city-gold-ad-for-blogger

നേര്‍ച മാംസം കഴിക്കുന്നതിനിടയിലെ പരിഹാസം സംഘര്‍ഷത്തിലെത്തി; യുവാവ് മരിച്ചു

മംഗലാപുരം: ക്ഷേത്രത്തില്‍ അനുഷ്ഠാനത്തിന്റെ ഭാഗമായി മൃഗത്തെ ബലി കഴിച്ച് ഇറച്ചി പാചകം ചെയ്ത് കഴിക്കുന്നതിനിടെയുണ്ടായ പരിഹാസ വര്‍ത്തമാനം സംഘര്‍ഷത്തില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. ഹാസന്‍ ജില്ലയിലെ ഹാലപ്പ (45) യാണ് മരിച്ചത്. സുള്ള്യ ചൗദമ്മ ക്ഷേത്രത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം.

സുള്ള്യ, പുത്തൂര്‍, സകലേശ്പൂര്‍ താലൂക്കുകളില്‍ നിന്നെത്തിയ ഭക്തരാണ് അനുഷ്ഠാനത്തിന്റെ ഭാഗമായി ക്ഷേത്ര നടയില്‍ മൃഗ ബലി നടത്തിയത്. അതിന് ശേഷം ഇറച്ചി പാകം ചെയ്ത് ഭക്തരെല്ലാം കഴിക്കുകയും ചെയ്തു. അതിനിടെ ഒരു പ്രദേശത്തു നിന്നുള്ളവരെ മറു വിഭാഗം പരിഹസിച്ചതിനെ ചൊല്ലി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് കൂട്ട അടി നടക്കുകയും ചെയ്തു.

അതിനിടെ ഹാലപ്പയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും അക്രമികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ക്ഷേത്ര പരിസരത്ത് പോലീസ് കാവല്‍ ഏര്‍പെടുത്തി.

നേര്‍ച മാംസം കഴിക്കുന്നതിനിടയിലെ പരിഹാസം സംഘര്‍ഷത്തിലെത്തി; യുവാവ് മരിച്ചുഹാസന്‍ ജില്ലാ പോലീസ് സൂപ്രണ്ട് അമിത് സിംഗ്, സുള്ള്യ സി.ഐ സുദര്‍ശന്‍, സകലേശ്പൂര്‍ സി.ഐ ദിനേശ് പാട്ടീല്‍, യെസ്ലൂര്‍ എസ്.ഐ ബി.എസ് ശിവ രുദ്രപ്പ, സുബ്രഹ്മണ്യ എസ്.ഐ കുശലപ്പ ഗൗഡ എന്നിവര്‍ സംഘര്‍ഷ സ്ഥലം സന്ദര്‍ശിച്ചു.

ഹാസന്‍ ഡി.വൈ.എസ്.പി. കെ. രവിപ്രകാശ് ബുധനാഴ്ച ക്ഷേത്രത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. യദൂരാജിന്റെ നേതൃത്വത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Keywords:  Clash, Youth, Temple, Injured, Hospital, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia