ചൂരിയില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു
Jun 6, 2013, 11:40 IST
കാസര്‍കോട്: ചൂരിയില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിര്‍ത്തി അഞ്ചംഗസംഘം മര്‍ദിച്ചു. മാന്യ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിനടുത്ത രവീന്ദ്രന്റെ മകന് കൃഷ്ണരാജി (20) നെയാണ് ബുധനാഴ്ച വൈകിട്ട് 5.30 മണിയോടെ മര്‍ദിച്ചത്. പരിക്കേറ്റ ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ സിയാദ് കോയിക്കണ്ടം ഉള്‍പെടെയുള്ളവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. കെ.എല്‍. 14 ഇ. 7793 നമ്പര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് കൃഷ്ണരാജിന്റെ പരാതി. മുന്‍ വൈരാഗ്യമാണ് അക്രമ കാരണമെന്ന് ഇയാള്‍ പറഞ്ഞു.
യുവാവിനെ മര്‍ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചൂരിയിലും പരിസരത്തും രാത്രി പോലീസ് വാഹനപരിശോധന നടത്തി. ഇത് നാട്ടുകാരുമായുള്ള തര്‍ക്കത്തിനിടയാക്കി. പോലീസ് അനാവശ്യമായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ബുധിമുട്ടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

Keywords: Kasaragod, Choori, Attack, Police, case, Injured, General-hospital, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.