കേരളയാത്ര: മുസ്ലിംലീഗ് നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി
Apr 18, 2013, 20:04 IST
ഹൊസങ്കടി: കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മുസ്ലിം ലീഗ് നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി. യു.ഡി.എഫിന്റെ ഘടക കക്ഷികളില്‍പെട്ട മറ്റ്നേതാക്കളൊന്നും എത്താതിരുന്നപ്പോഴാണ് ലീഗിനെ പ്രതിനിധീകരിച്ച് നാല് നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചത്.
മഞ്ചേശ്വരം മണ്ഡലം എം.എല്‍.എയും ലീഗ് നേതാവുമായ പി.ബി. അബ്ദുര്‍ റസാഖ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല, മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സിഡ്ക്കോ ചെയര്‍മാനുമായ സി.ടി. അഹ്മദലി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും കരകൗശല കോര്പറേഷന് ചെയര്‍മാനുമായ എം.സി. ഖമറുദ്ദീന് എന്നിവരാണ് മുന്കൂട്ടിതന്നെയെത്തി പരിപാടിയില്‍ പങ്കെടുത്തത്.
കേരളയാത്രയുടെ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം യാത്രയ്ക്ക് അഭിവാദ്യം അര്പിക്കാന് ജില്ലാ മുസ്ലിം ലീഗ് നേതൃത്വം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Related News:
ജനകീയ പ്രശ്നങ്ങളില്‍ നിന്ന് സി.പി.എം. ഒളിച്ചോടുന്നു: ഉമ്മന്‍ ചാണ്ടി
കേരളയാത്രയ്ക്ക് ആന്റണിയുടെ സന്ദേശം
രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്ക് ഹൊസങ്കടിയില്‍ ഉജ്ജ്വല തുടക്കം
Keywords: Hosangadi, KPCC-president, Ramesh-Chennithala, Kasaragod, Cherkalam Abdulla, P.B. Abdul Razak, C.T Ahmmed Ali, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.