ചെവിയറുത്ത പിതാവിനെ ആഴ്ചകള്‍ക്ക് മുമ്പും മക്കള്‍ ക്രൂരമായി മര്‍ദിച്ചു
Apr 12, 2013, 12:35 IST
കാസര്‍കോട്: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മക്കള്‍ ബ്ലേഡ് കൊണ്ട് ചെവിയറുത്ത പിതാവിനെ ആഴ്ചകള്‍ക്കു മുമ്പും ക്രൂരമായി മര്‍ദിച്ചു. ചെമ്മനാട് അണിഞ്ഞയിലെ മുത്തു നായരെ (72) യാണ് മക്കളായ രാജനും പ്രകാശനും ചേര്‍ന്ന് ചെവിയറുത്തത്.
കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുത്തു നായരെ ചികിത്സയ്ക്ക് ശേഷം പരവനടുക്കം വൃദ്ധസദനത്തിലാക്കിയിരിക്കുകയാണ്. മദ്യപിച്ചെത്തുന്ന രണ്ടു മക്കളും മുത്തു നായരെ മര്‍ദിക്കുന്നത് പതിവാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് മുത്തു നായരെ മര്‍ദിക്കുകയും ബ്ലേഡ് കൊണ്ട് ചെവിയറുക്കുയും ചെയ്തത്. മക്കള്‍ക്കെതിരെ ആദ്യം പരാതി നല്കാന് മുത്തു നായര്‍ സന്നദ്ധനായിരുന്നില്ല. പിന്നീട് പോലീസ് ഇടപെട്ടതോടെയാണ് അദ്ദേഹം വ്യാഴാഴ്ച പരാതി നല്‍കിയത്.
ആറു മക്കളുള്ള മുത്തു നായര്‍ക്കൊപ്പം ഇപ്പോള്‍ താമസിക്കുന്നത് ജയപ്രകാശും രാജനുമാണ്. മാതാവ് മൂത്ത മകനോടൊപ്പമാണ് താമസം. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ മക്കള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

Keywords: Attack, Father, Chemnad, Case, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.