city-gold-ad-for-blogger
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 03.04.2013

കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു

കുടുംബശ്രീ നടപ്പാക്കുന്ന ദേശീയ ഉപജീവന മിഷന്റെ ഉപപദ്ധതിയായ മഹിളാ കിസാന്‍ സശാകതീകരണ്‍ പദ്ധതിയില്‍ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ബ്ലോക്ക് ലെവല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്ന തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൃഷി, അനുബന്ധ മേഖലകളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് വിജയിച്ച 18നും30നും മദ്ധ്യേ പ്രായമുളള യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും കുടുംബശ്രിയുടെ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഇതു സംബന്ധിച്ച മറ്റു വിവരങ്ങളും അപേക്ഷ ഫോമും കുടുംബശ്രീ വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.kudumbashree.org അപേക്ഷക ജില്ലാമിഷന്‍ ഓഫീസുകളില്‍ ഏപ്രില്‍ 15നകം ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ 04994-256111 ഫോണില്‍ ലഭിക്കും.


ആട്ഗ്രാമം പദ്ധതി സബ്‌സിഡിയും ബഡ്‌സ് സ്‌ക്കൂള്‍ സഹായവും മന്ത്രി വിതരണം ചെയ്യും

കുടുംബശ്രീയുടെ കീഴില്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലും പിലിക്കോട് ഗ്രാമപഞ്ചായത്തിലും നടപ്പിലാക്കുന്ന ആട് ഗ്രാമം പദ്ധതികള്‍ക്കുളള 21 ലക്ഷം രൂപയുടെ സബ്‌സിഡി ഏപ്രില്‍ അഞ്ചിന് രാവിലെ
സര്‍ക്കാര്‍ അറിയിപ്പുകള്‍ 03.04.2013
11.30 മണിക്ക് ചെങ്കള പഞ്ചായത്ത് സി.എച്ച്.മുഹമ്മദ്‌കോയ കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ വിതരണം ചെയ്യും. പുല്ലൂര്‍-പെരിയ എണ്‍മകജെ ബഡ്‌സ് സ്‌ക്കൂളുകളില്‍ തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് 9.35 ലക്ഷം വീതം മൊത്തം 18.70 ലക്ഷം രൂപയും ചടങ്ങില്‍ വിതരണം ചെയ്യുന്നതാണ്.

ജില്ലയില്‍ ആട്ഗ്രാമം പദ്ധതി വെസ്റ്റ് എളേരി, പിലിക്കോട് ഗ്രാമപഞ്ചായത്തുകളില്‍ 41 ഗ്രൂപ്പുകളില്‍ 205 പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക. പദ്ധതി ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും നഗരസഭകളിലും ഉടനെ നടപ്പിലാക്കുമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക അറിയിച്ചു.

കുടംബശ്രീ കശുവണ്ടി സംഭരണം ആരംഭിച്ചു

കുടുംബശ്രീ ജില്ലാമിഷന്റെ സഹായത്തോടെ ചട്ടംചാല്‍ വ്യവസായ കേന്ദ്രത്തില്‍ സഫലം കശുവണ്ടി സംസ്‌ക്കരണ സൊസൈറ്റിയുടെ കീഴില്‍ എന്‍മകജെ, കാറഡുക്ക, കുറ്റിക്കോല്‍, ബേഡഡുക്ക, ചെമ്മനാട് പളളിക്കര, അജാനൂര്‍, കോടോംബേളൂര്‍, കളളാര്‍, പനത്തടി, പിലിക്കോട്, പുല്ലൂര്‍-പെരിയ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സംസ്‌ക്കരണ യൂണിറ്റുകള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് കശുവണ്ടി സംഭരിക്കുമെന്ന് ജില്ലാമിഷന്‍ കോഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക അറിയിച്ചു. കശുവണ്ടി സംഭരണത്തിനാവശ്യമായ തുക യൂണിറ്റുകള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ അനുവദിച്ചിട്ടുണ്ട്.

