city-gold-ad-for-blogger

കൂള്‍ബാറില്‍ വെച്ച് യുവാവിനെ ഏഴംഗ സദാചാര പോലീസ് മര്‍ദിച്ചു; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: സദാചാര പോലീസ് ചമഞ്ഞെത്തിയ ഏഴംഗ സംഘം കൂള്‍ബാറില്‍ ഐസ്‌ക്രീം കഴിക്കുകയായിരുന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരത്തെ ഒരു കടയില്‍ സെയില്‍സ്മാനും തളങ്കര ബാങ്കോട്ടെ മുഹമ്മദ് കുഞ്ഞിയുടെ മകനുമായ അബ്ദുല്ല (34) യ്ക്കാണ് മര്‍ദനമേറ്റത്. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഡ്‌ലു ആര്‍.ഡി നഗര്‍ ഗംഗൈ റോഡിലെ പ്രിയേഷ് (20) ആണ് അറസ്റ്റിലായത്.

കൂള്‍ബാറില്‍ വെച്ച് യുവാവിനെ ഏഴംഗ സദാചാര പോലീസ് മര്‍ദിച്ചു; ഒരാള്‍ അറസ്റ്റില്‍
Priyesh
തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ കാസര്‍കോട് എം.ജി റോഡിലെ എല്‍.ഐ.സി ഓഫീസിനടുത്ത കൂള്‍ബാറില്‍ നിന്ന് ഐസ്‌ക്രീം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏഴംഗസംഘം അബ്ദുല്ലയെ ചാടിവീണ് മര്‍ദിച്ചത്. ഇദ്ദേഹത്തിന്റെ കൂടെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ട് വിദ്യാര്‍ത്ഥിനികളും ഉണ്ടായിരുന്നു. ബാങ്കോട്ടെ ഡിഫന്‍സ് ക്ലബിന്റെ സെക്രട്ടറി കൂടിയാണ് അബ്ദുല്ല. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനികള്‍ അവരുടെ പാഠ്യപദ്ധതി പ്രകാരമുള്ള എം.എസ്.ഡബ്ല്യു പ്രൊജക്ടിന്റെ ഭാഗമായി രക്തദാനം സംബന്ധിച്ചുള്ള പരിപാടികള്‍ നടത്തുന്നതുമായി സംസാരിക്കാന്‍ ക്ലബ് സെക്രട്ടറി എന്ന നിലയില്‍ അബ്ദുല്ലയെ ബന്ധപ്പെട്ടിരുന്നു.

ആ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നിച്ച് ജ്യൂസ് കഴിക്കാന്‍ വന്നതെന്നാണ് അബ്ദുല്ല പറയുന്നത്. ഇത് ശ്രദ്ധിച്ച സംഘം തന്നെ പിന്തുടര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നും അബ്ദുല്ല പറഞ്ഞു. സംഭവത്തില്‍ അറസ്റ്റിലായ പ്രിയേഷ് ഉള്‍പെടെ ഏഴു പേര്‍ക്കെതിരെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്.
കൂള്‍ബാറില്‍ വെച്ച് യുവാവിനെ ഏഴംഗ സദാചാര പോലീസ് മര്‍ദിച്ചു; ഒരാള്‍ അറസ്റ്റില്‍
Abdulla

അവരില്‍ നാലു പേരെ തിരിച്ചറിഞ്ഞതായും അവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറഞ്ഞു. അബ്ദുല്ലയ്ക്ക് കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റിട്ടുണ്ട്. പ്രിയേഷിനെ നാട്ടുകാര്‍ ഓടിച്ച് പിടിച്ച് പോലീസിന് കൈമാറുകയായിരുന്നു. സംഭവം നഗരത്തില്‍ പലതരം കിംവദന്തികള്‍ പരത്തുന്നതിന് ഇടയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ പോലീസ് ജാഗ്രത  പുലര്‍ത്തുകയും ചെയ്തിരുന്നു.

Keywords: Arrest, Police, Attack, Murder-Attempt, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia