മുത്തശ്ശി മാവിനെ തുണ്ടം തുണ്ടമാക്കി; 'കുഞ്ഞു മാവിന്റടി' ഇനി ഓര്‍മയില്‍
May 27, 2013, 11:04 IST
വിദ്യാനഗര്‍: വിദ്യാനഗറിന് ആ പേര് വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന കുഞ്ഞുമാവിന്റടി എന്ന പേരിന് കാരണക്കാരിയായ മാവിനെ യന്ത്ര വാളുകൊണ്ട് അറുത്തിട്ട് തുണ്ടം തുണ്ടമാക്കി. ഞായറാഴ്ചയാണ് വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് എതിര് വശത്തായി നില കൊണ്ടിരുന്ന കൂറ്റന്‍ മാവിനെ അറുത്തിട്ടത്. 137 വയസ് കണക്കാക്കുന്ന ഈ മരമുത്തശ്ശിക്ക് കാസര്‍കോടിന്റെ വളര്ചയുടെ ചരിത്രം ഏറെ പറയാന്‍ കഴിയും.
ഇത്തിളും പന്നല് ചെടികളും പടര്‍ന്ന് രോഗബാധിതയാവുകയും പ്രായാധിക്യം മൂലം ഉണങ്ങുകയും ചെയ്ത മാവ് റോഡരികില്‍ അപകടനിലയില്‍ നില്‍ക്കുകയായിരുന്നു. ഇക്കാരണത്താലും പൊതു മരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ പാത വികസനത്തിന്റെ ഭാഗമായും മരം മുറിച്ചു നീക്കാന്‍ കരാര്‍ നല്‍കിയുരുന്നു. 14,079 രൂപയ്ക്ക് ചേരങ്കൈ കടപ്പുറം സ്വദേശിയാണ് മെയ് 21 ന് മാവ് ലേലത്തിലെടുത്തത്.
ഞായറാഴ്ച രാവിലെ മാവ് വെട്ടുന്നതിനിടെ ഉണങ്ങിയ ഒരു കൊമ്പ് റോഡിലൂടെ പോകുകയായിരുന്ന കാറിനു മുകളില്‍ വീണ് ഗ്ലാസ് പൊട്ടുകയുണ്ടായി. ചിന്മയ കോളനിയിലെ സുന്ദര്‍ നായിക്കിന്റെ കാറിന്റെ ചില്ലാണ് പൊട്ടിയത്. സുന്ദര്‍ നായിക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 1957 ല്‍ കാസര്‍കോട് ഗവ കോളജ് ആരംഭിച്ചപ്പോഴാണ് കോളജ് ഉദ്ഘാടനം നിര്‍വഹിച്ച അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കുഞ്ഞുമാവിന്റടിക്ക് വിദ്യാനഗര്‍ എന്ന് പുനര്‍ നാമകരണം ചെയ്തത്.
അതോടെ രേഖകളിലും ബോര്‍ഡുകളിലും വിദ്യാനഗര്‍ എന്ന പേര് പ്രത്യക്ഷപ്പെടുകയും പുതിയ തലമുറയില്‍പെട്ടവര്‍ ആ പേര് സാര്‍വത്രികമായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ പഴയ തലമുറയില്‍പെട്ടവരില്‍ അപൂര്‍വം ചിലര്‍ ഇപ്പോഴും കുഞ്ഞുമാവിന്റടിയെ മറന്നിട്ടില്ല. ചുവട്ടിലൂടെ കാളവണ്ടികളും കുതിര വണ്ടികളും കടന്ന് പോയതിനും ജാല്‍സൂരിലേക്കുള്ള ആദ്യത്തെ ബസ് സര്‍വീസ് ആരംഭിച്ചതിനും തുടര്‍ന്നുണ്ടായ എല്ലാ വികസനങ്ങള്‍ക്കും മറ്റും സാക്ഷ്യം വഹിച്ച മുത്തശ്ശി മാവാണ് ഞായറാഴ്ച നിലംപൊത്തിയത്.
വാഹനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് തലച്ചുമടുമായി പോയിരുന്നവര്‍ അന്ന് കുഞ്ഞായിരുന്ന ഈ മാവിന്റെ ചുവട്ടില്‍ ചുമടിറക്കിവെച്ച് തണലില്‍ വിശ്രമിച്ചിരുന്നു. അവരാണ് മാവ് നിന്ന സ്ഥലത്തിന് സ്നേഹപൂര്‍വം കുഞ്ഞുമാവിന്റടിയെന്ന് പേര് വിളിച്ചത്. ഈ മാവില്‍ നിന്ന് വീണ പഴുത്ത മാങ്ങകള്‍ തിന്ന വഴിപോക്കരുടെ മനസില്‍ ഇപ്പോഴും മാവ് മരണമില്ലാത്ത ഓര്‍മയായി നിലനില്ക്കുന്നു.
കാസര്‍കോട് ഗവ കോളജ് കോംപൗണ്ടിനകത്ത് വിദ്യാര്‍ത്ഥികള്‍ നട്ട തേക്കിന് തൈകള്‍ വളര്‍ന്ന് കാടായപ്പോഴും അതിനിടയിലൂടെ നോക്കിയാല്‍ കുഞ്ഞുമാവ് തലയെടുപ്പോടെ നില്‍ക്കുന്നത് കാണാമായിരുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍ കുഞ്ഞുമാവ് എന്ന പേരില്‍ കുറച്ചു മാസം മുമ്പ് ഇന്‍ലന്റ് മാസികയിറക്കി മാവിനെ ആദരിച്ചു. കുഞ്ഞുമാവിന്റടിയില്‍ എന്ന പാരില്‍ ഒരു ഡോക്യുമെന്ററി ഫിലിമും കുട്ടികള്‍ നിര്‍മിച്ചിരുന്നു.
2007 ല്‍ പ്രൊഫ. എം.എ. റഹ്മാന് സ്റ്റാഫ് അഡൈ്വസറായി ഒരു മാഗസിന് പ്രസിദ്ധികരിച്ചപ്പോള്‍ അതിനിട്ട പേര് കുഞ്ഞുമാവിന്റടിയില്‍ തേക്കിന് കാടുകള്‍ പൂത്തപ്പോള്‍ എന്നായിരുന്നു. നാക് സംഘം ആദ്യമായി കോളജില്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ കുഞ്ഞുമാവിന്റടിയിലെ പാരിസ്ഥിതിക സ്വാധീനം അവരുടെ റിപോര്‍ട്ടില്‍ കുറിച്ചിടുകയും ചെയ്തു. കോളജില്‍ ഏറെക്കാലം പ്രിന്‍സിപ്പളായിരുന്ന പ്രൊഫ. ടി.സി മാധവപ്പണിക്കര്‍ക്കും പിന്നീട് പ്രിന്‍സിപ്പാളായിരുന്ന ഡോ. വി. ഗോപിനാഥനും കുഞ്ഞുമാവിന്റെ കഥകള്‍ പറയാന്‍ ഏറെയുണ്ട്.