city-gold-ad-for-blogger
Aster MIMS 10/10/2023

കാണാതായ സഹോദരിമാരെയും മകളെയും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി

ചെറുവത്തൂര്‍: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കാണാതായ സഹോദരിമാരെയും ഏഴുവയസുള്ള അവരുടെ   മകളെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃക്കരിപ്പൂര്‍ പേക്കടം പെരിയോത്തെ പി. നബീസയുടെ മക്കളായ താഹിറ(30), നസീമ(26), നസീമയുടെ മകള്‍ നാജിത(7) എന്നിവരെയാണ് മാര്‍ച്ച് 29  മുതല്‍ കാണാതായത്.

 ഇതു സംബന്ധിച്ച് നബീസ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചന്തേര പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. വീടുവിട്ടതിനുശേഷം ബന്ധുക്കളുമായി ഇവര്‍ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്.  നേരത്തെ വിളിച്ച ഫോണിന്റെ ടവര്‍ പരിശോധനയില്‍ നിന്നും ഇവര്‍ വടകരഭാഗങ്ങളില്‍ നിന്നുമാണ് വിളിച്ചിരുന്നതെന്ന് പോലീസ് മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ വടകര ഭാഗങ്ങളിലായാണ് പോലീസ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ബ്ലേഡ് ഇടപാടില്‍ കുടുങ്ങിയ ഇവര്‍ക്ക്  ഒരുപാട് സാമ്പത്തിക
ബുദ്ധിമുട്ടുകള്‍  നേരിടേണ്ടി വന്നിട്ടുണ്ട്. ഇതാണ് ഇവരെ നാടുവിടാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന എഴുത്തും ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.വിവിധ ആവശ്യങ്ങള്‍ക്കായി പലരില്‍ നിന്നും  എട്ടുലക്ഷത്തോളം രൂപയാണ് ഇവര്‍ പലിശക്ക് കടം വാങ്ങിയത്.

കാണാതായ സഹോദരിമാരെയും മകളെയും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിഒരു മാസം മുമ്പ് തൃക്കരിപ്പൂരില്‍ നിന്നും പോലീസ് അറസ്റ്റുചെയ്ത  ബ്ലേഡുകാരനില്‍ നിന്നും ഇവര്‍ 2.75 ലക്ഷം രൂപ കടംവാങ്ങിയതായി തെളിഞ്ഞിട്ടുണ്ട്.ബ്ലേഡുകാരനില്‍ നിന്നും പിടിച്ചെടുത്ത ചെക്ക് ലീഫുകളില്‍ കാണാതായ സഹോദരിമാരില്‍ ഒരാളുടെ ചെക്ക്‌ലീഫ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് ഇക്കാര്യം വ്യക്തമായത്.

ബ്ലേഡുകാരനെ പോലീസ് അറസ്റ്റുചെയ്തതോടെ പണം കടം വാങ്ങിയവരോട് പണം തിരിച്ചു വാങ്ങാനായി ബ്ലേഡ് മാഫിയാ സംഘങ്ങള്‍ ക്രൂരമായ സമീപനം നടത്തുന്നതില്‍ പേടിച്ചാണ് സഹോദരിമാര്‍ മകളെയും കൊണ്ട് നാടുവിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്.

Keywords:  Cheruvathur, Blade mafia, Missing, Sisters, Police, Arrest, Chandera, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL