കെ.എസ്.ഇ.ബി. കരാര്‍ തൊഴിലാളികള്‍ പണിമുടക്കിലേക്ക്
Jun 15, 2013, 13:52 IST
കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് കരാര്‍ തൊഴിലാളികള്‍ ജൂണ്‍ 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു.
Keywords: Kasaragod, Kerala, Electricity, Worker, , Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കമ്പനിവത്ക്കരണത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ത്രികക്ഷി കരാര്‍ തൊഴിലാളികളെ ഉള്‍പെടുത്തി ജോലി സംരക്ഷണം ഉറപ്പാക്കുക, വേതനം നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, ജോലിക്കിടെ അപകട മരണത്തിനിടയാക്കുന്ന കരാര്‍ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ബോര്‍ഡില്‍ സ്ഥിര നിയമനം നല്‍കുക, സ്ഥിരപ്പെടുത്തല്‍ പാക്കേജ് പ്രഖ്യാപിക്കുക, പുതുക്കിയ പി.ഡബ്ല്യു.ഡി ഷെഡ്യൂള്‍ പ്രകാരം കരാര്‍ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട വേതനം സംസ്ഥാനതലത്തില്‍ ഏകീകരിച്ച് പൂര്‍ണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
കാസര്‍കോട് ജില്ലയിലെ 255 കരാര്‍ തൊഴിലാളികളും പണിമുടക്കില്‍ അണിചേരുമെന്ന് സംഘടനാ ഭാരവാഹികളായ എസ് മനോജ്കുമാര്‍, വിഷ്ണു, കെ ബി സുനില്‍കുമാര്‍, കെ വി അശോക്, മുകുന്ദ റാവു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.