ശിഹാബ് തങ്ങളുടെ പേരമകനും കൂട്ടുകാരും സഞ്ചരിച്ച കാര്‍ തെക്കിലില്‍ കൊക്കയിലേക്ക് മറിഞ്ഞു
May 21, 2013, 16:35 IST
ചെര്‍ക്കള: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കൊച്ചു മകനും കൂട്ടുകാരും സഞ്ചരിച്ച ഇന്നോവ കാര്‍ തെക്കിലില്‍ 40 അടി ആഴത്തിലുളള കൊക്കയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 11 മണിക്ക് തെക്കിലിലെ പഴയ ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു അപകടം.
ശിഹാബ് തങ്ങളുടെ മകളുടെ മകന് ഉവൈസും മൂന്ന് കൂട്ടുകാരുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ രണ്ട് തവണ മലക്കം മറിഞ്ഞതിന് ശേഷം കൊക്കയിലേക്ക് വീഴുകയായിരുന്നു. മഴയായതിനാല്‍ റോഡിലൂടെ വെള്ളം ഒഴുകിയിരുന്നതിനാല്‍ കാര്‍ തെന്നി മറിയുകയായിരുന്നു.
മംഗലാപുരത്തെ കോളജില്‍ പഠിക്കുന്ന ഉവൈസും കൂട്ടുകാരും കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
Keywords: Accident, Car, Check-post, Rain, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.