ബേക്കലില്‍ സാഹസിക ടൂറിസം ഷോയ്ക്ക് 17 ന് തുടക്കമാവും
Apr 15, 2013, 13:29 IST
കാസര്‍കോട്: ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍, ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്മെന്റ് കോര്പറേഷന്, ബേക്കല്‍ വെന്‍ചേഴ്സ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന അഡ്വെന്ചര് ടൂറിസം ഷോയായ സമ്മര്‍ ക്ലാപ്സിന് ഏപ്രില്‍ 17ന് ബേക്കല്‍ ഫോര്‍ട്ട് ബീച്ചില്‍ തുടക്കമാവും.
ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന് അധ്യക്ഷത വഹിക്കും. സാഹസിക ടൂറിസം ജില്ലയൊട്ടാകെ വ്യാപിപ്പിക്കുന്ന പദ്ധതി ജില്ലാ കലക്ടര്‍ കൂടിയായ ഡി.ടി.പി.സി. ചെയര്മാന് പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ല, ബ്ലോക്ക്, ഗ്രാമ തലങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാഥിതിയായിരിക്കും.
ജില്ലയുടെ ടൂറിസം രംഗത്ത് വന്‍ കതിച്ചു ചാട്ടം ലക്ഷ്യമാക്കിയുള്ള പരിപാടിയാണ് സമ്മര്‍ ക്ലാപ്സ്. ഹെലികോപ്റ്റര്‍ റൈഡ്, പാരാസെയ്ലിങ്ങ്, ബീച്ച് ജീപ്പ് ഡ്രൈവിംഗ് സ്കില്‍, ദ്വാദ് സഫാരി, ജെറ്റ് സ്ദീയിങ്ങ്, ബനാന ബോട്ട്, റിംഗോ ബോട്ട്, പട്ടം പറത്തല്‍ ഫെസ്റ്റിവല്‍ എന്നീ അത്യാകര്ഷക ഇനങ്ങളാണ് പൊതുജനങ്ങള്‍ക്കായി സമ്മര്‍ ക്ലാപ്സ് കാഴ്ചവെയ്ക്കുന്നത്.
ഏപ്രില്‍ 17 മുതല്‍ 21 വരെയാണ് പരിപാടി. ബേക്കല്‍ ഫോര്‍ട്ട് ബീച്ച്, ബേക്കല്‍ സുനാമി കോംപ്ലക്സ് എന്നിവിടങ്ങളാണ് വേദികള്‍. പ്രദര്‍ശനം വീക്ഷിക്കുന്നതിന് ടിക്കറ്റില്ല.
വാര്‍ത്താസമ്മേളനത്തില്‍ ഡി.ടി.പി.സി. സെക്രട്ടറി നാഗേഷ് തെരുവത്ത്, ബേക്കല്‍ വെന്‍ചേഴ്സിന്റെ കെ.സി ഇര്‍ഷാദ്, ഫാറൂഖ് കാസിമി, കാപ്പില്‍ ഷെരീഫ്, ശ്യാം പ്രസാദ്, എന്‍.എ. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഹനീഫ് എന്നിവര്‍ പങ്കെടുത്തു.

Keywords: Press Meet, Show, Tourism, Bekal, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, N.A. Abdul Khader.