ഉത്തരാഞ്ചലിലെ സന്യാസിക്ക് മംഗലാപുരത്ത് മര്‍ദനം
May 15, 2013, 12:44 IST
മംഗലാപുരം: ധര്‍മസ്ഥല ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട ഉത്തരാഞ്ചലിലെ സന്യാസിയെ മംഗലാപുരത്ത് രണ്ടംഗ സംഘം അടിച്ച് പരിക്കേല്‍പിച്ചു. ഉത്തരാഞ്ചല്‍ ബദ്രീനാഥ് കൈക്കമ്പയിലെ ശ്രീരാമ ഗിരി മഹാരാജ് കുടീറിലെ ശ്രീ വിജയ ഗിരി മഹാരാജി (56) നെയാണ് അക്രമിച്ചത്.
13 ന് 11.45 നാണ് മംഗലാപുരം നെഹ്‌റു മൈതാനത്തിനടുത്ത ബസ് സ്റ്റാന്‍ഡില്‍ ധര്‍മസ്ഥലയിലേക്ക് പോകാന്‍ ബസ് കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. അടുത്ത് വന്ന രണ്ടു പേര്‍ സ്വാമിയോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുകയും എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ ചെകിട്ടത്ത് അടിക്കുകയുമായിരുന്നു.
ഫോണ്‍ തട്ടിപ്പറിക്കാനും ശ്രമിച്ചു. മര്‍ദനമേറ്റ സ്വാമിയെ വെന്‍ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് പാണ്ടേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Attack, Mangalore, Injured, mobile-Phone, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.