city-gold-ad-for-blogger

മരിച്ചവരുടെ പട്ടികയില്‍ സിനാനെ ഉള്‍പെടുത്തി; ആദ്യഗഡുവായി ഒന്നര ലക്ഷം രുപ

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിച്ച് മരിച്ചവരുടെ ലിസ്റ്റില്‍ മുഹമ്മദ് സിനാന്റെ പേരും ഉള്‍പെടുത്തി നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുള്ള പ്രത്യേക കമ്മിറ്റി തീരുമാനിച്ചു. ഇത് അനുസരിച്ച് സിനാന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കുന്ന അഞ്ച് ലക്ഷത്തില്‍ ആദ്യ ഗഡുവായി ഒന്നര ലക്ഷം രുപ അനുവദിക്കാനും കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി യോഗം തീരുമാനിച്ചു.

പൂല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ അമ്പലത്തറയില്‍ സലാഹുദ്ദീന്റെ മകന്‍ ഒമ്പത് മാസം പ്രായമുള്ള മുഹമ്മദ് സിനാന്‍ ഹൈഡ്രോസെഫാലസ് രോഗം മൂലം ഏപ്രില്‍ ഏഴിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിച്ചവര്‍ക്ക് ഗവണ്‍മെന്റ് അവസാനമായി 2011 ഡിസംബറില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയതിന് ശേഷം ജനിച്ച കുട്ടിയായിരുന്നു സിനാന്‍. എന്നാല്‍ രോഗം ബാധിച്ചത് എന്‍ഡോസള്‍ഫാന്‍ മൂലമാണ് എന്ന നിഗമനത്തില്‍ കമ്മിറ്റി എത്തുകയും എണ്‍ഡോസള്‍ഫാന്‍ ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പെടുത്തുവാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രുപ നഷ്ട പരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം ഉണ്ടായിരുന്നു.

എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെ ലിസ്റ്റില്‍ ഇതുവരെ ഉള്‍പെടാത്തവരും എന്നാല്‍ പ്രഥമ ദൃഷ്ട്യാ എന്‍ഡോസള്‍ഫാന്‍ ബാധിതരെന്ന് കണ്ടെത്തിയ നാല് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും കമ്മിറ്റി തീരുമാനിച്ചു. ക്യാന്‍സര്‍, ഹൈഡ്രോസെഫാലസ്, പാദത്തിന്റെ അടിയില്‍ വ്രണം എന്നീ രോഗം ബാധിച്ചവരെയാണ് ഉള്‍പെടുത്തിയിട്ടുള്ളത്. കൂടാതെ എപ്രില്‍ 19ന് ജനിച്ച് അംഗവൈകല്യമുള്ള കുട്ടിക്ക്
മരിച്ചവരുടെ പട്ടികയില്‍ സിനാനെ ഉള്‍പെടുത്തി; ആദ്യഗഡുവായി ഒന്നര ലക്ഷം രുപ
Sinan
സൗജന്യ ചികിത്സ ലഭ്യമാക്കാനും തീരുമാനിച്ചു.

ജില്ലാ കളക്ടരുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എന്‍ഡോസള്‍ഫാന്‍ പുനഃരധിവാസ സെല്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.കെ. സൂധീര്‍ ബാബു, എന്‍.ആര്‍.എച്ച്.എം. ജില്ലാ പ്രോഗാം മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍, ഡെപ്യൂട്ടി ഡി.എം.ഒ. എം.സി.വിമല്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Endosulfan, Victims, Death, Child, Sinan, Included, Compensation, Allow, Collector, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia