city-gold-ad-for-blogger

യുവതിയുടെ ആത്മഹത്യ; ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചു

കാസര്‍കോട്: യുവതിയുടെ ആത്മഹത്യയെ തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. ആദൂരിലെ കട്ടിപ്പാറയില്‍ ചിറ്റേയി-അപ്പുടു ദമ്പതികളുടെ മകള്‍ കെ. അനിത(36)യുടെ ആത്മഹത്യയെ തുടര്‍ന്നാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

ഭര്‍ത്താവ് ബാലകൃഷ്ണന്റെ പീഡനം മൂലമാണ് അനിത ആത്മഹത്യ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഭര്‍ത്താവിനെതിരെ നേരത്തെ ബന്ധുക്കള്‍ ആദൂര്‍ പോലീസിലും പരാതി നല്‍കിയിരുന്നു. ബാലകൃഷ്ണന്‍ ഇതുവരെയായി ആറു വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ബാലകൃഷ്ണനെതിരെ നല്‍കിയ പരാതി അന്വേഷിക്കാന്‍ പോലീസ് തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
യുവതിയുടെ ആത്മഹത്യ; ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചു

Keywords : Kasaragod, Family, Suicide, Oommen Chandy, Kerala, Letter, Police, Complaint, Husband, Balakrishnan, Anitha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia