അച്ഛന്റെ അസുഖത്തില്‍ മനംനൊന്ത് മകള്‍ തൂങ്ങി മരിച്ചു
May 20, 2013, 11:43 IST
മംഗലാപുരം: അച്ഛന് മലേറിയ ബാധിച്ച് വിഷമിക്കുന്നതില്‍ മനംനൊന്ത് മകള്‍ തൂങ്ങി മരിച്ചു. കാവൂര്‍ ബോല്പുഗുഡ്ഡെയിലെ വാള്‍ട്ടര്‍ ലോബോ-ലൂസി ലോബോ ദമ്പതികളുടെ മകള്‍ വില്ലേത ലിമ ലോബോ (26) യാണ് ഞായറാഴ്ച വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. വില്ലേതയുടെ അച്ഛന് വാള്‍ട്ടര്‍ ലോബോ മലമ്പനി ബാധിച്ച് മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ ആശുപത്രി അധികൃതര്‍ വാള്‍ട്ടറിന്റെ രക്തം മാറ്റണമെന്ന് കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. അതിനുള്ള ഒരുക്കങ്ങളെല്ലാം അവര്‍ ചെയ്തു. പിന്നീട് കൂടുതല്‍ രക്തം വേണമെന്നും അവര്‍ അദ്ദേഹത്തിന്റെ ഭാര്യ ലൂസിയോട് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ വില്ലേത പിതാവിന്റെ അസുഖം മൂര്ഛിച്ചിരിക്കുകയാണെന്ന് ധരിച്ച് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ആശുപത്രിയില്‍ വാള്‍ട്ടര്‍ ലോബോയെ പരിചരിക്കുകയായിരുന്ന ലൂസി വീട്ടിലായിരുന്ന മകളെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിവരം അറിയിച്ചു. അവര്‍ ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ വില്ലേതയെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. സംഭവത്തില്‍ കാവൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മംഗലാപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു വില്ലേത.
Keywords: Mangalore, Suicide, Hospital, Treatment, Father, mobile-Phone, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold.
ഞായറാഴ്ച രാവിലെ ആശുപത്രി അധികൃതര്‍ വാള്‍ട്ടറിന്റെ രക്തം മാറ്റണമെന്ന് കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. അതിനുള്ള ഒരുക്കങ്ങളെല്ലാം അവര്‍ ചെയ്തു. പിന്നീട് കൂടുതല്‍ രക്തം വേണമെന്നും അവര്‍ അദ്ദേഹത്തിന്റെ ഭാര്യ ലൂസിയോട് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ വില്ലേത പിതാവിന്റെ അസുഖം മൂര്ഛിച്ചിരിക്കുകയാണെന്ന് ധരിച്ച് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.
![]() |
| Villetha |