ചെര്‍ക്കളത്തിന് കാസര്‍കോട്ട് ഉജ്വല സ്വീകരണം
May 9, 2013, 14:06 IST
കാസര്‍കോട്: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ പ്രഥമ ചെയര്‍മാനായി ചുമതലയേറ്റശേഷം കാസര്‍കോട്ടെത്തിയ ചെര്‍ക്കളം അബ്ദുല്ലയ്ക്ക് റെയില്‍വേസ്‌റ്റേഷനില്‍ ഉജ്വല സ്വീകരണം. വ്യാഴാഴ്ച രാവിലെ കാസര്‍കോട്ട് ട്രെയിനിറങ്ങിയ ചെര്‍ക്കളത്തെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഹൃദ്യമായി വരവേല്‍റ്റു.
സ്‌നേഹോപഹാരമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെര്‍ക്കളത്തെ പുഷ്പകിരീടവും പൂമാലയും അണിയിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., സിഡ്‌ക്കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുര്‍ റഹിമാന്‍, മറ്റു നേതാക്കളായ കെ.കെ. അബ്ദുല്ല കുഞ്ഞി, അഷ്‌റഫ് കര്‍ള, എം.പി. മുഹമ്മദ്, ടി.പി. കുഞ്ഞബ്ദുല്ല, വി.ടി. ഷാഹുല്‍ ഹമീദ്, ഷംസുദ്ദീന്‍ ആയിറ്റി, മളിയില്‍ അബ്ദുല്ല കുഞ്ഞി, ജാഫര്‍ എരിയാല്‍, എ.ബി. ഷാഫി, ശംസുദ്ദീന്‍ കിന്നിങ്കാര്‍, ആമു സ്‌റ്റോര്‍, കുഞ്ഞി മൊയ്തീന്‍ ബാങ്കോട്, എ.എ. ജലീല്‍, മാഹിന്‍ കേളോട്ട്, മൂസ ബി. ചെര്‍ക്കള, എം.എസ്. മുഹമ്മദ് കുഞ്ഞി, ഇ.എ മുഹമ്മദ് കുഞ്ഞി, സി.ബി. അബ്ദുല്ല ഹാജി, കെ. അബ്ദുല്ല കുഞ്ഞി, കെ.ബി. മുഹമ്മദ് കുഞ്ഞി, വി.കെ. ബാവ, അഡ്വ. സി.എന്‍. ഇബ്രാഹിം, ബദ്‌റുദ്ദീന്‍ ഹാഷിം തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് മുസ്ലിം ലീഗ് ജില്ലാ ഓഫീസില്‍ നടന്ന യോഗത്തില്‍ ചെര്‍ക്കളം സ്വീകരണത്തിന് നന്ദിപറഞ്ഞു. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി മുമ്പാകെയാണ് ചെര്‍ക്കളം ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ചെയര്‍മാനായി സ്ഥാനമേറ്റത്.

Keywords: Cherkalam Abdulla, Reception, Railway station, Muslim league, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News