city-gold-ad-for-blogger

മകള്‍ക്കൊപ്പം വിജയ മധുരം നുണയാന്‍ യു.ടി. ഖാദര്‍ അടുക്കത്ത്ബയലിലെത്തി

കാസര്‍കോട്: മംഗലാപുരം നിയമസഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച ഉപ്പള സ്വദേശിയായ യു.ടി. ഖാദര്‍ ഫലപ്രഖ്യാപനം വരുന്നതിന് തൊട്ട് മുമ്പ് കാസര്‍കോട്ടെത്തി മകള്‍ക്കൊപ്പം മധുരംപങ്കുവെച്ചു. ബുധനാഴ്ച രാവിലെയാണ് ഖാദര്‍ അടുക്കത്ത്ബയല്‍ മദ്രസത്തുല്‍ ബയാന്‍ വനിതാ ഖുര്‍ആന്‍ പഠന കേന്ദ്രത്തില്‍ പഠിക്കുന്ന മകള്‍ ഹവ്വയെ കാണാനെത്തിയത്.

രാവിലെ എട്ടു മണിയോടെ ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം മകള്‍ പഠിക്കുന്ന സ്ഥലത്തെത്തിയ അദ്ദേഹം മകള്‍ക്കൊപ്പം മധുരപലഹാരം കഴിക്കുകയും മറ്റ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മധുരപലഹാരങ്ങല്‍ വിതരണം ചെയ്യുകയും ചെയ്തു. വോട്ടെണ്ണലില്‍ പ്രകടമാവുന്ന ലീഡ് നില തന്റെ ഉയര്‍ന്ന വിജയത്തിന്റെ പ്രഖ്യാപനമാണെന്ന ശുഭപ്രതീക്ഷ പ്രകടിപ്പിച്ചാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്.

മണിക്കൂറുകള്‍ക്കകം തിരഞ്ഞെടുപ്പ് ഫലം പുറത്തു വരികയും ഖാദര്‍ 30,650 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഹര്‍ഷാദ് വോര്‍ക്കാടി, നാസര്‍ മൊഗ്രാല്‍ എന്നിവരും ഖാദറിനൊപ്പമുണ്ടായിരുന്നു.

മകള്‍ക്കൊപ്പം വിജയ മധുരം നുണയാന്‍ യു.ടി. ഖാദര്‍ അടുക്കത്ത്ബയലിലെത്തി

മകള്‍ക്കൊപ്പം വിജയ മധുരം നുണയാന്‍ യു.ടി. ഖാദര്‍ അടുക്കത്ത്ബയലിലെത്തി

Keywords:  Adkathbail, Mangalore, Congress, Election, Childrens, Teachers, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia