മുസ്‌ലിം ലീഗ് ചെങ്കള, കുമ്പഡാജെ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരില്‍ നിന്നും രാജിവാങ്ങി
May 28, 2013, 12:00 IST
കാസര്‍കോട്: ചെങ്കള, കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരെ മുസ്‌ലിം ലീഗ് മാറ്റുന്നു. ഇരുവരും രാജിക്കത്ത് ജില്ല ജനറല്‍ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റും, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, കുമ്പഡാജെ പഞ്ചായത്ത് പ്രസിഡന്റ് എം. അബൂബക്കര്‍ എന്നിവരെയാണ് മാറ്റിയത്.
ചെങ്കളയില്‍ ഹജ്ജ് കമ്മിറ്റി അംഗവും നിലവിലെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ സി.ബി അബ്ദുല്ല ഹാജിയെ പുതിയ പ്രസിഡന്റാക്കും. കുമ്പഡാജെയില്‍ ഹസൈനാര്‍ ഗോസാഡയാകും പുതിയ പ്രസിഡന്റ്. നേരത്തെയുണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് രണ്ടര വര്‍ഷത്തിന് ശേഷം പ്രസിഡന്റുമാരെ മാറ്റിയതെന്നാണ് നേതൃത്വം പറയുന്നത്.
ചെങ്കള പഞ്ചായത്തില്‍ 22 അംഗ ഭരണ സമിതിയില്‍ മുസ്‌ലിം ലീഗിന് 18 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് ഒരു അംഗവും സിപിഎമ്മിന് മൂന്ന് അംഗങ്ങളുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്തിയത് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായതായി നേതൃത്വത്തിലെ ഒരു വിഭാഗം ആരോപിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ് കുഞ്ഞി ചായിന്റടിയുടെ രാജി ആവശ്യപ്പെടാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ചായിന്റടിക്ക് പകരക്കാരനായി സി.ബി അബ്ദുല്ല ഹാജിയെ കൊണ്ടു വരുന്നതില്‍ മറ്റൊരു വിഭാഗത്തിനും എതിര്‍പുണ്ട്. അതേ സമയം പ്രസിഡന്റ് പദത്തില്‍ ഇരിക്കുന്നതിന് ഉണ്ടാക്കിയ രണ്ടര വര്‍ഷത്തെ ധാരണ പ്രകാരമാണ് ജൂണ്‍ 30 ന് കാലാവധി തീരുന്നതോടെ ചായിന്റടിയോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്. 12 അംഗ കുമ്പഡാജെ പഞ്ചായത്ത് ഭരണ സമിതിയില്‍ മുസ്‌ലിം ലീഗിന് അഞ്ചും കോണ്‍ഗ്രസിന് രണ്ടും ബിജെപിക്ക് അഞ്ചും അംഗങ്ങളുണ്ട്.
പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്ഷേപം തന്നെയാണ് കുമ്പഡാജെ പഞ്ചായത്തില്‍ നിലവിലെ പ്രസിഡന്റ് എം. അബൂബക്കറിനും വിനയായത്. മുസ്‌ലിം ലീഗ് ഭരിക്കുന്ന മറ്റു ചില പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ക്കും അടുത്തു തന്നെ സ്ഥാനത്യാഗം ചെയ്യേണ്ടി വരുമെന്ന് അറിയുന്നു.
Keywords: President, Panchayath, Muslim-league, Congress, Chengala, Kumbadaje, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
![]() |
| Muhammed Kunhi Chayintady |
ചെങ്കള പഞ്ചായത്തില്‍ 22 അംഗ ഭരണ സമിതിയില്‍ മുസ്‌ലിം ലീഗിന് 18 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് ഒരു അംഗവും സിപിഎമ്മിന് മൂന്ന് അംഗങ്ങളുമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ വീഴ്ച വരുത്തിയത് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായതായി നേതൃത്വത്തിലെ ഒരു വിഭാഗം ആരോപിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ് കുഞ്ഞി ചായിന്റടിയുടെ രാജി ആവശ്യപ്പെടാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
![]() |
| M. Aboobacker |