city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: സര്‍ക്കാറിന്റെ ഉറപ്പുകള്‍ ഉത്തരവുകളായി

കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്‍പത് പുതിയ ഉത്തരവുകള്‍ പുറത്തിറക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 25ന് മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സമരസമിതി അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവുകള്‍.

ദുരിതബാധിതര്‍ക്ക് അനുവദിച്ചിട്ടുളള പെന്‍ഷന്‍ അടക്കമുളള സഹായങ്ങള്‍ അഞ്ചുവര്‍ഷത്തിനുശേഷവും തുടരാന്‍ ഉത്തരവായി. 2012 ജനുവരി 12ന് പുറത്തിറക്കിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചുവര്‍ഷം കഴിഞ്ഞ് ധനസഹായം തുടരില്ലെന്ന ഉത്തരവ് റദ്ദാക്കുന്നതായും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ദുരിതബാധിത പട്ടികയില്‍ 1318 പേര്‍കൂടി

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2011 ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍ കണ്ടെത്തിയ 1318 ദുരിതബാധിതര്‍കൂടി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഉത്തരവായി. സൗജന്യ ചികിത്സ, സൗജന്യ റേഷന്‍, ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ബിപിഎല്‍ കാര്‍ഡ്, സാമൂഹ്യ സുരക്ഷാ മിഷന്റെ ആശ്വാസകിരണം പദ്ധതി പ്രകാരം പൂര്‍ണമായി കിടപ്പിലായവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരേയും പരിചരിക്കുന്ന ഒരാള്‍ക്ക് പെന്‍ഷന്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ എന്നീ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു.

കാന്‍സര്‍ രോഗികള്‍ക്ക് മൂന്നു ലക്ഷം നഷ്ടപരിഹാരം

ദുരിതബാധിതരായി കിടപ്പിലായ രോഗികള്‍ക്ക് അഞ്ചു ലക്ഷം രൂപാ വീതവും മറ്റു രോഗികള്‍ക്ക് മൂന്നു ലക്ഷം രൂപാ വീതവും എന്‍ഡോസള്‍ഫാന്‍മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപാ വീതവും എന്‍ഡോസള്‍ഫാന്‍ തളിച്ചു തുടങ്ങിയതിനു ശേഷം ജനിച്ച ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപാ വീതവും നഷ്ടപരിഹാരം നല്‍കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ശുപാര്‍ശയിലുള്‍പ്പെടാത്ത കാന്‍സര്‍ രോഗികള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവായി.

നേരത്തേ നിലവിലുണ്ടായിരുന്ന പട്ടികയിലും 2011 ഓഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിലും കണ്ടെത്തിയ കാന്‍സര്‍ രോഗികള്‍ക്കും കൂടി മൂന്നു ലക്ഷം രൂപാ വീതം ഗഡുക്കളായി നഷ്ടപരിഹാരം നല്‍കും. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകളില്‍ ശാരീരിക വൈകല്യമുളള രോഗികള്‍ക്ക് കൊടുക്കുന്ന മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്ന മാതൃകയിലാണിത്.

ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ വിദഗ്ധ മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ 1318 പേരില്‍ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മൂന്നു വിഭാഗങ്ങളില്‍പ്പെട്ട പൂര്‍ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും അഞ്ച് ലക്ഷം രൂപയും മറ്റു വൈകല്യമുളളവര്‍ക്ക് മൂന്നു ലക്ഷം രൂപയും നല്‍കുവാന്‍ സര്‍ക്കാര്‍ ഉത്തരവായി.

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഇതിനകം ഉള്‍പ്പെട്ടിട്ടില്ലാത്തവരും എന്നാല്‍ പ്രഥമ ദൃഷ്ട്യാ ദുരിതബാധിതരെന്ന് കണ്ടെത്തിയിട്ടുളള രോഗികളില്‍ അടിയന്തിര ചികിത്സ ആവശ്യമുളളവരുമായ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ അനുവദിക്കുന്നതിനുളള കമ്മിറ്റി രൂപീകരിച്ചു. കാസര്‍കോട് ജില്ലാകളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍(സ്‌പെഷല്‍സെല്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ വികിടിംസ്) ജില്ലാ മെഡിക്കല്‍ ഓഫീസര്‍,എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാംമാനേജര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി.

കടബാധ്യതകള്‍ക്ക് ആറ് മാസത്തേക്ക് മോറട്ടോറിയം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ക്ക് ആറ് മാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. കടം എഴുതിതളളുന്ന വിഷയം പഠിക്കുന്നതിന് കാസര്‍കോട് ജില്ലാകളക്ടര്‍, ലീഡ് ബാങ്ക് മാനേജര്‍, ജില്ലാ സഹകരണബാങ്ക് ജോയിന്റ് രജിസ്ട്രാര്‍, ഡെപ്യൂട്ടികളക്ടര്‍(എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പുനരധിവാസ സെല്‍)എന്നിവര്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി. ഈ കമ്മിറ്റി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും.

രോഗികളുടെ അര്‍ഹത തീരുമാനിക്കും

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ധനസഹായത്തിന് അര്‍ഹരായ വിഭാഗങ്ങളില്‍പെടാത്ത മറ്റു രോഗികള്‍ക്ക് പരിശോധനയ്ക്ക് വിധേയമായി അവരുടെ അര്‍ഹതാ തീരുമാനിക്കാനും കാറ്റഗറി നിശ്ചയിക്കാനുമായി അഞ്ചു വിദഗ്ദ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

ആലപ്പുഴ ടി.ഡി മെഡിക്കല്‍കോളേജ് ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഡോ.കെ.പി.അരവിന്ദന്‍ പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഡോ.ജയശ്രീ കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.റ്റി.ജയകൃഷ്ണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഓഫ് മെഡിസിന്‍ ഡോ.തുളസീധരന്‍, എന്‍ഡോസള്‍ഫാന്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അഷീല്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി. ഈ കമ്മിറ്റി നാല് മാസത്തിനകം രോഗികളെ പരിശോധിച്ച് ശുപാര്‍ശ സഹിതം റിപോര്‍ട്ട് ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന്
എന്‍ഡോസള്‍ഫാന്‍: സര്‍ക്കാറിന്റെ ഉറപ്പുകള്‍ ഉത്തരവുകളായി
ഉത്തരവില്‍ പറയുന്നു.

ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ പഠനസമിതി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന ആവശ്യത്തെപറ്റിയും കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് സംബന്ധിച്ചും പരിശോധിക്കാന്‍ നിയമ സെക്രട്ടറി കണ്‍വീനറായും അഡ്വക്കേറ്റ്ജനറല്‍, ഡയറക്ടര്‍ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ എന്നിവര്‍ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി.
സൗജന്യ ചികിത്സയ്ക്കായി നാല് ആശുപത്രികള്‍കൂടി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എന്‍.ആര്‍.എച്ച്.എം പ്രൊജക്ടില്‍ സൗജന്യ ചികിത്സയ്ക്കായി നാലു ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തി ഉത്തരവായി. കസ്തൂര്‍ബാ മെഡിക്കല്‍കോളേജ് മംഗലാപുരം, മണിപാല്‍, ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രി അങ്കമാലി, ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജ് പരിയാരം, ഗവ.ഹോമിയോ മെഡിക്കല്‍ കോളേജ് കോഴിക്കോട് എന്നിവയാണ് ഉള്‍പ്പെടുത്തിയത്.

Keywords: Endosulfan, Victims, Compensation, Ommenchandy, CM, Government, Order, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Endosulfan: Govt. promises become orders

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL