Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് 9 വയസുകാരന്‍ മരിച്ചു; നാട് കണ്ണീരണിഞ്ഞു

അസുഖം ബാധിച്ച് ഒന്നര വര്‍ഷത്തോളമായി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞ ഒമ്പത് Treatment, Student, Hospital, Thalangara, Thayalangadi, Kasaragod, Malayalam News, National News, Kerala News, International News, Sports News.
കാസര്‍കോട്: അസുഖം ബാധിച്ച് ഒന്നര വര്‍ഷത്തോളമായി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞ ഒമ്പത് വയസുകാരന്‍ മരിച്ചു. തായലങ്ങാടി ലത്വീഫ മന്‍സിലില്‍ അജീര്‍-സാജിദ തമ്പതികളുടെ മകന്‍ മൊയ്തീന്‍ അല്‍മാന്‍ (ഒമ്പത്) ആണ് മരിച്ചത്.

ചെട്ടുംകുഴി കെ.എസ്. അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു അല്‍മാന്‍. അസുഖത്തെ തുടര്‍ന്ന് പഠനം പാതിവഴിക്ക് നിര്‍ത്തേണ്ടി വന്നു. തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ നടത്തി അസുഖം ഏറെകുറേ ഭേദപ്പെട്ടിരുന്നു. അസുഖം കുറഞ്ഞതിനാല്‍ തളങ്കര ദഖീറത്ത് സ്‌കൂളില്‍ ചേരാന്‍ തയ്യാറെടുപ്പ് നടക്കുന്നതിനാലാണ് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ അല്‍മാന്‍ മരണത്തിന് കീഴടങ്ങിയത്.
Treatment, Student, Hospital, Thalangara, Thayalangadi, Kasaragod, Malayalam News, National News, Kerala News, International News, Sports News.

പഠന കാര്യത്തിലും ക്രിക്കറ്റ് കളിയിലും അതീവ തല്‍പരനായിരുന്ന അല്‍മാന്‍ നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനാണ്. അല്‍മാനിന്റെ മരണത്തില്‍ നാട് കണ്ണീരണിഞ്ഞു. ക്രിക്കറ്റ് കളിക്ക് അണിയുന്നതിനുള്ള ജേഴ്‌സി സൂക്ഷിക്കണമെന്ന് ഉമ്മയോടും ബാറ്റ് ഭദ്രമായി വെയ്ക്കണമെന്ന് ഉമ്മൂമ്മയോടും പറഞ്ഞാണ് അല്‍മാന്‍ മരണത്തിന്റെ ലോകത്തേക്ക് യാത്രയായത്.

ഏക സഹോദരി അര്‍വ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ തായലങ്ങാടി രിഫാഇ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Treatment, Student, Hospital, Thalangara, Thayalangadi, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

1 comment

  1. Rest in peace .