മൊഗ്രാല്‍ പുത്തൂരിലെ വിദ്യാര്‍ഥികള്‍ക്ക് സാന്ത്വനവുമായി പഞ്ചായത്ത്
Apr 27, 2013, 16:22 IST
മൊഗ്രാല്‍ പുത്തൂര്‍: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സാന്ത്വനവുമായി ഗ്രാമപഞ്ചായത്ത്. 5,47,000 രൂപയുടെ ധനസഹായമാണ് നല്‍കിയത്. ഗ്രാമപഞ്ചായത്ത് വിഹിതമായി 3,37,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 2,10,000 രൂപയുമാണ് സഹായത്തിന് അനുവദിച്ചത്. ഇതുവരെ വൈദ്യുതി കണക്ഷന്‍ കിട്ടാത്ത വികലാംഗരുള്ള കുടുംബത്തിന് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നജ്മ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്കാണ് പഞ്ചായത്ത് ധനസഹായം നല്‍കിയത്. 3,200 രൂപ മുതല്‍ 6,000 രൂപ വരെയാണ് നല്‍കിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്തുമായി ബന്ധപ്പെടണം. വിവിധ സഹായ ഉപകരണങ്ങള്‍ ആവശ്യമുള്ള വികലാംഗര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അംഗന്‍വാടി അധ്യാപികര്‍ എന്നിവര്‍ മുഖേനയോ അപേക്ഷ നല്‍കണമെന്ന് നജ്മ പറഞ്ഞു. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സഹായ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വൈസ് പ്രസിഡന്റ് ഗഫൂര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്.എം. റഫീഖ് ഹാജി, സുഹ്‌റ കരീം, ആയിഷ ഷാന, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ രോഹിണി, പരമേശ്വരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുജീബ് കമ്പാര്‍, ഉമേശ് കടപ്പുറം, ഫൗസിയ മുഹമ്മദ്, ഉസ്മാന്‍ കല്ലങ്കൈ, മിസ്‌രിയ ഖാദര്‍, ശോഭന, സി. രാമകൃഷ്ണന്‍, മാഹിന്‍ കുന്നില്‍, കരീം ചൗക്കി, സലീം അക്കര, മൂസ ബാസിത്ത്, എ.ആര്‍. ആബിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Najuma Khader, Panchayath President, Mogral Puthur, Charity fund, Distribution, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നജ്മ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്കാണ് പഞ്ചായത്ത് ധനസഹായം നല്‍കിയത്. 3,200 രൂപ മുതല്‍ 6,000 രൂപ വരെയാണ് നല്‍കിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്തുമായി ബന്ധപ്പെടണം. വിവിധ സഹായ ഉപകരണങ്ങള്‍ ആവശ്യമുള്ള വികലാംഗര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അംഗന്‍വാടി അധ്യാപികര്‍ എന്നിവര്‍ മുഖേനയോ അപേക്ഷ നല്‍കണമെന്ന് നജ്മ പറഞ്ഞു. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സഹായ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
![]() |
| മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സഹായം പഞ്ചായത്ത് പ്രസിഡന്റ് നജ്മ ഖാദര്‍ വിതരണം ചെയ്യുന്നു. |