ഒന്നാം വിളയ്ക്കുളള നെല്‍വിത്തുകള്‍

ഒന്നാം വിള സമയത്ത് ഉപ്പുരസമുളള കൈപ്പാട് നെല്‍പ്പാടങ്ങളിലും ഉപ്പില്ലാത്ത സാധാരണ നെല്‍പ്പാടങ്ങളിലും ഒരുപോലെ അനുയോജ്യമായ ഏഴോം1,ഏഴോം2 എന്നീ നെല്ലിനങ്ങളുടെ വിത്തുകള്‍ കിലോഗ്രാമിന് 37 രൂപാ നിരക്കില്‍ പടന്നക്കാട് കാര്‍ഷിക കോളേജില്‍ വില്‍പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുളള കര്‍ഷകര്‍ ഫാം ഓഫീസുമായി ബന്ധപ്പെടണം. ഇവയ്ക്ക് പുറമെ നെല്‍ക്കതിര്‍ കൊണ്ട് ഉണ്ടാക്കിയ ആയികതിര്‍ 300 രൂപാ നിരക്കിലും, കൈപ്പാട് നെല്‍കൃഷിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സംസ്ഥാന അവാര്‍ഡ് നേടിയ കായല്‍കണ്ടം ഡോക്യുമെന്ററി 100 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഫോണ്‍-0467-2282737.

ഐ. ടി. ഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ നീലേശ്വരം,ചെറുവത്തൂര്‍, ബേള എന്നിവ ഉള്‍പ്പെട്ട ഉത്തരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 23 ഐടിഐകളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടറുടെ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ബി.എയാണ് യോഗ്യത. ഒരു മാസത്തേക്കാണ് നിയമനം. പ്രതിമാസം 10000 രൂപ വേതനം നല്‍കുന്നതാണ്. താല്‍പര്യമുളളവര്‍ കൂടിക്കാഴ്ചയ്ക്കായി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ 11ന് രാവിലെ 11മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഉത്തരമേഖലാ ട്രെയിനിംഗ് ഇന്‍സ്‌പെക്ടറാഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍-0495-2371451.

വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട് 110 കെ.വി സബ് സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഏപ്രില്‍ നാലിന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ ഈ സബ് സ്റ്റേഷനുകളില്‍ നിന്നുളള 11 കെ.വി ഫീഡറുകളില്‍ വൈദ്യുതി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് സ്റ്റേഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

വിജ്ഞാന്‍ ജ്യോതി പദ്ധതി-ഇവാല്യുവേഷന്‍ ആരംഭിച്ചു

ജില്ലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ വിജ്ഞാന്‍ ജ്യോതിയുടെ സംസ്ഥാനതല ഇവാല്യുവേഷന്‍ ആരംഭിച്ചു. സ്റ്റേററ് റിസോഴ്‌സ് സെന്ററാണ് ഇവാല്യുവേഷന്‍ നടത്തുന്നത്. ഇവാല്യുവേഷന്‍ പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിച്ചാല്‍ ഇന്ത്യയിലെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിക്കുന്ന രണ്ടാമത്തെ ജില്ലയായി കാസര്‍കോട് മാറും. സ്റ്റേററ് റിസോഴ്‌സ് സെന്ററിലെ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.ടി.സുന്ദരേശ്വരന്‍ നായര്‍, എസ്.ഹരീഷ്, ആര്‍.ജയശ്രീ, ഇ.ബി.ബൈജു തുടങ്ങിയവരാണ് ഇവാല്യുവേഷന്‍ ടീമിലുള്ളത്. ഇവാല്യുവേഷന്‍ നാലിന് സമാപിക്കും. സമ്പൂര്‍ണ നാലാം തരം തുല്യതാ പ്രഖ്യാപനത്തിന് ശേഷം സമ്പൂര്‍ണ എട്ടാംതരം തുല്യതാ പദ്ധതി ഏറെറടുക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ നാലിന് രാവിലെ 10.30 ന് ഇവാല്യുവേഷനുമായി ബന്ധപ്പെട്ട് വിജ്ഞാന്‍ ജ്യോതി പ്രവര്‍ത്തകരുടേയും 11.30 ന് ജനപ്രതിനിധികളുടേയും പ്രത്യേക യോഗം കലക്‌ട്രേററ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

