city-gold-ad-for-blogger
Aster MIMS 10/10/2023

പാറാട് ബോംബ് സ്‌ഫോടനം: സംഘടനകള്‍ നിലപാട് വ്യക്തമാക്കണം: എസ്.എസ്.എഫ്

മഞ്ചേശ്വരം: പാറാട് ബോംബ് സ്‌ഫോടനത്തില്‍ മുസ്ലിം സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് എസ്.എസ്.എഫ്. കണ്ണൂര്‍ ജില്ലയിലെ പാറാട് സുന്നികള്‍ക്കെതിരെ ഉപയോഗിക്കുന്നതിന് നിര്‍മിച്ച ബോംബ് സ്‌ഫോടനം നടന്ന നാല്‌പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ഈ അവസരത്തില്‍ സംഘടനകളും സാംസ്‌കാരിക നായകരും നിലപാട് വ്യക്തമാക്കണമെന്നും എസ്.എസ്.എഫ് ആവശ്യപ്പെട്ടു.

കേരളത്തിലെ മുസ്ലിംകളുടെ ആത്മാഭിമാനത്തെയും പൈതൃകത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള നിലപാടുകള്‍ക്കെതിരെ പ്രതിഷേധമറിയിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.

പാറാട് ബോംബ് സ്‌ഫോടനം: സംഘടനകള്‍ നിലപാട് വ്യക്തമാക്കണം: എസ്.എസ്.എഫ്

പാറാട് സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരാന്‍ അന്വേഷണം എന്‍.ഐ.എ ഏല്‍പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. തുടര്‍ച്ചയായുള്ള അക്രമ സംഭവങ്ങളിലൂടെ രാജ്യത്ത് മത സമാധാനം തകര്‍ക്കാനാണ് ഒരു വിഭാഗം
ശ്രമിക്കുന്നത്.

അക്രമവും തീവ്രവാദ പ്രവര്‍ത്തനങ്ങളും പതിവാക്കിയ ഇത്തരക്കാരെ സംരക്ഷിക്കാനുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത് കേരളത്തിന്റെ പൈതൃകത്തോടുള്ള വെല്ലുവിളിയാണ്. ഇതിന് വിദൂരമല്ലാത്ത ഭാവിയില്‍ ഇത്തരം രാഷ്ട്രീയ നേതൃത്വം കനത്ത വില നല്‍കേണ്ടി വരും. സ്ഥാനത്തും അസ്ഥാനത്തും പ്രതികരിക്കുന്ന സാംസ്‌കാരിക ബുദ്ധിജീവികളും മുസ്ലിം സംഘടനാ കൂട്ടായ്മകളും ഈ വിഷയത്തില്‍ പാലിക്കുന്ന മൗനം ദുരൂഹമാണ്. സമസ്തയുടെയും ഇസ്ലാമിന്റെയും പേര് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യരുതെന്നും എസ്.എസ്.എഫ് ആവശ്യപ്പെട്ടു.

ഹൊസങ്കടിയില്‍ എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കളായ അബ്ബാസ് ഹാജി ഉപ്പള, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ഹസന്‍ കുഞ്ഞി, സാദിഖ് ആവള, നാസര്‍ മാസ്റ്റ് മുട്ടം, എം.പി മുഹമ്മദ് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി സിദ്ദീഖ് പൂത്തപ്പലം വിഷയാവതരണം നടത്തി.

കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തിന് എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹീം സഖാഫി, ജനറല്‍ സെക്രട്ടറി ജഅ്ഫര്‍ സി.എന്‍, ഡിവിഷന്‍ നേതാക്കളായ ഹനീഫ് സഅദി കുമ്പോല്‍, കെ. എം അബ്ദുര്‍ റഹ് മാന്‍, സലാം സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബദിയഡുക്കയില്‍ ഉമര്‍ സഖാഫി പള്ളത്തൂര്‍, അബ്ദുല്‍ റസാഖ് സഖാഫി, റഷീദ് പള്ളങ്കോട്, അബ്ദുല്‍ റഹ് മാന്‍ സഖാഫി എന്നിവരും പ്രതിഷേധം പ്രകടനം നയിച്ചു. കാഞ്ഞങ്ങാട്, ബേക്കല്‍, തൃക്കരിപ്പൂര്‍ തുടങ്ങിയ നഗരങ്ങളിലും എസ്.എസ്.എഫ്, എസ്.വൈ.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

Keywords : Manjeshwaram, SSF, Protest, SKSSF, Kasaragod, Kerala, Parad, Bomb Blast, Muslim, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL