സീതാംഗോളിയില്‍ മാനസിക രോഗിയുടെ പരാക്രമം
May 13, 2013, 19:30 IST
സീതാംഗോളി: സീതാംഗോളിയില്‍ മാനസിക രോഗിയുടെ പരാക്രമം. ഇയാളുടെ പരാക്രമത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസും കാറിന്റേയും ബസിന്റേയും ചില്ലുകളും തകര്‍ന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്കാണ് സംഭവം. കാസര്‍കോട് സെയില്‍സ് ടാക്സ് കമ്മീഷണര്‍ സീതാംഗോളി ദര്‍ബത്തടുക്കയിലെ കൃഷ്ണദാസിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസും വീട്ടിലെ ജനല്‍ ഗ്ലാസും തകര്‍ത്തു. കൂടാതെ കട്ടത്തങ്ങാടിയിലെ ബാങ്ക് മാനേജരുടെ വീടിന്റെ ഗ്ലാസും തകര്‍ത്തിരുന്നു.
പിന്നീട് സീതാംഗോളി ടൗണിലെത്തിയ ഇയാള്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ ഹെഡ്ലൈറ്റും ഗ്ലാസുകളും കേടുവരുത്തി. സീതാംഗോളിയില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും കീറിക്കളഞ്ഞു. അക്രമത്തിനുശേഷം വൈദ്യുതി പോസ്റ്റില്‍ കയറാന്‍ ശ്രമിച്ച ഇയാളെ
നാട്ടുകാര്‍ പോസ്റ്റില്‍ കെട്ടിയിട്ട് ബദിയഡുക്ക പോലീസിലേല്പിക്കുകയായിരുന്നു.
Keywords: Mental Patient, Attack, Bus, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.