city-gold-ad-for-blogger

SYS കുടിവെള്ള പദ്ധതി: സോണ്‍ തല ഉദ്ഘാടനം കുന്നുപാറയില്‍ നടന്നു

ദേളി: എസ്.വൈ.എസ് കുടിവെള്ള പദ്ധതിയുടെ സോണ്‍ തല ഉദ്ഘാടനം ദേളി കുന്നുപാറ സുന്നി സെന്ററില്‍ നടന്നു. 'വെള്ളം അമൂല്യമാണ്, കുടിക്കുക പാഴാക്കരുത്' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ആചരിച്ചുവരുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം കുന്നുപാറ സുന്നി സെന്ററില്‍ തുടങ്ങിയത്.
SYS കുടിവെള്ള പദ്ധതി: സോണ്‍ തല ഉദ്ഘാടനം കുന്നുപാറയില്‍ നടന്നു
കുടിവെള്ളപദ്ധതിയുടെ സോണ്‍ തല ഉദ്ഘാടനം ഹമീദ് മൗലവി ആലമ്പാടി നിര്‍വഹിക്കുന്നു.
ഉദ്ഘാടനം ദേളി കുന്നുപാറ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് കരിപ്പൊടിയുടെ അധ്യക്ഷതയില്‍ എസ്. വൈ. എസ് ജില്ലാ ഉപാധ്യക്ഷന്‍ ഹമീദ് മൗലവി ആലമ്പാടി നിര്‍വഹിച്ചു. ദേളി യുണിറ്റ് പ്രസിഡന്റ് മഹ്മൂദ് ജീലാനി ബാഖവി, മുന്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ് സൈനി, സോണ്‍ പ്രതിനിധികള്‍, ദേളി യുണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അമ്പതോളം കുടുംബങ്ങള്‍ക്ക് കുന്നുപാറ സുന്നി സെന്റെറില്‍ നിന്നും കുടിവെള്ളം ലഭ്യമാകും.

Keywords: SYS, Drinking water, Project, Deli, Kunnupara, Sunni center, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia