മംഗലാപുരത്ത് വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം: 2 യുവതികള്‍ അറസ്റ്റില്‍
Apr 18, 2013, 17:51 IST
മംഗലാപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. നാലു പെണ്‍കുട്ടികളെ മോചിപ്പിച്ചു. ഹാസന് ബേലൂര്‍ സ്വദേശി താര (40), ചിക്കമംഗ്ലുരു സ്വദേശിനി ദീപ (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മംഗലാപുരം പൊന്നാക്കട്ടയിലെ ഒരു വീട്ടില്‍വെച്ചാണ് അറസ്റ്റ്.
ഈയിടെ മൈസൂരിലെ അനാശാസ്യ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിലാണ് ഈ പെണ്‍കുട്ടി പെണ്‍വാണിഭ സംഘത്തെ കുറിച്ച് പോലീസിനോട് വെളിപ്പെടുത്തിയത്. താര എന്ന സ്ത്രീയാണ് തന്നെ അനാശാസ്യ കേന്ദ്രത്തിലേക്ക് അയച്ചതെന്നും തന്നെപ്പോലെ നാല് പെണ്‍കുട്ടികള്‍ മംഗലാപുരത്തെ പെണ്‍വാണിഭ കേന്ദ്രത്തിലുണ്ടെന്നും പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ സി.ഒ.ഡി. സംഘം മംഗലാപുരത്തെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് രണ്ട് സ്ത്രീകള്‍ കുടുങ്ങിയത്.
പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികള്‍ക്ക് സഹായവും പഠിപ്പിക്കാമെന്ന വാഗ്ദാനവും നല്‍കിയാണ് ഇവര്‍ കുട്ടികളെ അനാശാസ്യ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്നത്. ഇവരെ പിന്നീട് ആവശ്യക്കാര്‍ക്ക് കാഴ്ചവെയ്ക്കുകയാണ് പതിവ്. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളും പോലീസുകാരും വരെ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. ഉഡുപ്പി, മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും കുട്ടികളെ പറഞ്ഞുവിട്ടതായും പ്രധാന ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും പാര്‍പിച്ചതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
അറസ്റ്റിലായ താര സൂറത്ത്കല്ലില്‍ വനിതകളായ കൂലിത്തൊഴിലാളികളുടെ സംഘടനകളുടെ നേതാവായിരുന്നു. ഈ പദവി ദുരുപയോഗം ചെയ്താണ് അവര്‍ പെണ്‍കുട്ടികളെ അനാശാസ്യ കേന്ദ്രത്തില്‍ എത്തിച്ചതന്ന് പോലീസ് പറഞ്ഞു.
Keywords: Arrest, Women, House, Police-Raid, Girl, Childrens, Lodge, Investigation, Police, Mangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.