ലീഗുകാര്‍ സീതി സാഹിബിനെ മാതൃകയാക്കി പ്രവര്‍ത്തിക്കണം: ചെര്‍ക്കളം
Apr 17, 2013, 14:01 IST
കാസര്‍കോട്: മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മുന്‍ സ്പീക്കര്‍ സീതി സാഹിബിനെ മാതൃകയാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്ന് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ സിറ്റി ടവറില്‍ സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല സാമ്പത്തിക ശേഷിയുള്ള ഉന്നത കുടുംബത്തില്‍ ജനിച്ച സീതി സാഹിബ് ലളിത ജീവിതമാണ് നയിച്ചത്. എം.എസ്.എഫിനും സ്വതന്ത്ര തൊഴിലാളി യൂണിയനും രൂപം നല്കിയ അദ്ദേഹം മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികക്ക് ആദ്യ വിത്ത് പാകാന്‍ മുന്നോട്ടുവന്നു. ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച സീതി സാഹിബിന് നിരവധി നേട്ടങ്ങള്‍ സമൂഹത്തിന് ഉണ്ടാക്കിക്കൊടുക്കാന്‍ സാധിച്ചിട്ടുണ്ട് - ചെര്‍ക്കളം പറഞ്ഞു.
കാസര്‍കോട് സാഹിത്യവേദി പ്രസിഡന്റ് റഹ്മാന് തായലങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് ഹമീദ് ബെദിര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം ബേര്‍ക്ക സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹ്മദലി, എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. അബ്ദുര്‍ റഹ്മാന്, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഇ. അബ്ദുല്ല, മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, വൈസ് പ്രസിഡന്റ് ഇ. അബൂബക്കര്‍ ഹാജി, യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡന്റ് മൊയ്തീന് കൊല്ലമ്പാടി, ബി.കെ. അബ്ദുസമദ്, ഹാഷിം കടവത്ത്, ബി.എം.എ. ഖാദര്‍, ഇ.ആര്. ഹമീദ് ആദൂര്‍, അഡ്വ. വി.എം. മുനീര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, മമ്മു ചാല, ഇ.അബ്ദുര്‍ റഹ്മാന്കുഞ്ഞു മാസ്റ്റര്‍, ബി.ടി. അബ്ദുല്ലക്കുഞ്ഞി, സുലൈമാന്‍ ചൗക്കി, ഖലീല്‍ സിലോണ്‍, റഫീഖ് കേളോട്ട്, ഹാരിസ് പട്ട്ള, നൗഷാദ് മീലാദ് സംബന്ധിച്ചു. ഹാഷിം അരിയില്‍ പ്രാര്‍ഥന നടത്തി.

Keywords: Muslim league, Seethi Sahib, Remembrance, Programme, Cherkalam Abdulla, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.