രേഖകള്‍ ഹാജരാക്കണം

കാറഡുക്ക ഗ്രാമപഞ്ചായത്തില്‍ നിന്ന് വിവിധ ക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ മൂന്ന് ദിവസത്തിനകം പഞ്ചായത്താഫീസില്‍ ഹാജരാക്കണം. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നേരിട്ട് ഹാജരാകാന്‍ കഴിയാത്തവരും അവശത അനുഭവിക്കുന്നവരും വിഭിന്നശേഷിയുളളവരുമായ ഗുണഭോക്താക്കള്‍ ആ വിവരം രേഖാമൂലം പഞ്ചായത്തിനെ അറിയിക്കണം. ഏപ്രില്‍ മുതലുളള പെന്‍ഷന്‍വിതരണം അക്കൗണ്ട് മുഖേന ആയതിനാല്‍ സമയപരിധി പാലിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

മത്സ്യകര്‍ഷക സംഗമം ആറിന്

ജില്ലാ ഫിഷറീസ് വകുപ്പ് മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആറിന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ മത്സ്യകര്‍ഷക സംഗമവും പരിശീലനപരിപാടിയും സംഘടിപ്പിക്കുന്നു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ മുഖ്യാതിഥിയായിരിക്കും.

ജില്ലയില്‍ 1,04,064 കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കി വരുന്ന സമഗ്രാരോഗ്യഇന്‍ഷൂറന്‍സ് പദ്ധതിയില്‍ (ആര്‍.എസ്.ബി.വൈ-ചിസ്)രജിസ്റ്റര്‍ചെയ്തകുടുംബങ്ങള്‍ ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റണമെന്ന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ ജില്ലയിലെ വിവിധ അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്ത 1,04,064 കുടുംബങ്ങള്‍ക്കാണ് കാര്‍ഡുകള്‍ നല്‍കുന്നത്.നിര്‍ദ്ദിഷ്ട പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ കുടുംബാംഗങ്ങളോടൊപ്പം ഹാജരായി ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റേണ്ടതാണ്.

അക്ഷയകേന്ദ്രങ്ങളില്‍ നിന്നും രജിസ്റ്റ്രേഷന്‍ സമയത്ത് ലഭിച്ച സ്ലിപ്പ് കുടുംബശ്രീ മൂഖാന്തിരംവിതരണം ചെയ്യുന്ന സ്ലിപ്പ് എന്നിവയിലേതെങ്കിലുമായി നിര്‍ദിഷ്ട തീയ്യതികളില്‍ഫോട്ടോ എടുക്കല്‍ കേന്ദ്രങ്ങളില്‍ ഹാജരാക്കണം. ഒരു കുടുംബത്തിലെ പരമാവധി അഞ്ചു പേര്‍ക്കു മാത്രമാണ് കാര്‍ഡിലുള്‍പ്പെടാന്‍ സാധിക്കുന്നത്. ഫോട്ടോ എടുക്കല്‍ കേന്ദ്രങ്ങളില്‍ 30രൂപയാണ് ഫീയായി നല്‍കേണ്ടത്. നിലവില്‍ ആര്‍ എസ് ബി വൈ പദ്ധതിയില്‍ അംഗത്വമുള്ള എപി.എല്‍ കാര്‍ഡ്ഉടമകള്‍ക്ക് അതു പുതുക്കി നല്‍കുന്നതിനായി ജില്ലാ തലത്തില്‍ എന്റോള്‍മെന്റ് കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെട്ട കേന്ദ്രത്തില്‍ കുടുംബത്തോടൊപ്പം ഹാജരായി കുടുംബ ഫോട്ടോ എടുത്ത് പുതിയ കാര്‍ഡ് കൈപ്പറ്റാവുന്നതാണ്. 594 രൂപയാണ് ഇത്തരത്തില്‍ കാര്‍ഡ്‌കൈപ്പറ്റുന്നതിനായി പ്രീമിയം തുകയായി കേന്ദ്രങ്ങളില്‍ ഇവര്‍ ഒടുക്കേണ്ടത്.

്ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിലവില്‍ രജിസ്റ്റ്രേഷന്‍ നടത്തുകയും, എന്നാല്‍ ചികിത്സാര്‍ഥം ഇപ്പോള്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി ഉള്‍പ്പെടുന്നതുമായ കുടുംബങ്ങള്‍ക്ക് അടിയന്തിരമായി ഫോട്ടോയെടുത്ത സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാക്കും. ഇവര്‍ക്ക് കാര്‍ഡ് ലഭ്യമാക്കാനും ചികിത്സ മുടക്കം കൂടാതെ തുടരുന്നതിനും ജില്ലയിലെ പ്രമുഖ ആസ്പത്രികളില്‍ ഫോട്ടോ എടുക്കല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും, കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഫോട്ടോ എടുക്കല്‍ സൗകര്യങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു വിവിധ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തുന്ന തരത്തില്‍ സാങ്കേതികമായി വിപുലീകരിച്ച 64 കെ ബി കാര്‍ഡാണ് ഇത്തവണ വിതരണം ചെയ്യുന്നത്.

കാര്‍ഡ് ലഭിക്കുന്ന കുടുംബത്തിന് സര്‍ക്കാര്‍, സ്വകാര്യ, സഹകരണ ആശുപത്രികള്‍ മുഖേന 30,000 രൂപയുടെ ചികിത്സാ സഹായം ഓരോ വര്‍ഷവും ലഭിക്കുന്നതാണ്. കൂടാതെ, ഗുരുതരമായ രോഗങ്ങള്‍ക്ക് 70,000 രൂപയുടെ ചിസ്പ്ലസ് അധിക ചികിത്സാ സഹായവും നല്‍കുന്നു. ഇതിനു പുറമേ കുടുംബനാഥനോ നാഥയ്‌ക്കോ സംഭവിക്കുന്ന അപകടമരണത്തിനും, ഗുരുതരമായ പൊള്ളലിനും, 2 ലക്ഷം രൂപ ധനസഹായവും നല്‍കി വരുന്നുണ്ട്. ഇതോടൊപ്പം ഈ വര്‍ഷം മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് അംഗത്വം ഉള്ള 100 വ്യക്തികള്‍ക്ക് വൃക്കമാറ്റിവെയ്ക്കല്‍ ആവശ്യത്തിനായി രണ്ട് ലക്ഷം രൂപ വരെ നല്‍കുന്ന പുതിയ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫോട്ടോ എടുക്കല്‍ സംബന്ധമായ വിവരങ്ങള്‍ക്ക് അതത്ഞ്ചായത്ത് മുനിസിപ്പല്‍ കുടുംബശ്രീ പ്രവര്‍ത്തകരുമായി ബന്ധപ്പെടാവുന്നതാണ്. പദ്ധതിസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 200 2530 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ജോലിപരിശീലനം ഏപ്രില്‍ 15നു ആരംഭിക്കും

അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്‌സ് ആകാന്‍ കാമ്പസ് ഇന്റര്‍വ്യൂവില്‍ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കുളള ട്രെയിനിംഗ് ഏപ്രില്‍ 15ന് ആരംഭിക്കും. കേരളത്തിലെ 190 കോളേജുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തിലധികം അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് ട്രെയിനിംഗില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ 47 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും 45 ഐഎച്ച്ആര്‍ഡി കോളേജുകളിലും ഏപ്രില്‍ 15 മുതല്‍ ജുലായ് 31വരെ പല ബാച്ചുകളിലായി ക്ലാസ്സുകള്‍ നടക്കും. ഇരുപത്തി ഒന്ന് ദിവസത്തെ താമസിച്ചുളള പഠനമാണ് ഒരുക്കിയത്. ഒരു ബാച്ചില്‍ 30 കുട്ടികളാണ് ഉണ്ടാവുക. ഏപ്രില്‍ അഞ്ച് മുതല്‍ 15വരെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക്
http://tss.ssdp.kerala.gov.in/asap/security/login.jsp എന്ന വെബ്‌സൈറ്റില്‍ നിന്ന് ഏറ്റവും അനുയോജ്യമായ സ്ഥാപനവും ട്രെയിനിംഗ് തീയതിയും തിരഞ്ഞെടുക്കാം. കേരളത്തിലെ ഏതു സ്ഥാപനത്തിലും ട്രെയിനിംഗ് സ്വീകരിക്കാന്‍ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എളേരിത്തട്ട് ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ ട്രെയിനിംഗിനായി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പ്രോഗ്രാം മാനേജര്‍ ജയ്‌സണ്‍ ജയിംസുമായി ബന്ധപ്പെടാം. ഫോണ്‍-9497884956. Email: jzisonkainikkara@gmail.com.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL