ബൈക്കില്‍ സഞ്ചരിക്കുയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു
Jun 16, 2013, 22:59 IST
കാസര്‍കോട്: സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുയായിരുന്ന യുവാവിനെ ഒരു സംഘം തടഞ്ഞുനിര്‍ത്തി അക്രമിച്ചു പരിക്കേല്പിച്ചു. നായമാര്‍മൂല, പെരുമ്പളക്കടവിലെ മുഹമ്മദ് റഫീഖിന്റെ മകന് നൂറുദ്ദീനെ(24)യാണ് മാരാകായുധങ്ങളുമായെത്തിയ സംഘം പരിക്കേല്പിച്ചത്. നൂറുദ്ദീനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം ആറര മണിയോടെ നുള്ളിപ്പാടി ദേശീയ പാതയിലാണ് സംഭവം.
സുഹൃത്ത് നൗഫലിനോടൊപ്പം കാസര്‍കോട്ട് നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന നൂറുദ്ദീനെ നുള്ളിപ്പാടിയിലെ ഹോട്ടല്‍ ഹൈവേകാസിലിനടുത്തെത്തിയപ്പോള് ബൈക്ക് തടഞ്ഞു നിര്‍ത്തിയ സംഘം കല്ല് കൊണ്ട് തലയ്ക്ക് കുത്തുകയായിരുന്നു. കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്പിച്ചതായും നൂറുദ്ദീന്‍ പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടായിരുന്നതായി സംശയിക്കുന്നതായും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയും സമാന രീതിയിലുള്ള സംഭവം കാസര്‍കോട് നഗരത്തിലും അരങ്ങേറിയിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ഒരു സംഘം വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു.
Keywords : Kasaragod, Youth, Assault, Kerala, Noorudheen, Gang, Attack, Police, Search, House, Friend, Bike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.






