വിദ്യാര്‍ത്ഥിനിയെ മംഗലാപുരത്ത് പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
Apr 20, 2013, 18:44 IST
പയ്യന്നൂര്‍: പ്ലസ്വണ് വിദ്യാര്‍ത്ഥിനിയെ മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെടുകയും സ്നേഹം നടിച്ച് മംഗലാപുരത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.പഴയങ്ങാടി ഏഴോം വെടിപ്പില്ചാലിലെ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. ഈ കേസില്‍ ഇടുക്കി രാജാക്കാട് സ്വദേശി കരുവാംചൂട്ടില് ഹൗസില്‍ സുജിത്തിനെ(35) തളിപ്പറമ്പ് സി.ഐ, എ.വി.ജോണ്‍ അറസ്റ്റുചെയ്തു.
സി.ഐ.യുടെ നിര്‍ദേശത്തെ തുടര്‍ന്ന് പഴയങ്ങാടി എസ്.ഐ, എം. അനില്‍ ഇടുക്കിയിലെത്തി കഴിഞ്ഞദിവസം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ പഴയങ്ങാടി സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനകഥകള്‍ പുറത്തുവന്നത്.
ഒരു വര്‍ഷമായി പെണ്‍കുട്ടിയുമായി മൊബൈല്‍ഫോണിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച പ്രതി പെണ്‍കുട്ടിയെ കാസര്‍കോട് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കാസര്‍കോട്ടെത്തിയ പെണ്‍കുട്ടിയെ കാറില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോവുകയും ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം പെണ്‍കുട്ടിയെ ലോഡ്ജില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
പിന്നീട് ചെറുകുന്നിനടുത്തുവെച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്നു നടന്ന ചോദ്യംചെയ്യലിനിടയിലാണ് പീഡനവിവരം പുറത്തുവന്നത്. ഇതിനു മുമ്പും പെണ്‍കുട്ടി പീഡനത്തിനിരയായതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നും മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പിലാത്തറ, കൊവ്വപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്.
Keywords: Student, Rape, Mangalore, Payyannur, Police, Arrest, Girl, Kasaragod, Lodge, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Man arrested for molestation