേതനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്താനും മയ്യിത്ത് നിസ്‌കരിക്കാനും മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍, സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, കന്തല്‍ സൂപ്പി മദനി, ഉമര്‍ സഖാഫി കര്‍ണൂര്‍, എം.അന്തുഞ്ഞി മൊഗര്‍, വാഹിദ് സഖാഫി, ഹംസ സഖാഫി ഉപ്പിന തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords: Death, Puthige, Kumbala, Mangalore, Snake bite, Hospital, Wife, Son, Prayer meet, President, Secretary, House, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, SYS activist Muhammed Munnoor passes away
1:46 p.m. | 0 comments

RSC ബുക് ടെസ്റ്റ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

കുവൈത്ത്: ആര്‍. എസ്. സി സംഘടിപ്പിച്ച ബുക് ടെസ്റ്റ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ (ഐ. പി. ബി) പുറത്തിറക്കിയ 'റസൂലിന്റെ പൂമുഖം' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. വിജയികളായ ഫാത്തിമത്ത് സുഹ്‌റ, സ്മിഹാന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ക്ക് സ്വര്‍ണ നാണയവും ഫലകവും നല്‍കി.

RSC, Book test, Kuwait, Prize, Distribution, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുല്ല, ഐ. സി. എഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുല്‍ ഹകീം ദാരിമി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Keywords: RSC, Book test, Kuwait, Prize, Distribution, Gulf, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
1:25 p.m. | 0 comments

ബസ് കഴുകാന്‍ പോയ ക്ലീനര്‍ കുളത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ബസ് കഴുകാനായി കുളത്തിലേക്ക് പോയ ബസ് ക്ലീനറെ മരിച്ച നിലയില്‍ കണ്ടെത്തി. മധൂര്‍ ക്ഷേത്രത്തിന് സമീപത്തെ മോഹനന്‍-ചോമു ദമ്പതികളുടെ മകന്‍ രാമനെ (31) യാണ് ബുധനാഴ്ച രാവിലെ മധൂര്‍ ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടോളം ബസുകള്‍ ഇവിടെ കഴുകാന്‍ എത്താറുണ്ട്. കാസര്‍കോട്-മധൂര്‍ റൂട്ടിലോടുന്ന സുപ്രീം ബസ് ക്ലീനറാണ് രാമന്‍.
Drown, Bus, Madhur, Kasaragod, Pond, Kerala News, International News, National News, Gulf News.

മറ്റ് ബസുകളുടെ ജീവനക്കാരെത്തിയപ്പോഴാണ് കുളത്തില്‍ വീണു കിടക്കുന്നത് കണ്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ഭാര്യ: സുശീല. മക്കള്‍: സുമിത്ര, അക്ഷിത, സുദര്‍ശന്‍. സഹോദരങ്ങള്‍: കമലാക്ഷന്‍, കമല, സുരേന്ദ്രന്‍, സുഗന്ധി, രമണി. മൃതദേഹം വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി  ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Drown, Bus, Madhur, Kasaragod, Pond, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

1:22 p.m. | 0 comments

എസ്.എസ്.എഫ് സംസ്ഥാന സമ്മേളനം: മജിര്‍പ്പള്ള സെക്ടര്‍ കൊടിയേറ്റം നടന്നു

മഞ്ചേശ്വരം: എസ്.എസ്.എഫ് 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി എപ്രില്‍ 26 മുതല്‍ 28 വരെ 'സമരമാണ് ജീവിതം' എന്ന പ്രമേയത്തില്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മജിര്‍പ്പള്ള സെക്ടര്‍ തല കൊടിയേറ്റം മജിര്‍പ്പള്ള ടൗണിൽ നടന്നു.

ആദ്യ പതാക ഉയര്‍ത്തി സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍ ബാഅലവി ഉദ്ഘാടനം ചെയ്തു. പ്രത്യേകം സജ്ജമാക്കിയ 40 കൊടിമരങ്ങളില്‍ ഉയര്‍ത്താനുള്ള 40 പതാകകള്‍ സെക്ടര്‍ പരിധിയിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ നിന്ന് പ്രവര്‍ത്തക സമിതി അംഗങ്ങളും ഐ.ടീം അംഗങ്ങളും കൊണ്ടുവന്നു. 40 കൊടിമരങ്ങള്‍ പൊയ്യത്തബയല്‍, കോളിയൂര്‍ എന്നീ യൂണിറ്റില്‍ നിന്നുമാണ് എത്തിച്ചത്.

SSF, 40th anniversary, Manjeshwaram, Ernakulam, Conference, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷിക ഭാഗമായി മജിര്‍പ്പള്ള സെക്ടര്‍ തല കൊടിയേറ്റം മജിര്‍പ്പള്ള സംസ്ഥാന പാതയോരത്ത് നടന്നപ്പോള്‍
മൂസല്‍ മദനി തലക്കി, സ്വാദിഖ് ആവള, ഡി.എം.കെ. മുഹമ്മദ്, അബ്ദുര്‍ റഹ്മാന്‍ സഖാഫി പാറ, അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ തോക്കെ, ഉമര്‍ ബോര്‍ക്കള, മുഹമ്മദ് നാഷണല്‍, അബ്ദുല്‍ ലതീഫ് സഅദി താമാര്‍, അബൂബക്കര്‍ പൊയ്യത്തബയല്‍, ഹംസ ഗുവെദപടപ്പു, മൂസ ഹാജി മജിര്‍പ്പള്ള, അലി ധര്‍മനഗര്‍. അബൂബക്കര്‍, എസ്.വൈ.എസ് സോണ്‍, സര്‍കിള്‍, എസ്.എസ്.എഫ് ഡിവിഷന്‍ സെക്ടര്‍ നേതാക്കല്‍ ഐ.ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇഖ്ബാല്‍ പൊയ്യത്തബയല്‍ സ്വാഗതവും, ഉമറുല്‍ ഫാറൂഖ് അമാനി നന്ദിയും പറഞ്ഞു.

Keywords: SSF, 40th anniversary, Manjeshwaram, Ernakulam, Conference, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
1:19 p.m. | 0 comments

for MORE News select date here

KVARTHA: LATEST NEWS

Obituary

Read More Obituary News

Mangalore

Read More Mangalore News

കൂടുതൽ വായിച്ചത് | Most Read Stories