city-gold-ad-for-blogger
Aster MIMS 10/10/2023

അയേണ്‍ ഗുളിക കഴിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അവശനിലയില്‍ ആശുപത്രിയില്‍

കാസര്‍കോട്: സ്‌കൂളില്‍ നിന്നും നല്‍കിയ അയേണ്‍ ഗുളിക കഴിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തിയോട് ബായാടി ചേവാറിലെ അബ്ദുല്‍ അസീസ്-നഫീസത്ത് മിസ്‌രിയ ദമ്പതികളുടെ മകള്‍ ഖദീജത്ത് ഹംസീറ(12)യെയാണ് കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചേവാര്‍ ശ്രീ ശാരദ എ.യു.പി.സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹംസീറ. വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥിനിയെ ബലമായി ഗുളിക കഴിപ്പിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ആഴ്ചയിലൊരിക്കല്‍ രണ്ട് തവണയായി ഗുളിക നല്‍കിയിരുന്നു. രണ്ട് തവണയും ഗുളിക കഴിക്കാന്‍ വിദ്യാര്‍ത്ഥിനി കൂട്ടാക്കിയിരുന്നില്ല. കുട്ടി വിവരം വീട്ടില്‍ പറഞ്ഞപ്പോള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ച് മകള്‍ക്ക് ഗുളിക നല്‍കരുതെന്ന് അറിയിച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.

അയേണ്‍ ഗുളിക കഴിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അവശനിലയില്‍ ആശുപത്രിയില്‍

എന്നാല്‍ വെള്ളിയാഴ്ച എല്ലാ കുട്ടികള്‍ക്കും ഗുളിക നല്‍കിയപ്പോള്‍ കഴിക്കാതിരുന്ന ഹംസീറയെ നിര്‍ബന്ധപൂര്‍വം ഗുളിക തീറ്റിച്ചതായാണ് വിദ്യാര്‍ത്ഥിനി പറയുന്നത്. വൈകീട്ട് വീട്ടിലെത്തിയ കുട്ടി ഗുളിക നല്‍കിയ കാര്യം രക്ഷിതാക്കളെ അറിയിക്കുകയും ശാരീരികാസ്വസ്ഥ്യത പ്രകടിപ്പിക്കുകയുമായിരുന്നു. ഛര്‍ദിയും ബോധക്ഷയവും ഉണ്ടായതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലെത്തിച്ചത്. ഗുളിക തിന്നില്ലെങ്കില്‍ ആനക്കാല്‍ ഉണ്ടാകുമെന്നും മറ്റും പറഞ്ഞ് കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ഭയപ്പെടുത്തിയതായും  വീട്ടുകാര്‍ പരാതിപ്പെട്ടു.

NEWS HERE:
ഫിലീന്‍ കരയിലേക്കടുക്കുന്നു; സഹായത്തിനായി ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍

Keywords:  Kasaragod, Kerala, hospital, Bandiyod, school, Student, Khadeejath Hamseera, KIMS Hsopital, Sharada A.U.P. School, Family, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL