Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേശീയ പരിശീലന ക്യാമ്പില്‍ കേരളാടീമിനെ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നയിക്കും

ചെന്നൈയിലെ രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡവലപ്പ്‌മെന്റില്‍ Kasaragod, Sports, NSS, Kannur University, Students, Kerala, Rajiv Gandhi National Institute, Bendicha, Pushpakaran, Malayalam News,
കാസര്‍കോട്: ചെന്നൈയിലെ രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡവലപ്പ്‌മെന്റില്‍ എന്‍. എസ്.എസ് വളണ്ടിയര്‍മാര്‍ക്കുവേണ്ടി നടക്കുന്ന ത്രിദിന പരിശീലന ക്യാമ്പില്‍ കേരളാടീമിനെ മുന്നാട് പീപ്പിള്‍സ് കോളജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നയിക്കും.

Kasaragod, Sports, NSS, Kannur University, Students, Kerala, Rajiv Gandhi National Institute, Bendicha, Pushpakaran, Malayalam Newsകണ്ണൂര്‍ യുണിവേഴ്‌സിറ്റി, കേരള യുണിവേഴ്‌സിറ്റി, ടെക്‌നിക്കല്‍ സെല്‍ എന്നിവയില്‍ നിന്നായി 11 വളണ്ടിയര്‍മാരാണ് കേരളത്തെ പ്രതിനിധീകരിച്ച് ക്യാമ്പില്‍ പങ്കെടുക്കുന്നത്. 'യുവജനങ്ങളും വളണ്ടിയറിസവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിവിധ ക്ലാസുകള്‍ മൂന്നു ദിവസങ്ങളിലായി നടക്കും.

കണ്ണൂര്‍ യുണിവേഴ്‌സിറ്റിയില്‍ നിന്ന് നെഹ്‌റു കോളജിലെ ജി. ഹരിത, കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ ഡി. ദിവ്യ, രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ വി. രാജേഷ്, മുന്നാട് പീപ്പിള്‍സ് കോളജിലെ പി. എസ്. സന്ദീപ്, എന്നിവരും കേരള യുണിവേഴ്‌സിറ്റിയില്‍ നിന്ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ അഖില്‍ മുകുന്ദന്‍, ഡി. അര്‍ജുന്‍, ചേര്‍ത്തല എന്‍.എസ്.എസ് കോളജിലെ അജയ് ശ്രീ, പവന്‍ തോമസ് മാത്യു എന്നിവരും ടെക്‌നിക്കല്‍ സെല്ലില്‍ നിന്ന് കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജിലെ കെ.എസ്. ഗ്രീഷ്മ, വയനാട് ഗവണ്‍മെന്റ് പോളി ടെക്‌നിക്കിലെ സുധീഷ്, കെ. വൈശാഖ് എന്നിവരുമാണ് പങ്കെടുക്കുന്നത്. 
Keywords: Kasaragod, Sports, NSS, Kannur University, Students, Kerala, Rajiv Gandhi National Institute, Bendicha, Pushpakaran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

1 comment

  1. Cngrts Pushpakaran..