ജപ്തി നോട്ടീസ് പതിച്ച വീട്ടില്‍ നിന്ന് ടി.വിയും ഗ്യാസ് സിലിണ്ടറും കവര്‍ന്നു
May 12, 2013, 16:54 IST
കുമ്പള: കൊടിയമ്മ മൈക്കുടലിലെ മുഹമ്മദ് റഫീഖിന്റെ വീട് കുത്തിത്തുറന്ന് ടി.വിയും ഗ്യാസ് സിലിണ്ടറുകളും കവര്‍ന്നു. ശനിയാഴ്ച രാവിലെയാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്.
ഏതാനും വര്‍ഷം മുമ്പ് റഫീഖ് കുമ്പള ഗ്രാമീണ ബാങ്കില്‍ നിന്ന് ഭവന വായ്പയെടുത്തിരുന്നു. വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ ബാങ്ക് അധികൃതര്‍ വീടിന് മുന്നില്‍ ജപ്തി നോട്ടീസ് പതിച്ചിരുന്നു.
അതിനിടെയാണ് വീട്ടില്‍ കവര്‍ച്ച നടന്നത്. ബാങ്ക് മാനേജരുടെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത്
അന്വേഷിക്കുന്നു.
അന്വേഷിക്കുന്നു.
Keywords: Kumbala, Gas cylinder, TV, Robbery, House, Kerala, Kasargod Vartha, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.







