എക്‌സറെ എടുക്കാനെത്തിയ ജില്ലാ കലക്ടര്‍ ജനറല്‍ ആശുപത്രിയിലെ ദുരവസ്ഥ കണ്ട് ഞെട്ടി
May 14, 2013, 12:43 IST
കാസര്‍കോട്: ഷട്ടില്‍ കളിക്കുന്നതിനിടയില്‍ കാലുളുക്കിയതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എക്‌സറെ എടുക്കാനെത്തിയ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ദുരവസ്ഥ കണ്ട് ഞെട്ടി. വെന്റിലേറ്റര്‍ പോലും ഇല്ലാത്ത എക്‌സറെ യൂണിറ്റില്‍ കൊടും ചൂടിലും ഒരു ഫാന്‍ പോലും ഉണ്ടായിരുന്നില്ല.
ഇരിക്കാന്‍ സ്റ്റൂളോ കസേരയോ ഒന്നും തന്നെ ഏര്‍പെടുത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് കലക്ടര്‍ ആശുപത്രി സൂപ്രണ്ട് ഡോ. നാരായണ നായിക്കിനെ വിളിച്ചു വരുത്തുകയും ആവശ്യത്തിന് സൗകര്യങ്ങള്‍ ഏര്‍പെടുത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച ഫാനും രണ്ട് സ്റ്റൂളും എത്തിച്ചു. എക്‌സറെ യൂണിറ്റിന്റെ ഉപകരണങ്ങള്‍ പഴകിയതാണെന്ന് സൂപ്രണ്ട് അറിയിച്ചതിനെ തുടര്‍ന്ന് അറ്റകുറ്റപണി നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു.
എക്‌സറെ യൂണിറ്റ് എയര്‍കണ്ടീഷനാക്കുന്ന കാര്യം അടുത്ത ആശുപത്രി വികസന സമിതി യോഗത്തില്‍ തീരുമാനിക്കുമെന്ന് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ കലക്ടര്‍ അറിയിച്ചു. അടിയന്തിരമായി വെന്റിലേറ്റര്‍ സൗകര്യവും ഏര്‍പെടുത്തും.
Keywords: General hospital, X-Ray, Unit, Visit, District collector, P.S.Mohammed Sageer, Shocked, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News