ഓട്ടോയില്‍ കടത്തുകയായിരുന്ന ഏഴര ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി
Apr 23, 2013, 21:35 IST
കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന ഏഴര ലക്ഷം രൂപയുടെ കുഴല്‍ പണം ബദിയഡുക്ക പോലീസും എക്സൈസും ചേര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ പിടികൂടി. ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള ഷിറിയയിലെ ഇബ്രാഹിമിനെ (45) യാണ് അറസ്റ്റ് ചെയ്തത്.
ബദിയഡുക്ക എസ്.ഐ. എം. ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള പോലീസും എക്സൈസും ബദിയഡുക്കയില്‍ വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് പള്ളത്തടുക്കയില്‍ വെച്ച് കെ.എല്‍. 14 ജി. 8821 നമ്പര്‍ ഓട്ടോ പോലീസിനെ കണ്ട് വെട്ടിച്ച് പോകാന്‍ ശ്രമിച്ചത്. സംശയം തോന്നിയ ഓട്ടോ പോലീസ് പിടികൂടുകയും പരിശോധന നടത്തിയപ്പോള്‍ ഡ്രൈവറുടെ സീറ്റിന് സമീപം പ്ലാസ്റ്റിക് സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന കുഴല്‍ പണം പിടികൂടുകയായിരുന്നു.
ബദിയഡുക്ക ഭാഗത്ത് വിതരണം ചെയ്യാന്‍ കൊണ്ടു വന്നതാണ് ഇതെന്നാണ് ഇബ്രാഹിം പോലീസിന് മൊഴി നല്‍കിയത്. നിരവധി വീടുകളില്‍ പണം നല്‍കിയതായും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇബ്രാഹിമിനെ വിശദമായി ചോദ്യം ചെയ്ത ശേഷം എന്‍ഫോസ്മെന്റ് അധികൃതര്‍ക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.
Keywords: Seized, Badiyadukka, Police, Arrest, Rupee, Police-Raid, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.