city-gold-ad-for-blogger

കുട്ടികളുമായി പുഴയില്‍ ചാടിയ മാതാവിന്റെയും മകളുടെയും മൃതദേഹം കിട്ടി; ഒരുകുട്ടിയെ കണ്ടെത്തിയില്ല

മംഗലാപുരം: ബുധനാഴ്ച വൈകിട്ട് നേത്രാവതിപ്പുഴയില്‍ ചാടിയ മാതാവിന്റെയും ഒരുമകളുടെയും മൃതദേഹം കണ്ടെത്തി. ഇളയ കുട്ടിയെ ഇനിയും കണ്ടെത്താനായില്ല. ബി.സി. റോഡിലെ മുംതാസ്(25), മക്കളായ ഫാത്വിമ നിഷാന(8) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഖദീജ നെയ്ഫ(5)യെയാണ് കണ്ടെത്താനുള്ളത്.

ഫാത്വിമ  ബി.സി റോഡിലെ ബെസ്റ്റ് എജ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഖദീജ അതേ സ്‌കൂളില്‍ യു.കെ.ജിക്ക് പഠിക്കുന്നു. സംഭവ സ്ഥലത്തുനിന്നും പേഴ്‌സും മൊബൈല്‍ ഫോണും മൂന്നു ജോഡി ചെരിപ്പുകളും മൂന്നു കത്തുകളും ലഭിച്ചു. തന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നാണ് മുംതാസ് എഴുതിയതായി കരുതുന്ന ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. മരണത്തിനുള്ള കാരണം വ്യക്തമല്ല.

മുംതാസ് താമസിച്ചിരുന്നത് തൊക്കോട്ടെ ബി.സി. റോഡിലുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ്. സംഭവം അറിഞ്ഞ ഉടനെ ഉള്ളാള്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കി. സംഭവ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും പുഴയില്‍ വീണവര്‍ക്കു വേണ്ടി ഊര്‍ജിതമായ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരത്തോടെ മുംതാസിന്റേയും മൂത്തമകള്‍ ഫാത്വിമ  നിഷാനയുടെയും മൃതദേഹം കണ്ടെത്തി. ഖദീജയ്ക്കായുള്ള തെരച്ചില്‍ തുടരുന്നുണ്ട്. മുംതാസ് രാവിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീടായ കല്ലാപ്പുവിലെ ജാപ്പിനാ മുഗറുവിലെ വീട്ടിലേക്കാണെന്നും പറഞ്ഞാണ് പോയത്. എന്നാല്‍ അങ്ങോട്ടേക്ക് പോകാതെ രണ്ടു കുട്ടികളെയുമെടുത്ത് നേത്രാവതിയില്‍ പുഴയില്‍ ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കുട്ടികളുമായി പുഴയില്‍ ചാടിയ മാതാവിന്റെയും മകളുടെയും മൃതദേഹം കിട്ടി; ഒരുകുട്ടിയെ കണ്ടെത്തിയില്ല

നേത്രാവതിപ്പാലത്തിലൂടെ മൂന്നുപേരും നടന്നു പോകുന്നത് കണ്ടവരുണ്ട്. മുംതാസ് ഭര്‍തൃ വീട്ടില്‍ ഭര്‍ത്താവിന്റെ അമ്മയോടും രണ്ടു സഹോദരന്‍മാരോടുമൊപ്പമാണ് താമസിച്ചിരുന്നത്. മുംതാസിന് അവിടെ ഒരു കുറവുമുണ്ടായിരുന്നില്ലെന്നാണ് മുംതാസിന്റെ ഭര്‍ത്താവായ സാദിഖ് മുഹമ്മദ് പറയുന്നത്. ഗള്‍ഫിലുള്ള ഇദ്ദേഹം ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വിളിച്ചിരുന്നു.

മുംതാസിനെയും രണ്ടുമക്കളേയും നേത്രാവതി പുഴയുടെ അടുത്ത് കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിളിച്ചത്. കൂടാതെ മുംതാസിന്റെ സഹോദരി നാസ്, അവരുടെ ഭര്‍ത്താവ് അര്‍ഷാദ് എന്നിവരും മുംതാസിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. പക്ഷെ ഫോണ്‍ എടുത്തത് ഒരു ആണ്‍കുട്ടിയായിരുന്നു. കുട്ടിയോട് ആരാണെന്ന് അന്വേഷിച്ചപ്പോഴാണ് പാലത്തില്‍ പേഴ്‌സും മൊബൈലും ചെരിപ്പുകളും ഉണ്ടെന്നും അതിലുള്ള ഫോണ്‍ ബെല്ലടിച്ചപ്പോള്‍ എടുത്തതാണെന്നും പറഞ്ഞു.

ഉടനെ മുംതാസിന്റെ ബന്ധുക്കള്‍ നേത്രാവതിപുഴയിലെ പാലത്തിലേക്ക് തിരിക്കുകയും നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും തെരച്ചില്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. മുംതാസിന്റെ ഭര്‍ത്താവ് വിവാഹത്തിന് മുമ്പ് മംഗലാപുരത്തെ ഫാത്വിമ സ്‌റ്റോറില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീടാണ് വിദേശത്തേക്ക് പോയത്. ജൂണ്‍ 15 ന് മുംതാസ് സ്വന്തം വീട്ടില്‍ പോയി കഴിഞ്ഞ ദിവസമാണ് തിരിച്ച് ഭര്‍തൃവീട്ടിലെത്തിയത്.

കുട്ടികളുമായി പുഴയില്‍ ചാടിയ മാതാവിന്റെയും മകളുടെയും മൃതദേഹം കിട്ടി; ഒരുകുട്ടിയെ കണ്ടെത്തിയില്ല
വിവരമറിഞ്ഞ് നൂറുകണക്കിന് വാഹനങ്ങളും ആള്‍കൂട്ടവുമാണ് നേത്രാവതിപാലത്തില്‍ തടിച്ചുകൂടിയത്. മണിക്കൂറുകളോളം നേത്രാവതിപാലത്തിനു സമീപം ഗതാഗത തടസം ഉണ്ടായി. മുംതാസ് ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങളുള്ള കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്ന് അച്ഛന്‍ മുഹമ്മദ് പറഞ്ഞു.

Keywords:  Bridge, Girl, Mangalore, Suicide, Student, Deadbody, Police, Brothers, Sisters, Obituary,Nationa, National News, Inter National News, World News, Gulf News, Business News, Health News, Educational News, Gold News, Sports News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia