പ്രൊഫ. എം.എ. റഹ്മാന് ഹരിത അവാര്‍ഡ്
May 22, 2013, 17:37 IST
കാസര്‍കോട്: പ്രമുഖ ആക്ടിവിസ്റ്റും ഡോക്യൂമെന്ററി സംവിധായകനും എഴുത്തുകാരനുമായ പ്രൊഫ എം.എ. റഹ്മാന് കൊല്ലത്തെ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി സ്ഥാപക ചെയര്‍മാനായിരുന്ന പ്രൊഫ. ഗംഗാ പ്രസാദിന്റെ പേരിലുള്ള ഹരിത അവാര്‍ഡ്. കാസര്‍കോട് ഉദുമ സ്വദേശിയായ എം.എ റഹ്മാന് കേരളത്തിലെ വിവിധ കോളജുകളില്‍ മലയാളം അധ്യാപകനായിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതുകയും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ഇരകളുടെ അതിജീവന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്ത എം.എ റഹ്മാന് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ കുറിച്ച് എടുത്ത അര ജീവികള്‍ക്കൊരു സ്വര്‍ഗം എന്ന ഡോക്യൂമെന്ററി ശ്രദ്ധേയമാണ്. 5,001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡ് പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കൊല്ലത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
Keywords: Award, Documentary, Endosulfan, Teacher, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.