മുട്ടാജെ ഫാമിലി സൗജന്യ മെഡിക്കല്‍ ഡെന്‍ന്റല്‍ ഹെല്‍ത്ത് ക്യാമ്പ് 12 ന്
May 11, 2013, 18:18 IST
കാസര്‍കോട്: പരേതനായ മുട്ടാജെ കുഞ്ഞാലിഹാജിയുടെ ഓര്‍മയ്ക്കായി കുടുംബാംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച മുത്താഞ്ഞി കുഞ്ഞാലി ഹാജി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത് ക്യാമ്പ് 12 ന് പൈവെളിഗെയില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മംഗലാപുരത്തെ എ.ജെ. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രമുഖ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുക്കും ക്യാമ്പ് നടക്കുക. രാവിലെ എട്ടുമണി മുതല്‍ രണ്ടുമണിവരെയാണ് പരിശോധനാ സമയം. രജിസ്‌ട്രേഷന്‍ രാവിലെ എട്ടുമണി മുതല്‍ 11 മണി വരെ.
ഡോ. കെ. കുഞ്ഞാലി (പ്രസിഡന്റ്), ഡോ. എന്‍. ഉമര്‍, ഹമീദ് കുഞ്ഞാലി മുട്ടാജെ (വൈസ് പ്രസിഡന്റ്മാര്‍), ഡോ. എ.എ. ഫാസില്‍, നഫീസ ഉമര്‍ (സെക്രട്ടറിമാര്‍), ഹമീദ് കുഞ്ഞാലി, കെ. പോക്കര്‍ കുഞ്ഞി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.