ഗുണ്ടാ സംഘത്തിന്റെ അക്രമത്തില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റിന് ഗുരുതരം
Aug 30, 2013, 12:01 IST
തൃക്കരിപ്പൂര്‍: കാറിലെത്തിയ ഗുണ്ടാ സംഘത്തിന്റെ അക്രമത്തില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റിന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് സാരമായി പരിക്കേറ്റ റിയല്‍ എസ്റ്റേറ്റ് ഏജന്റും മുസ്ലീംലീഗ് പ്രവര്‍ത്തകനുമായ എം. ഇസ്മയിലിനെ (45) തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. മെട്ടമ്മല്‍ സി.എച്ച്. മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജിംഗ് കമ്മറ്റി യോഗം കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ മെട്ടമ്മല്‍ ബീച്ച് റോഡിനടുത്ത വാട്ടര്‍ ടാങ്ക് പരിസരത്ത് വെച്ച് ഇസ്മയിലിനെ മൂന്നംഗ സംഘം അക്രമിക്കുകയായിരുന്നു. ആള്‍ട്ടോ കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തിയ ശേഷം ഇരുമ്പുദണ്ഡ്കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
ബഹളംകേട്ടെത്തിയ നാട്ടുകാരാണ് ഇസ്മയിലിനെ ആശുപത്രിയിലെത്തിച്ചത്. ഇസ്മായിലിന്റെ തലയ്ക്ക് പന്ത്രണ്ടോളം തുന്നികെട്ടുകള്‍ വേണ്ടിവന്നു. ചന്തേര പോലീസ് സ്ഥലത്തെത്തി സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു. ഇസ്മയിലിനെ അക്രമിച്ച ശേഷം സംഘം കൈക്കോട്ടുകടവ് ഭാഗത്തേക്കാണ് കാറില്‍ രക്ഷപ്പെട്ടത്. സംഭവം നടന്ന മെട്ടമ്മലിന് ഒരു കിലോമീറ്റര്‍ അകലെയാണ് ഗള്‍ഫ് വ്യവസായി എ.ബി. അബ്ദുല്‍ സലാം ഹാജി വെള്ളാപ്പിലെ വീട്ടില്‍ കൊലപ്പെട്ടത്. തൃക്കരിപ്പൂരില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.
Also read:
ഗര്‍ഭിണിയാണെന്ന വ്യാജേന ആശുപത്രിയില്‍ നിന്നും കൈകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍

Keywords: Trikaripur, Attack, Assault, Kasaragod, Kerala, Injured, Police, case, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.