300 ലേറെ പശുക്കളെ മോഷ്ടിച്ച സംഘം വലയില്‍
Apr 5, 2013, 17:53 IST
കാസര്‍കോട്: ബെള്ളൂര്‍ പഞ്ചായത്തില്‍ നിന്നും 300ലധികം കന്നുകാലികളെ മോഷ്ടിച്ച് കശാപ്പു ചെയ്ത സംഘം പോലീസ് വലയില്‍. സംഘത്തിലെ പ്രധാന പ്രതി കണ്ണികളായ മൂന്നു പേരെ കുറിച്ചുള്ള വിവരംപോലീസിനെ അറിയിച്ചതായി സൂചനയുണ്ട്. രാഷ്ട്രീയതലത്തില്‍ സമ്മര്‍ദം ചെലുത്തി പ്രതികള്‍ രക്ഷപ്പെടാനുള്ള ശ്രമവും പ്രതികള്‍ നടത്തുന്നുണ്ട്.
പോലീസ് തിരിച്ചറിഞ്ഞ പ്രതികള്‍ ഒളിവിലാണ്. കന്നുകാലികളെ കയറൂരിവിട്ടു വളര്‍ത്തുന്ന പഞ്ചായത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടക്ക് നൂറു കണക്കിനു പശുക്കളെ കാണാതായിരുന്നു. കയറൂരിവിടുന്നവയായതുകൊണ്ട് ഉടമ ഇവയെ കാണാതാവുന്നതു പലപ്പോഴും വൈകിയാണറിയുക. കയറൂരിവിടുന്നതായതു കൊണ്ട് പലരും പരാതിപ്പെടാന്‍ മടിച്ചിരുന്നു.
ബൈക്കില്‍ പകല്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ചുറ്റിക്കറങ്ങി പശുക്കള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയും രാത്രി അവയെ കൂട്ടത്തോടെ ലോറികളിലും മറ്റും കയറ്റി കശാപ്പുകാര്‍ക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.
Keywords: Cattle, Arrest, Robbery, Police, Case, Panchayath, Bike, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.