പലകകൊണ്ട് മകന് വൃദ്ധ പിതാവിന്റെ മുഖത്തടിച്ചു
May 18, 2013, 11:42 IST
കാസര്‍കോട്: ഇരിക്കാനുപയോഗിക്കുന്ന പലക കൊണ്ട് മകന് വൃദ്ധ പിതാവിന്റെ മുഖത്തും തലയ്ക്കും അടിച്ചു. നെട്ടണിഗെ നാക്കൂറിലെ കൂലിപ്പണിക്കാരന് മാങ്കു (75) വിനാണ് അടിയേറ്റത്. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍വെച്ച് മകന് സഞ്ചീവനാണ് അക്രമിച്ചതെന്ന് മാങ്കു പറഞ്ഞു. മകളുടെ മകനുവേണ്ടി പണിയുന്ന വീട് തനിക്കുവേണമെന്ന് സഞ്ചീവന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അതിന് വിസമ്മതിച്ചതിനാണ് അക്രമിച്ചതെന്നും മാങ്കു പരാതിപ്പെട്ടു.
Keywords: Kasaragod, General-hospital, Assault, Injured, Son, Father, House, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.