city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ പരാമര്‍ശം: ഗംഗാധരന്‍ നായരുടേത് അനുചിത നടപടി: സി.കെ. ശ്രീധരന്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യാന്‍ കൃഷി മന്ത്രി കെ.പി. മോഹനന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ പെരിയയില്‍ എന്‍ഡോസള്‍ഫാന്‍ മൂലം ആരും മരിച്ചിട്ടില്ലെന്ന് പ്രസംഗിക്കുകയും സഹായധനം ഏറ്റുവാങ്ങാനെത്തിയ രോഗം മൂലം മരിച്ച കുട്ടികളുടെ രക്ഷിതാക്കളെ ആപഹസിക്കുകയും ചെയ്ത കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും യു.ഡി.എഫ്. ജില്ലാ കണ്‍വീനറുമായ പി. ഗംഗാധരന്‍ നയാരുടെ നടപടി അത്യന്തം അനുചിതവും അനവസരത്തിലുള്ളതാണെന്നും ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയസമീപനങ്ങള്‍ക്ക് വിരുദ്ധമായി നിലപാട് സ്വീകരിച്ച ഗംഗാധരന്‍ നായര്‍ ഇക്കാര്യത്തില്‍ ഒരു പൊതു പ്രവര്‍ത്തകന്‍ സ്വീകരിക്കേണ്ട മാന്യമായ പരാമര്‍ശമല്ല നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഡി.സി.സി. നേതൃ യോഗത്തില്‍ ഇക്കാര്യം ചര്‍ച ചെയ്യുകയും ഗംഗാധരന്‍ നായരുടെ നടപടിയെ പാര്‍ട്ടി ഒറ്റക്കെട്ടായി അപലപിച്ചതായും അദ്ദേഹം അറിയിച്ചു. തന്റെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നും അടുത്ത സെല്‍ യോഗത്തിലും നിലപാട് ആവര്‍ത്തിക്കുമെന്നും ഗംഗാധരന്‍ നായര്‍ അറിയിച്ചിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെ ചെയ്താല്‍ അതിന്റെ ഫലം ഗംഗാധരന്‍ നായര്‍ അനുഭവിക്കുമെന്ന് സി.കെ. ശ്രീധരന്‍ അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി.

ഗംഗാധരന്‍ നായരുടെ പരാമര്‍ശത്തില്‍ എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കുണ്ടായ വിഷമത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നിര്‍വാജ്യം ഖേദിക്കുന്നുവെന്നും സി.കെ. ശ്രീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി ഉല്‍പെടെയുള്ളവരുമായി നടത്തിയ ചര്‍ചയുടെ അടിസ്ഥാനത്തില്‍ ബൃഹത്തായ പുനരധിവാസ പദ്ധതി നടപ്പിലാക്കി വരുമ്പോഴും കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ആത്മാര്‍ഥമായ സമീപനം സ്വീകരിക്കുമ്പോഴും പാര്‍ട്ടി നയത്തിന് വിരുദ്ധമായി ഒരു നേതാവിന്റെ ഭാഗത്തു നിന്നുമുണ്ടായ നിര്‍ഭാഗ്യകരമായ പരാമര്‍ശങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.കെ. ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഗംഗാധരന്‍ നായര്‍ക്ക് അബദ്ധം സംഭവിച്ചതായിരിക്കാമെന്നാണ് താന്‍ കരുതുന്നതെന്നും ചോദ്യങ്ങളോട് സി.കെ. പ്രതികരിച്ചു. ഗംഗാധരന്‍ നായര്‍ക്കെതിരെയുള്ള അന്വേഷണവും നടപടി സംബന്ധിച്ചുള്ള കാര്യങ്ങളും പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ് കൈക്കൊള്ളേണ്ടത്.

എന്‍ഡോസള്‍ഫാന്‍ പരാമര്‍ശം: ഗംഗാധരന്‍ നായരുടേത് അനുചിത നടപടി: സി.കെ. ശ്രീധരന്‍

Related News:
കോണ്‍ഗ്രസ് സമ്മേളനത്തിന്റെ 85-ാം വാഷികം പയ്യന്നൂരില്‍; ദീപശിഖ കാഞ്ഞങ്ങാട്ട് നിന്നും
Keywords:  Endosulfan, Minister K.P Mohan, Parents, Kasaragod, Kerala, P. Gangadaran  DCC, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia