ഉപ്പളയില്‍ കരയ്ക്കടിഞ്ഞ ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ന്നു; ജനം ഭീതിയില്‍
Aug 2, 2013, 12:23 IST
ഉപ്പള: ഉപ്പള ബന്തിയോട് ബേരിക്കയില്‍ കരയ്ക്കടിഞ്ഞ ഗ്യാസ് ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. വെള്ളിയാഴ്ച രാവിലെ മുതലാണ് കരയ്ക്കടിഞ്ഞ ടാങ്കറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നത്. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്സും പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിസരവാസികളെ ഒഴിപ്പിച്ചു.
ടാങ്കര്‍ കെട്ടിവെച്ചിരുന്ന വടം പൊട്ടിയതിന് പുതിയ വടം കെട്ടാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. നേരത്തെ മുംബൈയില്‍ നിന്നെത്തിയ വിദേശ കപ്പല്‍ അധികൃതരും സാങ്കേതിക വിദഗ്ദ്ധരും ടാങ്കര്‍ പരിശോധിച്ച് ഒഴിഞ്ഞ ടാങ്കറാണെന്നും ആശങ്ക വേണ്ടെന്നും ജില്ലാ ഭരണകൂടത്തിന് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് തീരദേശവാസികളും നാട്ടുകാരും ആശ്വാസത്തോടെ കഴിയുന്നതിനിടയിലാണ് കരയ്ക്കടിഞ്ഞ ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ന്നത്.
അന്തരീക്ഷത്തില്‍ ഗ്യാസിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെടുന്നുണ്ട്. ഒഴിഞ്ഞ ടാങ്കറാണെങ്കിലും ടാങ്കറിലെ മുഴുവന്‍ ഗ്യാസും മാറ്റാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കുറച്ചു ഗ്യാസ് ടാങ്കിനകത്ത് എപ്പോഴും മിച്ചംവരും. ഇതായിരിക്കാം ചോര്‍ന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ഫ്രിഡ്ജിലും മറ്റും നിറയ്ക്കുന്ന ഗ്യാസിന്റെ ടാങ്കറാണ് കരയ്ക്കടിഞ്ഞത്.
ഇതില്‍ മുഴുവന്‍ ഗ്യാസ് ഉണ്ടായിരുന്നുവെങ്കില്‍ ചോര്ചയുണ്ടായപ്പോള് സമീപവാസികള്‍ മയങ്ങി വീഴാന്‍ സാധ്യതയുണ്ടെന്ന് പരിശോധനയ്ക്ക് മുമ്പ് അധികൃതര്‍ വിശദീകരിച്ചിരുന്നു. ഗ്യാസ് ചോര്‍ച കണക്കിലെടുത്ത് ടാങ്കിനടുത്തേക്ക് ജനങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ പോലീസ് വടംകെട്ടി ആളുകളെ തടയുകയായിരുന്നു.
Related News: ചിത്താരി കടപ്പുറത്ത് കാപ്പിപ്പൊടി 'ചാകര'
ടാങ്കറുകളിലെ വാതകം അപകടകരമല്ലെന്ന് വിദഗ്ധ സംഘം
Keywords: Uppala, Tanker-Lorry, Fire force, Police, Kasragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

കാസര്‍കോട് കടപ്പുറത്ത് 3 ടാങ്കറുകള്‍ കൂടി കരക്കടിഞ്ഞു; തീരപ്രദേശത്ത് ആശങ്ക
ബേരിക്ക കടപ്പുറത്ത് ടാങ്കറുകള്‍ കരയ്ക്കടിഞ്ഞത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി
കാസര്‍കോട് കടപ്പുറത്ത് 3 വലിയ ടാങ്കറുകള്‍ കരയ്ക്കടിഞ്ഞു
കാല്പന്തുകളിയുടെ നാട്ടില്‍ കടലമ്മ കനിഞ്ഞത് ഫുട്ബോള്‍ ചാകര!

Also Read: കൊച്ചിയില്‍ ചത്ത തിമിംഗലം കരയ്ക്കടിഞ്ഞു