'എന്‍ഡോസള്‍ഫാന്‍ സമരം വിജയിപ്പിച്ചത് ജനങ്ങള്‍'
Apr 2, 2013, 20:38 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പിഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് ഒരുമാസക്കാലം നടത്തിയ നിരാഹാര സമരവും, സമരം അവസാനിപ്പിക്കാന്‍ ഇടയായ സാഹചര്യവും സര്‍ക്കാര്‍ നല്കിയ ഉറപ്പും സംബന്ധിച്ച് വിലയിരുത്താന്‍ കാസര്‍കോട്ട് സമരം വിജയിപ്പിച്ചവരുടെ യോഗം ചേര്‍ന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍്ഡ് കോ-ഓപറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന യോഗത്തില്‍ ഡോ. അംബികാസുതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു.
അന്വേഷി പ്രസിഡണ്ട് കെ. അജിത, കാസര്‍കോട്ട് നിരാഹാരമനുഷ്ഠിച്ചവരായ ഡോ. ഡി. സുരേന്ദ്രനാഥ്, ഗ്രോവാസു, മൊയിന്ബാപ്പു, സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞികൃഷ്ണന്, സുബ്രഹ്മണ്യന്, എം. സുല്‍ഫത്ത്, നാരായണന് പേരിയ, വിജയന് കരിവെള്ളൂര്‍, റഹീം, അബ്ദുല്‍ ലത്വീഫ്, സി.എം.എ. ജലീല്‍, സുബൈര്‍ പടുപ്പ്, ടി.സി. മാധവപണിക്കര്‍, പി. മുരളീധരന്, കെ.എച്ച്. മുഹമ്മദ്, സിദ്ദീഖ്, റഹീദ് മൊഗ്രാല്‍, വിനോദ് കുമാര്‍, ഭാസ്കരന് മടിക്കൈ, അഷ്റഫ്, കൃഷ്ണന് അറുകര, മേരി, വിനോദ് പയ്യന്നൂര്‍, സുഭാഷ് ചീമേനി, ടി. ശോഭന തുടങ്ങിയവര്‍ ചര്‍ചയില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ ഉറപ്പുനല്‍കിയ കാര്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാന്‍ ജില്ലാതല ജനകീയ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കണ്വെന്ഷന് 19 ന് രാവിലെ 11 മണിക്ക് കാസര്‍കോട് നടക്കും. പ്രശസ്ത കവിയത്രി സുഗതകുമാരി കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും.
എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിക്ക് ഓഫീസ് തുറക്കാനും യോഗത്തില്‍ ധാരണയായി. അര്‍ഹരായ മുഴുവന്‍ പീഢിതര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്താനും യോഗം തീരുമാനിച്ചു. സമരത്തിന്റെ വിജയം കാസര്‍കോട്ടെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും മാധ്യമങ്ങളും സംഘടനകളും അതിന് മതിയായ പിന്തുണ നല്‍കിയെന്നും ചര്‍ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഉത്തരവാദിയായ പ്ലാന്റേഷന് കോര്‍പറേഷനില്‍ നിന്ന് അര്‍ഹിക്കുന്ന നഷ്ടപരിഹാരം ഈടാക്കാന്‍ കഴിയണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ വിജയത്തിന് വഴിവെച്ചത് പോലെയുള്ള ജനകീയ കൂട്ടായ്മകള്‍ മേലിലും നാടിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഉണ്ടാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
Related News:
എന്‍ഡോസള്‍ഫാന്‍ നിരാഹാര സമരം നിര്‍ത്തി; വാക്കുപാലിച്ചില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭം
എന്‍ഡോസള്‍ഫാന്‍: ജനസമുദ്രം അലയടിച്ചു; പ്രതിഷേധം സുനാമിത്തിരയായി

Keywords : Kasaragod, Endosulfan, Strike, Kerala, Win, Endosulfan Peeditha Janakeeya Munnani, Meeting, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.