Join Whatsapp Group. Join now!
Aster MIMS 10/10/2023

'മാതൃഭൂമി'യ്ക്കെതിരെ ഡി.വൈ.എഫ്.ഐ

എന്‍ഡോസള്‍ഫാന്‍ ട്രിബ്യൂണല്‍ സംബന്ധിച്ചുള്ള നിലപാടില്‍ ഡി.വൈ.എഫ്.ഐ മലക്കം മറിയുന്നു എന്ന മാതൃഭൂമി വാര്‍ത്ത ദുരുദ്ദേശപരവും Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleriesEndosulfan, DYFI, Protest, news, Kasaragod, District Justice, Committee, Meet, Kerala, Malayalam News, National News, Kerala News
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ട്രിബ്യൂണല്‍ സംബന്ധിച്ചുള്ള നിലപാടില്‍ ഡി.വൈ.എഫ്.ഐ മലക്കം മറിയുന്നു എന്ന 'മാതൃഭൂമി' വാര്‍ത്ത ദുരുദ്ദേശപരവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ്.

തുടക്കംമുതല്‍ തന്നെ എന്‍ഡോസള്‍ഫാന്‍ രംഗത്ത് അതിജീവനം പദ്ധതിയിലൂടെ നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന ഡി.വൈ.എഫ്.ഐയെ താറടിച്ചുകാണിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് നീതി ലഭ്യമാക്കുന്നതിനും അര്‍ഹമായ നഷ്ടപരിഹാരം നേടിയെടുക്കുന്നതിനും പുനരധിവാസത്തിനുമായി പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവശ്യം ഡി.വൈ.ഫ്.ഐയാണ് ആദ്യം ഉയര്‍ത്തിയതെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.

ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ഏകാംഗ ട്രിബ്യൂണലിനെ നിയമിക്കണമെന്ന ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍നായര്‍ കമ്മിറ്റി ശുപാര്‍ശ മാത്രമെ ഡി.വൈ.എഫ്.ഐ സ്വാഗതം ചെയ്തിട്ടുള്ളു. കാസര്‍കോട്ടെ ഈ സര്‍വനാശത്തിന് പൂര്‍ണ ഉത്തരവാദികള്‍ വിഷകമ്പനിയും പ്ലാന്റേഷന്‍ കോര്‍പറേഷനുമാണ്. അതുകൊണ്ട് തന്നെ  ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ വിഷകമ്പനിയും പ്ലാന്റേഷനും ബാധ്യസ്ഥരാണ്.

Endosulfan, DYFI, Protest, news, Kasaragod, District Justice, Committee, Meet, Kerala, Malayalam News, National News, Kerala News, International Newsഇത് ലഭ്യമാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന നിലപാടില്‍ ഡി.വൈ.എഫ്.ഐ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് എം.പി യുടെ നിലപാട് തന്നെയാണ് ഡി.വൈ.എഫ്.ഐക്കുള്ളത്. കമ്മീഷന്‍ റിപോര്‍ട്ട് പുറത്തു വന്ന സമയത്തുതന്നെ പ്രാഥമിക വിലയിരുത്തല്‍ നടത്തി ഉള്ളടക്കത്തെകുറിച്ച് ഡി.വൈ.എഫ്.ഐയുടെ ശക്തമായ നിലപാട് വ്യക്തമാക്കികൊണ്ട് നേരത്തെ പ്രസ്താവന ഇറക്കിയതാണ്. ഇത് ആഗസ്ത് 11ലെ 'മാതൃഭൂമി' ഉള്‍പെടെയുള്ള പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതുമാണ്.

തുടര്‍ന്നിങ്ങോട്ട് വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമായ വാര്‍ത്തയാണ് മാതൃഭൂമി പ്രചരിപ്പിക്കുന്നത്. വസ്തുതാവിരുദ്ധമായ ഇത്തരം വാര്‍ത്തയെ സാധൂകരിക്കുന്നതിന് വേണ്ടി മാതൃഭൂമിയാണ് മലക്കം മറിയുന്നത്. എന്‍ഡോസള്‍ഫാന്‍ ട്രിബ്യൂണല്‍ സംബന്ധിച്ച് 'മാതൃഭൂമി' പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അങ്ങേയറ്റം അപലപനീയമാണെന്നും ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Endosulfan, DYFI, Protest, news, Kasaragod, District Justice, Committee, Meet, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment